
പരിചയമില്ലാത്ത ആളുകൾ തന്റെ തോളിൽ പിടിക്കുന്നതും ഇഷ്ടമല്ലെന്നു പറയുകയാണ് നടി നമിത പ്രമോദ്. മുൻപ് നൽകിയ അഭിമുഖത്തിലാണ് നമിത ഇക്കാര്യം തുറന്നു പറയുന്നു. നമിതയുടെ ഈ വീഡിയോ ഇപ്പോൾ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട് . സെലക്റ്റീവായി സിനിമ ചെയ്യുന്നതിനെ കുറിച്ചും ഇതിൽ നമിത പ്രമോദ് സംസാരിക്കുന്നുണ്ട് . ത നിക്ക് വളരെ കുറച്ച് സുഹൃത്തുക്കൾ മാത്രമാണ് ഉള്ളത്. സ്കൂളിൽ നിന്ന് രണ്ട് പേർ മാത്രമാണ് ഉള്ളത്. താൻ അങ്ങനെ അടിച്ചു പൊളിച്ച് ജീവിക്കുന്ന വ്യക്തിയല്ല. ത്ന്റെ സ്പെയ്സ് തന്റെ വീട് അങ്ങനെ മാത്രം നടക്കുന്നൊരാളാണ് താൻ . അതിനാൽ സിനിമകൾ തിരഞ്ഞെടുക്കുന്നതിലും ആ ശ്രദ്ധ പുലർത്താറുണ്ട് എന്നാണ് താരം പറയുന്നത്. ഏതൊരു ആക്ടറും പ്രത്യേകിച്ച് നായികമാർ സിനിമയിൽ എത്തി ആദ്യ രണ്ടു മൂന്ന് വർഷത്തേക്ക് ഒരുപാട് അവസരങ്ങൾ ലഭിക്കും. പക്ഷേ പിന്നീട് ഇന്റസ്ട്രിയിൽ പിടിച്ച് നിൽക്കണമെങ്കിൽ കുറിച്ച് പ്രയാസമാണ്. അതിനാൽ സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ മികച്ചത് നോക്കാൻ ശ്രദ്ധിക്കുമെന്നും അതിനാൽ സ്വാഭാവികമായും ആ ഗ്യാപ് ഉണ്ടാവുമെന്നും നമിത പറഞ്ഞു. സ്കൂൾ പഠന സമയത്ത് തന്നെ അഭിനയ രംഗത്തേക്ക് കടന്നു വന്നയാളാണ് നമിത പ്രമോദ്. സീരിയലിലൂടെയാണ് സിനിമയിൽ എത്തുന്നത്.

അഭിനയത്തിലേക്ക് വന്നപ്പോൾ കോളേജ് ലൈഫ് ഒരുപാട് നഷ്ടമായെന്ന് നമിത പറയുന്നു. സുഹൃത്തുക്കളുമായി സമയം ചിലവിടാനോ കോളേജിൽ നിന്ന് പുറത്ത് പോയി അവർക്കൊപ്പം അടിച്ചു പൊളിക്കാനോ ഇതുവരെ സാധിച്ചിട്ടില്ല. അങ്ങനെ നല്ല ആഗ്രഹം ഉണ്ടായിരുന്നുവെന്നും താരം തുറന്നു പറയുന്നു. ഒന്നാമത് താൻ കോളേജിൽ അധികം പോയിട്ടില്ല. പിന്നെ കോളേജിൽ പോവുമ്പോൾ എല്ലാവരും തന്നെ തിരിച്ചറിയുകയും ഇങ്ങോട്ട് വന്ന് സംസാരിക്കുകയും ചെയ്യും. എല്ലാം അവർക്ക് എന്നോടുള്ള സ്നേഹം കൊണ്ടാണ്. അതിൽ ഇതുവരെ ബുദ്ധിമുട്ട് തോന്നിയിട്ടില്ല എന്നുമാണ് നമിതയുടെ വാക്കുകൾ . പൊതുവേ നടികൾ പുറത്തിറങ്ങുമ്പോൾ പർദ്ദ ധരിക്കാറുണ്ടെന്ന് ഒരു സംസാരമുണ്ട്. ഇതിനെ കുറിച്ച് ഒരിക്കൽ പൃഥ്വിരാജും പറഞ്ഞിരുന്നു. തനിക്ക് അങ്ങനെ പുറത്തിറങ്ങുന്നതു കൊണ്ട് ബുദ്ധിമുട്ടില്ല. പക്ഷേ ചില സ്ഥലങ്ങളിൽ നല്ല തിരക്കുള്ള ഏരിയ ആണെങ്കിൽ പർദ്ദ ധരിക്കും. അല്ലാത്ത സ്ഥലങ്ങളിൽ സാധാരണ രീതിയിൽ തന്നെയാണ് പോവുന്നത്. പക്ഷേ ഒരിക്കൽ ഒരാൾ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. അന്ന് താൻ ഓടി രക്ഷപ്പെട്ടുവെന്നും നമിത വെളിപ്പെടുത്തി. ആരാധകർക്ക് തന്നോടുള്ള സ്നേഹത്തെ കുറിച്ച് നമിത വാതോരാതെ സംസാരിച്ചെങ്കിലും ചില കാര്യങ്ങളിൽ നമിതക്ക് നിർബന്ധങ്ങളുണ്ട്. “പല ആളുകൾ തന്നെ കാണുമ്പോൾ സംസാരിക്കുകയും ഫോട്ടോസ് എടുക്കാൻ വരികയും ചെയ്യും. അതിലൊക്കെ തനിക്ക് സന്തോഷമേ ഉള്ളൂ.

എന്നാൽ ചില പയ്യൻമാർ തന്റെ തോളിൽ കൈ വെച്ച് ഫോട്ടോ എടുക്കാൻ നോക്കും. അതു മാത്രം തനിക്കിഷ്ടമല്ല. വ്യക്തിപരമായി അറിയാത്ത ആളുകൾ തന്റെ ദേഹത്ത് തൊടുന്നത് ഇഷ്ടമല്ല എനന്ന്മിത്തവ്യക്തമാക്കിയത് . അതേസമയം ട്രാഫിക്ക് എന്ന ചിത്രത്തിലൂടെ 2011ലാണ് നമിത പ്രമോദ് സിനിമയിലേക്ക് അരങ്ങേറുന്നത്. സത്യൻ അന്തിക്കാടിന്റെ പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെയാണ് നമിത നായികാ കഥാപാത്രത്തിലേക്ക് എത്തുന്നത്. സിനിമയിൽ എത്തുന്നതിനു മുന്നേ സൂര്യ ടിവിയിലെ അമ്മേ ദേവി എന്ന സീരിയലിലൂടെയാണ് നമിതയെ ആളുകൾ ശ്രദ്ധിച്ചു തുടങ്ങുന്നത്. ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഫഹദ് ഫാസിൽ, ഉദയനിഥി സ്റ്റാലിൻ അങ്ങനെ എല്ലാ പ്രമുഖ താരങ്ങൾക്കൊപ്പവും നമിത അഭിനയിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴിലും തെലുഗിലും നമിത അഭിനയിച്ചിട്ടുണ്ട്.











