
നടനും ഡോക്ടറും ഒക്കെയാണ് നടൻ മുകേഷിന്റെ മകൻ ശ്രാവൺ മുകേഷ്. അച്ഛനെയും അമ്മയെയും പോലെ അഭിനയത്തിന്റെ പാതയിലേക്ക് എത്തിയതാണ് ശ്രാവൺ. നായകനായി അഭിനയിച്ചെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ ശ്രാവണിന് കരിയര്‍ അവസാനിപ്പിക്കേണ്ടതായി വന്നു.
എന്നാല്‍ മകന്‍ സിനിമയിലേക്ക് വരുന്നതിനെ കുറിച്ച് മുകേഷ് പറഞ്ഞ കാര്യങ്ങളും തന്റെ പിതാവില്‍ നിന്നും ലഭിച്ച ഉപദേശത്തെ കുറിച്ചുമുള്ള താരങ്ങളുടെ വാക്കുകള്‍ വൈറലാവുകയാണ്. ബഡായ് ബംഗ്ലാവില്‍ പങ്കെടുത്ത താരങ്ങളുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ബഡായി ബംഗ്ലാവ് തുടങ്ങിയ സമയത്ത് ഞാന്‍ പഠിക്കുകയായിരുന്നു എന്നാണ് പിഷാരടിയുടെ ചോദ്യത്തിന് ശ്രാവണ്‍ പറയുന്നത്. ഈ വേദിയില്‍ ഒരു ദിവസം വരണമെന്ന് എല്ലായിപ്പോഴും ആഗ്രഹിക്കുമായിരുന്നുവെന്നും പക്ഷേ പേടിയുമുണ്ട്.

‘പഠിക്കുന്നതാണ് എളുപ്പമെന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും അച്ഛനെ ഇവിടെ വന്നിട്ട് കാണുമ്പോള്‍ തന്റെ ശരീരമൊക്കെ വിറയ്ക്കുകയാണ് എന്നും ശ്രവൺ പറയുന്നു’.
പ്രോഗ്രാം തുടങ്ങുന്നതിനു മുൻപ് രമേശ് പിഷാരടിയും സംസാരിച്ചിരുന്നു , ‘ബഡായി ബംഗ്ലാവില്‍ വന്നാല്‍ നിങ്ങള്‍ ഞങ്ങളെ കളിയാക്കില്ലേ എന്നാണ് പല താരങ്ങളും ചോദിക്കാറുള്ളത്. പക്ഷേ നമ്മളങ്ങനെ ആരെയും കളിയാക്കാറില്ല. ഇവിടെ വരുന്നവരുടെ പോസിറ്റീവാണ് പറയുക. പക്ഷേ ഇന്ന് മുകേഷേട്ടന്‍ എന്ത് പറഞ്ഞാലും അത് മകനെ ബൂസ്റ്റ് ചെയ്യാന്‍ വേണ്ടി പറയുകയാണെന്നേ എല്ലാവരും വിചാരിക്കുകയുള്ളുവെന്നും അപ്പോള്‍ എന്ത് ചെയ്യുമെന്നായിരുന്നു പരിപാടിയുടെ ചോദ്യം .
ഞാനൊന്നും മിണ്ടുന്നേയില്ലെന്നാണ് മറുപടിയായി മുകേഷ് പറഞ്ഞത്. ഇവിടെ വന്നിട്ട് വിറക്കുന്നു എന്ന് പറയുന്ന ആള്‍ ഒരു ഡോക്ടര്‍ ആണെന്നാണ് മുകേഷിന്റെ മറുപടി. ഇവനെ വിശ്വസിച്ച് രോഗിയെ ഓപ്പറേഷന്‍ ചെയ്യാന്‍ ആര് സമ്മതിക്കും എന്ന മുകേഷിന്റെ ചോദ്യത്തോട് ഓപ്പറേഷന്‍ ചെയ്യുന്ന സമയത്ത് അച്ഛന്‍ അവിടെ ഇല്ലല്ലോ, അതുകൊണ്ട് കുഴപ്പമില്ലെന്നായിരുന്നു ശ്രാവണിന്റെ മറുപടി’.
അഭിനയിക്കാന്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ അഭിനയിച്ചോളൂ.. എന്നായിരുന്നു അച്ഛന്റെ മറുപടി. ഞാന്‍ പോലും അഭിനയിക്കാന്‍ വന്നില്ലേ എന്നും അച്ഛന്‍ പറഞ്ഞതായി ശ്രാവണ്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ താരങ്ങളുടെ മക്കള്‍ അഭിനയിക്കാനെത്തുമ്പോള്‍ ഒരുപാട് തെറ്റിദ്ധാരണകളുണ്ടെന്ന് മുകേഷ് പറയുന്നു. താരപുത്രന്മാരെ എല്ലാവരും സേഫ് ആക്കി, എളുപ്പത്തില്‍ സിനിമയിലേക്ക് എത്തിക്കുമെന്നാണ് പലരുടെയും ധാരണ. എന്നാല്‍ അത് വെറും തെറ്റിദ്ധാരണയാണ്. ചിലർ തന്നോട് സിനിമയിലെങ്ങനെയാണ് ജാതിയും മതവുമൊക്കെ ഉണ്ടോയെന്നും നിങ്ങളുടെ ജാതിയിലുള്ളവരെ കയറ്റി വിടുമോ? എന്നുമൊക്കെ ചോദിച്ചിട്ടുണ്ട് എന്നും ഏത് ജാതിയും മതവുമാണെങ്കിലും സിനിമയിലെത്തിയ ശേഷം കഴിവില്ലെങ്കില്‍ ഒരു ദിവസം പോലും പിടിച്ച് നില്‍ക്കാന്‍ പറ്റാത്ത സ്ഥലം സിനിമയാണെന്നാന്നും മുകേഷ് പറയുന്നുണ്ട്.
