കോടികൾ മുടക്കി മുകേഷും മേതിൽ ദേവികയും പണിത ആ ആഡംബര വീട് ഇനി ആർക്ക്!

mukesh madhavam house
mukesh madhavam house

മുകേഷും മേതിൽ ദേവികയും വിവാഹിതർ ആയതിനു പിന്നാലെയാണ് ഇരുവരും തങ്ങളുടെ സ്വപ്ന ഭവനം പണിഞ്ഞത്. ഏറെ നാളത്തെ പരിശ്രമത്തിനു കഠിനാധ്വാനത്തിനും ശേഷമാണ് മനസ്സിൽ ആഗ്രഹിച്ചത് പോലെ ഒരു വീട് നിർമ്മിക്കാൻ ഇരുവർക്കും കഴിഞ്ഞത്. തിരുവനന്തപുരത്ത് കുമാരപുരത്തിന് സമീപമായിരുന്നു ഇവരുടെ സ്വപ്ന ഭവനം ഉയർന്നത്. ആര് കണ്ടാലും അത്ഭുതപ്പെട്ടു പോകും വിധം സൗകര്യങ്ങൾ ഉള്ള വീട് പണിതത് രണ്ടുപേരുടെയും അഭിരുചിക്ക് അനുസരിച്ചാണ്. നൃത്തവും നാടകവും എല്ലാം സംയോജിപ്പിച്ച് ഒരുക്കിയ ഈ വീട് കണ്ടു അത്ഭുതപെടാത്തവർ ചരുക്കമായിരുന്നു. വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തതും ദേവികയാണ്.  വിവിധ രാജ്യങ്ങളിലെ ആർക്കിടെക്ചെറുകളും പരമ്പരാഗത കേരളീയ തനിമയും സംയോജിപ്പിച്ചാണ് ദേവിക വീടിന്റെ ഇന്റീരിയർ വർക്ക് ഒരുക്കിയത്.

വീടിനായി ഉള്ള ലൈറ്റുകളും കതകിനു ജനലുകൾക്കും വേണ്ട കുറ്റിയും വരെ പ്രത്യേകം പറഞ്ഞു നിർമ്മിച്ചവ ആയിരുന്നു. വീടിനു വേണ്ട ലൈറ്റ് നിർമ്മിക്കാൻ വേണ്ടി ഡൽഹിയിൽ പോയിരുന്നു ഓർഡർ നൽകിയതും. വീട് നിർമ്മിക്കാൻ വേണ്ടി ഉപയോഗിച്ചിരിക്കുന്ന ഓരോ വസ്തുക്കളും വീടിന്റെ ഭംഗി  കൂട്ടുന്ന തരത്തിൽ ഉള്ളവ തന്നെ ആയിരുന്നു. മാധവം എന്ന ഈ വീട് അത് വഴി കടന്നു പോകുന്നവർക്ക് എന്നും ഒരു അത്ഭുതം തന്നെ ആയിരുന്നു. കോടികൾ മുടക്കി ആഗ്രഹിച്ച് മോഹിച്ച് നിർമ്മിച്ച മാധവം ഇന്ന് ഒഴിഞ്ഞു കിടക്കുകയാണ്. ഈ വീട്ടിൽ ഇന്ന് താമസിക്കാൻ ആരും ഇല്ല. ദാമ്പത്യം പരാജയം ആയപ്പോഴേക്കും ഈ വീട് ഉപേക്ഷിച്ച് ദേവിക പാലക്കാട്ടെ തന്റെ വീട്ടിലേക്ക് പോയിരുന്നു. മുകേഷിന് ജീവിതകാലം മുഴുവൻ ഈ വീട്ടിൽ താമസിക്കാൻ അവകാശം ഉണ്ടെന്ന തരത്തിൽ ആണ് വീട് നിർമ്മിച്ചതും. അത് കൊണ്ട് തന്നെ വീടിനുള്ള പൂർണ്ണ അവകാശവും മുകേഷിന് തന്നെയാണ്.

എട്ടു വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചു മുകേഷും ദേവികയും തമ്മിൽ വിവാഹമോചനം നേടുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം ആണ് പുറത്ത് വന്നത്. എന്നാൽ മുകേഷിനെതിരെ യാതൊരു വിധ ആരോപണങ്ങളും ദേവിക ആരോപിച്ചിട്ടില്ല.  വിവാഹമോചനം തീർത്തും ഞങ്ങളുടെ വ്യക്തിപരമായ കാര്യം ആണെന്നും മറ്റുള്ളവർ അതിന്റെ കാരണം തിരക്കി ഇറങ്ങുന്നത് അത്ര ശരിയായ കാര്യം ആല്ലെന്നും ആണ് മേതിൽ ദേവിക മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചത്.