
നടൻ നാഗ ചൈതന്യയും നടി ശോഭിത ധുലിപാലയും ഡിസംബര്‍ നാലിന് വിവാഹിതരാകും. ഇതിനോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങളിലാണ് താരങ്ങളുടെ കുടുംബം. വിവാഹ വിശേഷങ്ങള്‍ ഓരോന്നായി പുറത്തു വരുന്നതിനിടെ റെക്കോര്‍ഡ് തുകയ്ക്ക് താരങ്ങളുടെ വിവാഹം സ്ട്രീമിംഗ് ചെയ്യാനുള്ള അവകാശം നെറ്റ്ഫ്ലിക്സിന് നല്‍കിയതായി പുതിയൊരു റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുകയാണ് ഇപ്പോൾ.
നടി നയന്‍താരയും സംവിധായകന് വിഘ്നേഷ് ശിവനും 25 കോടി രൂപയ്ക്ക് ആയിരുന്നു വിവാഹ ദൃശ്യങ്ങൾ സ്ട്രീം ചെയ്യനുള്ള റൈറ്സ് നെറ്റ്ഫ്ലിക്സിന് വിറ്റത്. എന്നാല്‍ നയന്‍താരയെ കടത്തിവെട്ടുന്ന തുകയ്ക്കാണ് നാഗചൈതന്യയും ശോഭിത ധൂലിപാലയും അവരുടെ വിവാഹം വിറ്റതെന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ ട്രേഡ് അനലിസ്റ്റ് മനോബാല വിജയ ബാലന് ആണ് ഈ കണക്ക് വിവരം പുറത്ത് വിട്ടത്. നയന്‍താര 25 കോടിയാണ് വാങ്ങിയതെങ്കില്‍ അതിന്റെ ഇരട്ടിയായി 50 കോടിയാണ് ആകെ നാഗചൈതന്യയും ശോഭിതയും വാങ്ങിയിരിക്കുന്നത്. എന്നാല്‍ തങ്ങളുടെ വിവാഹത്തിന്റെ ഡിജിറ്റല്‍ സ്ട്രീമിംഗ് അവകാശങ്ങളെക്കുറിച്ചുള്ള വാര്‍ത്ത താരങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. തെലുങ്കിലെ പ്രമുഖ താരകുടുംബമാണ് നടൻ നാഗാര്‍ജുനയുടേത്.
ഇപ്പോഴിതാ നാഗാര്‍ജുനയുടെയും മുൻഭാര്യ ലക്ഷ്മി ദഗുബതിയുടെയും മകനും നടനുമായ നാഗചൈതന്യ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നതിന് പിന്നാലെ സഹോദരൻ അഖിൽ അക്കിനേനിയും തന്റെ ഭാവി വധുവിനൊപ്പമുല്ല ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് . നടൻ നാഗചൈതന്യയുടെയും നടി ശോഭിത ധുലിപാലയുടെയും വിവാഹം ഡിസംബറിൽ നടക്കുമെന്ന റിപ്പോർട്ടുകൾക്കിടയിൽ അക്കിനേനി കുടുംബത്തിൽ മറ്റൊരു കല്യാണ വിശേഷം കൂടിയെത്തിയിരിക്കുകയാണ്. നടൻ നാഗാർജുനയാണ് പുതിയ വിശേഷം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. നാഗാർജുനയുടെ ഇളയ മകൻ അഖിൽ അക്കിനേനിയും സൈനബ് റാവ്ജിയുമായുള്ള വിവാഹനിശ്ചയമാണ് കുടുംബത്തിലെ ഏറ്റവും പുതിയ വിശേഷം.

ചിത്രകാരിയായ വധു സൈനബ് പക്ഷെ സോഷ്യൽ മീഡിയയിൽ അത്ര അസജീവയല്ല . വ്യവസായ കുടുംബമാണ് സൈനബിന്റേത് . വ്യവസായിയായ സുല്‍ഫി റാവ്ജിയുടെ മകള്‍ കൂടിയാണ് സൈനബ്. നിര്‍മാണമേഖലയിലെ പ്രമുഖനാണ് സുല്‍ഫി. ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ് ജഗന് മോഹന്‍ റെഡ്ഡിയുടെ അടുപ്പക്കാരന് കൂടിയാണ് സുല്‍ഫി.
മകന്റെ വിവാഹ വിവരം നാഗാര്‍ജുനയാണ് തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചത് . എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെ വിവാഹനിശ്ചയ വിവരം അറിയിച്ച താരം സൈനബിനെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. “ഞങ്ങളുടെ മകൻ അഖിൽ അക്കിനേനിയും മരുമകൾ സൈനബ് റാവ്ജിയുമായുള്ള വിവാഹനിശ്ചയത്തിൽ അതിയായ സന്തോഷമുണ്ട്. അദ്ദേഹം എക്സിൽ കുറിച്ചു. അഖിൽ അക്കിനേനിയും വിവാഹനിശ്ചയ വിവരം പങ്കുവച്ചുക്കൊണ്ട് പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.
എന്നാൽ അഖിൽ അക്കിനേനിയുടെയും സൈനബിന്റെയും പ്രായവ്യത്യാസമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത് . 30 കാരനായ അഖിൽ വിവാഹം കഴിക്കുന്നത് 39 കാരിയായ സൈനബിനെയാണ് എന്നതാണ് സമൂഹമദങ്ങളിലെ ചർച്ച . അതേസമയം അഖിൽ അക്കിനേനി ഇതിനു മുൻപ് 2016 ൽ ശ്രിയ ഭൂപാലുമായി അഖിലിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും വിവാഹത്തില്‍ നിന്നും പിന്മാറി.