ശ്രാവണിന് സിനിമയിലേക്കൊരു വേഷമുണ്ടെന്ന് പറഞ്ഞ് സംവിധായകന്‍ എന്നെ വിളിച്ചപ്പോള്‍ അത് മകനോട് തന്നെ സംസാരിക്കാനാണ് താന്‍ പറഞ്ഞത്. കഥ പറഞ്ഞ് ആള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ നേരിട്ട് ചെയ്യാമല്ലോ എന്നാണ് ഞാന്‍ കരുതിയത്.
ഒരു അച്ഛൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ സന്തോഷം തോന്നിയ നിമിഷവും മുകേഷ് പങ്കുവെച്ചു. മക്കൾ രണ്ടുപേരും എറണാകുളം ചോയിസ് സ്കൂളിൽ ആണ് പഠിച്ചത്. ഒരിക്കൽ ഞാൻ എന്റെ സുഹൃത്തിന്റെ വീട്ടിൽ പോയപ്പോൾ മകന്റെ സീനിയർ ആയിട്ട് പഠിക്കുന്ന അവിടുത്തെ കുട്ടി തന്നോട് ശ്രാവണിനെകുറിച്ച് പറഞ്ഞുവെന്നും ഹോസ്റ്റലിൽ ഏറ്റവും കൂടുതൽ തമാശ പറയുന്ന ആള് ശ്രാവൺ ആണെന്ന് ആ കുട്ടി തന്നോട് പറഞ്ഞതെന്നും അത് കേട്ടപ്പോൾ അവനു ഒരു അവാർഡ് കിട്ടി എന്ന് പറയുന്നതിനെക്കാൾ സന്തോഷം തനിക്ക് തോന്നി എന്നാണ് മുകേഷ് പറഞ്ഞത്.
എന്നാൽ അച്ഛനെ എനിക്ക് ഇപ്പോഴുംപേടിയാണ്. അച്ഛന്റെ മുൻപിൽ നിന്ന് സംസാരിക്കുമ്പോൾ ഇപ്പോഴും ഇവിടെ വിറച്ചുകൊണ്ട് നിൽക്കുകയാണ് എന്നായിരുന്നു അന്ന് ശ്രാവൺ പറഞ്ഞ മറുപടി. അതേമസയംശ്രാവൺ , തേജസ് എന്നീ രണ്ട് ആൺ മക്കളാണ് മുകേഷിനുള്ളത്. 2018ൽ പുറത്തിറങ്ങിയ കല്യാണം എന്ന ചിത്രത്തിലൂടെയാണ് ശ്രാവൺ നായകനായി എത്തിയത്. അഭിനേതാവ് എന്നതിലുപരി ഇന്ന് ഒരു ഡോക്ടർ കൂടിയാണ് ശ്രാവൺ. കുടുംബ സമേതം ദുബൈയിലാണ് ശ്രാവണിന്റെ ജീവിതം.
1988ലാണ് മുകേഷും സരിതയുമായുള്ള വിവാഹം നടക്കുന്നത്. തമിഴ് സിനിമാ ലോകത്ത് സജീവമായി നിന്നിരുന്ന നടിയായിരുന്നു സരിത. എന്നാല്‍ മുകേഷുമായുള്ള വിവാഹ ജീവിതം അത്ര നല്ല രീതിയില്‍ പോയില്ല. 2011ൽ ഇരുവരും ബന്ധം പിരിയുകയും ചെയ്തു. വിവാഹ മോചനത്തിന് ശേഷം മക്കള്‍ രണ്ടു പേരും അമ്മയ്‌ക്കൊപ്പം പോയി. ശ്രാവണിനൊപ്പം ദുബായിലാണ് അമ്മ സരിതയും താമസിക്കുന്നത്. തങ്ങളെ കഷ്ടപ്പെട്ട് വളര്‍ത്തിയത് അമ്മ യാണ് എന്ന് ശ്രാവണ്‍ മുകേഷും തേജസ് മുകേഷും പല അവസരത്തിലും തുറന്ന് പറഞ്ഞിട്ടുണ്ട്. സരിതയുമായുള്ള വിവാഹ മോചനത്തിന് ശേഷം 2013 ല്‍ മുകേഷ് മേതില്‍ ദേവികയെ വിവാഹം ചെയ്തുവെങ്കിലും 2021 ഓടെ ആ ബന്ധവും വിവാഹ മോചനത്തില്‍ അവസാനിച്ചു.











