തന്റെ ജോലി വിട്ടാണ് താൻ സോഷ്യൽ മീഡിയയിലേക്ക് വരുന്നത്, മുകേഷ് എം നായർ

തന്റെ പാഷന് വേണ്ടിയാണ് താൻ തന്റെ ജോലി ഉപേക്ഷിച്ചതെന്നും ജോലി വിട്ടാണ് സോഷ്യൽ മീഡിയയിലേക്ക് വരുന്നതെന്നും പറയുകയാണ് സോഷ്യൽ മീഡിയയിൽ സജീവമായ മുകേഷ് എം നായർ. സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് മുകേഷ് എം നായര്‍. യാത്രയും ഭക്ഷണവുമാണ് മുകേഷിന്റെ പേജിലെ പ്രധാന ആകര്‍ഷണങ്ങള്‍. മോഹന്‍ലാലിനോടുള്ള ആരാധനയും രൂപസാദൃശ്യവും മുകേഷിനെ ശ്രദ്ധേയനാക്കുന്ന ഘടകമാണ്. സോഷ്യല്‍ മീഡിയ റീലുകളിൽ സജീവമായ മുകേഷ് നേരത്തെ എട്ട് ലക്ഷം രൂപ സാലറി വാങ്ങിയിരുന്ന വ്യക്തിയാണ്. ആ ജോലി രാജിവച്ചാണ് തന്റെ പാഷന് പിന്നാലെ ഇറങ്ങിത്തിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ജീവിതയാത്ര മുകേഷ് നായര്‍ പങ്കുവെക്കുന്നത്. തന്റെ പാഷന് വേണ്ടിയാണ് ജോലി ഉപേക്ഷിച്ചതെന്നും ട്രാവല്‍ ചെയ്യാന്‍ തനിക്ക് ഭയങ്കര ഇഷ്ടമാണ്. ആളുകളിലേക്ക് ഇതൊക്കെ എത്തിക്കുക എന്ന ലക്ഷ്യവുമുണ്ട് എന്നും മുകേഷ് നായർ പറയുന്നു. ഒരു എംഎന്‍സിയില്‍ ജോലി ചെയ്തു വരികയായിരുന്നു താൻ. ലോകത്തിലെ പത്ത് കമ്പനികളെടുത്താല്‍ അതിലൊന്നായ ഏരീസിലായിരുന്നു ജോലി ചെയ്തിരുന്നത്. രാജി വച്ചുവെങ്കിലും ഇപ്പോഴും കണ്‍സള്‍ട്ടന്റായി തുടരുന്നുണ്ട് എന്നും സിഇഒ തന്നെ പോകാന്‍ അനുവദിച്ചില്ല.

