സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ അമ്മ അന്തരിച്ചു

സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ അമ്മ കൂര്‍ക്കഞ്ചേരി അജന്ത അപ്പാര്‍ട്ട്‌മെന്റ്‌സില്‍ ലിവി സുരേഷ് ബാബു(65) അന്തരിച്ചു. മരണവാർത്ത ഗോപി സുന്ദർ തന്നെയാണ് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്. തനിക്കൊപ്പം ഇപ്പോഴും ‘അമ്മ തന്നോടൊപ്പം ഉണ്ടെന്നും അദ്ദേഹം തന്റെ സോഷ്യൽ മീഡിയ കുറിപ്പിൽ പറയുന്നു. കൂടാതെ എനിക്ക് എന്റെ ജീവിതം നൽകിയത് അമ്മയാണ്. സ്വന്തം സ്വപ്‌നത്തെ പിന്തുടരാനുള്ള ധൈര്യവും സ്‌നേഹവും അമ്മ എനിക്ക് നൽകി, എന്റെ ഓരോ സംഗീതത്തിലും അമ്മയെക്കുറിച്ചുള്ള സ്‌നേഹം ഉണ്ട്.


അമ്മ എവിടെയും പോയിട്ടില്ല. എന്റെ ഹൃദയത്തിലുണ്ട്. എന്റെ ഗാനങ്ങളിൽ ഉണ്ട്. ഉറങ്ങുമ്പോഴും ഉണരുമ്പോഴും എനിക്കൊപ്പമുണ്ട്. അമ്മയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. അമ്മ ഇപ്പോഴും എനിക്കൊപ്പമുണ്ടെന്ന് അറിയാം. അമ്മ എനിക്ക് എപ്പോഴും കരുത്ത് നൽകി മുന്നോട്ട് പോകുന്നതിനുള്ള വെളിച്ചമാണെന്നും ഗോപി സുന്ദർ തന്റെ കുറിപ്പിൽ പറയുന്നു.

തൃശൂരിൽ ആയിരുന്നു ​ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബുവിന്റെ അന്ത്യം സംഭവിച്ചത്. സംസ്‌കാരം ഇന്ന് മൂന്നിന് വടൂക്കര ശ്മശാനത്തില്‍ വെച്ച് നടത്തപ്പെടും. ഭർത്താവ് സുരേഷ് ബാബു, മക്കൾ, ഗോപി സുന്ദർ, ശ്രീ, മരുമക്കൾ ശ്രീകുമാർ പിള്ള.