മലേഷ്യൻ ട്രിപ്പിനിടെ നവ്യ നായർക്കും മകനും വലിയ അപകടം; പരിക്കുകളോടെ രക്ഷപെട്ടു

കുടുംബത്തിനൊപ്പം മലേഷ്യയിലേക്ക് യാത്ര പോയതിന്റെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് നടി നവ്യ നായർ.

തന്റെ യൂട്യൂബ് ചാനലിലാണ് നവ്യ നായർ ഈയൊരു വീഡിയോ പങ്കിട്ടിരിക്കുന്നത്. മകന്‍ സായിയുടെ ആഗ്രഹപ്രകാരം മകൻ തീരുമാനിച്ച സ്ഥലങ്ങളിലേക്ക് ആയിരുന്നു ഇത്തവണ തങ്ങളുടെ യാത്രയെന്ന് നടി നേരത്തെ തന്നെ ആരാധകരോട് പറഞ്ഞിരുന്നു. നവ്യ നായർ, മകൻ, സഹോദരൻ, അമ്മ, അച്ഛൻ എന്നിവരാണ്   ഈ യാത്രയിൽ ഉണ്ടായിരുന്നത്.

വളരെ രസകരമായ രീതിയിലും സാഹസിക വിനോദങ്ങളില്‍ പങ്കെടുത്തുമൊക്കെയാണ് നവ്യ നായരും കുടുംബവും ഈയൊരു വെക്കേഷൻ യാത്ര ആഘോഷമാക്കിയത്. എന്നാൽ സാഹസിക റൈഡുകൾ ആസ്വദിക്കാൻ എസ്‌കേപ്പ് പെനാങ് ഇത് പോയപ്പോൾ അപ്രതീക്ഷയത്തമായി തനിക്കും മകനും സംഭവിച്ച അപകടത്തെ കുറിച്ച് വിവരിക്കുകയാണ് താരം .

എന്നാൽ അപകടം അധികൃതരോട് പറഞ്ഞിട്ട് വേണ്ടത്ര പരിഗണന പോലും തങ്ങൾക്ക് ലഭിച്ചില്ലെന്ന് പറയുകയാണ് നടി .

കിടിലന്‍ റൈഡുകളിലൊക്കെ കയറി  ആസ്വദിക്കുകയായിരുന്നു നവ്യയും കുടുംബവും . എന്നാല്‍ ലാന്‍ഡ് റൈഡിന് പോയപ്പോള്‍ വലിയൊരു അപകടമുണ്ടായെന്നാണ് നവ്യ നായർ പറയുന്നത്. ആ സമയത്ത് താനാകെ ഷോക്ക് ആയി പോയെന്നും അതുകൊണ്ടാണ് പിന്നീട് താൻ വീഡിയോ ഒന്നും ചെയ്യാത്തതെന്നുമാണ് നവ്യ നായർ പറയുന്നത്.

“എന്താ സംഭവിച്ചതെന്ന് വെച്ചാല്‍ സിപ് ലൈനിലൂടെ ഒത്തിരി താന്‍ പോയിട്ടുണ്ട്. ഒന്നര കിലോമീറ്റര്‍ വരെ ചെയ്തിട്ടുണ്ട്. പക്ഷേ സിപ് കോസ്റ്റര്‍ എന്ന് പറഞ്ഞൊരു റൈഡുണ്ട്. സിപ് ലൈനിലൂടെ വന്നതിന് ശേഷം വട്ടം ചുറ്റുകയാണ്. ഒരു ടീം പോയി തിരിച്ചത്തിയതിന് ശേഷമേ നമ്മളെ കയറ്റി വിടാന്‍ പാടുള്ളു. പക്ഷേ നമുക്ക് അതറിയാന്‍ പാടില്ലായിരുന്നു. തങ്ങള്‍ക്ക് മുന്‍പ് പോയ രണ്ട് സ്ത്രീകള്‍ അവിടെ സ്റ്റക്ക് ആയി കിടക്കുകയായിരുന്നു. നല്ല ഉയരത്തില്‍ നിന്നുമാണ് താനും മകന്‍ സായിയും ഒരുമിച്ച് താഴേക്ക് വരുന്നത്. മുന്നില്‍ താനാണ്. തന്റെ കാര്‍ട്ട് ആ സ്ത്രീകളെ ഇടിക്കാന്‍ പോയി. താന്‍ വേഗം കാല് നീട്ടി ചവിട്ടി, ഇല്ലായിരുന്നെങ്കില്‍ തന്റെ കാലിന്റെ മുട്ടൊക്കെ പെളിയുമായിരുന്നു. എന്നിട്ടും കാലൊക്കെ ഇടിച്ച് മുറിയുകയൊക്കെ ചെയ്തു എന്നും സായിയുടെ കാലും ദേഹവുമൊക്കെ മുറിഞ്ഞെന്നും നവ്യ നായർ പറയുന്നു. അവിടം മുതല്‍ അത് അവസാനിക്കുന്നത് വരെ തനിക്ക് കാല് കൊണ്ട് പുഷ് ചെയ്യേണ്ടതായി വന്നു. ഭയങ്കരമായി പേടിച്ച് പോയി. ഒരിക്കലും അങ്ങനൊരു സാഹചര്യം പ്രതീക്ഷിച്ചില്ല. അപകടമൊക്കെ പെട്ടെന്ന് സംഭവിക്കുന്നതാണല്ലോ. ഇതുപക്ഷേ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലായി പോയി. ഹെല്‍പ് ഹെല്‍പ് എന്നൊക്കെ പറഞ്ഞിട്ടും ആര്‍ക്കും ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ഇതൊരു കാടിന്റെ നടുവിലായിരുന്നു. പിന്നെ അവിടെ ക്യാമറയോ വേണ്ടത്ര സെക്യൂരിറ്റിയോ ഇല്ലെന്ന് അവസാനമാണ് മനസിലായത്”.

‘പുറത്തിറങ്ങിയ ശേഷം അവരോട് കംപ്ലെയിന്റ് ചെയ്തിരുന്നെങ്കിലും കാര്യമായ പ്രതികരണമൊന്നും ഉണ്ടായില്ല. ലോക്കല്‍ പോലീസിനെ വരെ വിളിച്ചു. ഫസ്റ്റ് എയിഡ് പോലും കിട്ടിയത് അരമണിക്കൂറോളം കഴിഞ്ഞിട്ടാണ്. ആദ്യമൊക്കെ തങ്ങളെ സഹായിക്കാമെന്ന രീതിയിലാണ് നിന്നതെങ്കിലും പിന്നീട് അവരുടെ സ്വഭാവം മാറി. ഇങ്ങനൊന്ന് നടന്നു എന്നതിന്റെ റിപ്പോര്‍ട്ട് എഴുതി തരാന്‍ പറഞ്ഞിട്ട് പോലും അവർ തന്നില്ല. ഇതൊരു നിസാരപ്രശ്‌നമാണെന്ന രീതിയിലാണ് അവര്‍ കണ്ടത് എന്നും നവ്യ നായർ പറയുന്നു’.

തനിക്ക് മേജറായി അപകടമൊന്നും പറ്റിയില്ല. പക്ഷേ അവിടെ ഇനിയും അങ്ങനൊന്ന് നടന്നേക്കാം. അതുകൊണ്ടാണ് താൻ ഈയൊരു വിഷയം പൊതു സമൂഹത്തെ അറിയിക്കാൻ ശ്രെമിക്കുന്നതെന്നും താരം പറഞ്ഞു .