എന്നെങ്കിലും തിരിച്ചുവരാന്‍ തോന്നിയാല്‍ വരാം എന്ന് പറഞ്ഞ് ആ വാതില്‍ തുറന്നിട്ടിരിക്കുകയാണ് എന്നും നല്ലൊരു മനുഷ്യനാണ് അദ്ദേഹമെന്നും മുകേഷ് പറയുന്നു. തനിക്ക് യാത്രയും ഭക്ഷണവും ഇഷ്ടമാണ്. അതിനാലാണ് രാജി വെക്കാന്‍ തീരുമാനിച്ചത്. രാജിക്കത്ത് നല്‍കിയപ്പോള്‍ നീ കണ്‍സള്‍ട്ടന്റായി തുടരണമെന്നും എപ്പോഴാണോ തിരികെ വരാന്‍ തോന്നുന്നത് അപ്പോള്‍ വന്ന് ജോയിന്‍ ചെയ്യുക എന്നാണ് അദ്ദേഹം പറഞ്ഞതെന്നും അദ്ദേഹമാണ് എന്നെ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്തതെന്നുമാണ് മുകേഷ് പറയുന്നത്. ജോലി വിട്ടാണ് ഇതിലേക്ക് വരുന്നതെന്ന് ഞാന്‍ എവിടേയും അനൗണ്‍സ് ചെയ്തിരുന്നില്ല. ജോലി ചെയ്യുമ്പോഴും സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നുവെന്നും പക്ഷെ ആ സമയത്ത് ഒരുപാട് പരിമിധികളുണ്ടായിരുന്നു. ആ ജോലി കാരണം ഒരുപാട് യാത്രകള്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഒരുപാട് രാജ്യങ്ങള്‍ കാണാന്‍ സാധിച്ചതെന്നും മുകേഷ് പറയുന്നു. കാന്‍ ഫെസ്റ്റില്‍ കാണാന്‍ പറ്റുമെന്നോ പാരീസിലെ ഭക്ഷണ സംസ്‌കാരം അറിയാന്‍ സാധിക്കുമെന്നോ കരുതിയിരുന്നില്ല. അതൊക്കെ ഈ ജോലി ചെയ്തതു കൊണ്ട് മാത്രം സാധ്യമായതാണെന്നും മുകേഷ് പറയുന്നു. സാധാരണ ഇന്‍ഫ്‌ളുവന്‍സര്‍ ആയിരുന്നുവെങ്കില്‍ പാരീസ് വരെ പോകാന്‍ തന്നെ അഞ്ചാറ് ലക്ഷം രൂപയാകും. പത്ത് ലക്ഷം രൂപ മൊത്തത്തില്‍ മാറ്റി വെക്കേണ്ടി വരും. ആഗ്രഹിച്ചത് സൈക്കിള്‍ ആണെങ്കിലും കിട്ടിയത് റോള്‍സ് റോയ്‌സ് ആണെന്നതിന്റെ സന്തോഷം മാത്രമാണുള്ളതെന്നും മുകേഷ് പറയുന്നു. സൈക്കിള്‍ വാങ്ങിത്തരാന്‍ അച്ഛന്‍ തയ്യാറാകാതിരുന്ന കുട്ടിക്കാലത്തെക്കുറിച്ചും അദ്ദേഹം ഓര്‍ക്കുന്നുണ്ട്. അപകടമുണ്ടാകുമോ എന്ന് അച്ഛന് ഭയങ്കര പേടിയായിരുന്നു. അതിനാല്‍ സൈക്കിള്‍ വാങ്ങി തന്നിരുന്നില്ല.

കോളേജിലെത്തിയപ്പോള്‍ ബുള്ളറ്റ് വലിയ ഇഷ്ടമായിയെന്നും അതുകൊണ്ട് തന്നെ ആദ്യമായി കിട്ടുന്ന വണ്ടി ബുള്ളറ്റാണെന്നാണ് മുകേഷ് പറയുന്നത്. മോഹന്‍ലാലിനോടുള്ള സ്‌നേഹത്തെക്കുറിച്ചും മുകേഷ് സംസാരിക്കുന്നുണ്ട്. ജീവിതത്തില്‍ ആദ്യമായി തീയേറ്ററില്‍ പോയി കണ്ട സിനിമ ലാലേട്ടന്റേതായിരുന്നുവെന്നും കുട്ടിക്കാലം മുതലുള്ള സ്‌നേഹമാണ് അദ്ദേഹത്തോട്. ഈയ്യടുത്ത് ഒരു സിനമയുടെ ലൊക്കേഷനില്‍ പോയപ്പോള്‍ അദ്ദേഹം സിനിമയിലെ വേഷത്തിലായിരുന്നു. അതിനാല്‍ ഫോട്ടോ എടുക്കാന്‍ പറ്റില്ലായിരുന്നുവെന്നും അതുകൊണ്ട് അദ്ദേഹം എനിക്ക് ഒരു ഫോട്ടോ എടുക്കാന്‍ വേണ്ടി പോയി വസ്ത്രം മാറി വന്നു. അതൊന്നും ചെറിയ കാര്യമല്ല. ഒരു താരവും ചെയ്യില്ലെന്നുമാണ് കടുത്ത മോഹൻലാൽ ആരാധകൻ കൂടിയായ മുകേഷ് പറയുന്നത്.