
വിവാദങ്ങളും ആരോപണങ്ങളും ഉണ്ടാവുമ്പോള്‍ നിയമത്തെ പേടിച്ച് ഒളിവിൽ പോകുന്നത് ശരിയായ കാര്യമല്ലെന്ന് പറയുകയാണ് നടി നവ്യ നായർ. മാതംഗി ഫെസ്റ്റിന്റെ പത്രസമ്മേളനത്തിൽ ഹേമകമ്മിറ്റിയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു താരം.
ഒളിവിൽ പോകുന്നത് നല്ലതാണെന്ന് താൻ പറയില്ലെന്നും കോടതിയും പൊലീസും ഇടപെട്ട ഒരു കേസിനെപ്പറ്റി അതിന് അതിന്റേതായ തീരുമാനങ്ങൾ വരുകയാണ് ചെയ്യേണ്ടതെന്നും നവ്യ നായർ പറഞ്ഞു. ഫെസ്റ്റിവലുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മാത്രം ചോദിക്കാൻ ഞാനിപ്പോൾ പറയാത്തത്, ഞാൻ ഒളിച്ചോടുന്നതുപോലെ വ്യാഖാനിക്കപ്പെടാതിരിക്കാൻ വേണ്ടിയാണ് എന്നും നടി പറയുന്നു.

സിനിമാ ലോകത്ത് മാത്രമല്ല സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും സ്വസ്ഥമായി ജോലി എടുക്കാന്‍ സാധിക്കണമെന്നത് എല്ലാ മേഖലയിലും വരണമെന്നും മാത്രമല്ല കോടതിയും പോലീസുമൊക്കെ ഇടപ്പെട്ട കാര്യങ്ങളില്‍ സംസാരിക്കുന്നത് എങ്ങനെയാണ് എന്നതിനെ കുറിച്ചും നടി പറഞ്ഞിരുന്നു. എല്ലാ സ്ഥലങ്ങളിലും ചില തീരുമാനങ്ങളും നിയമങ്ങളും ഉണ്ടാവും. പക്ഷേ നിയമങ്ങളൊന്നും അള്‍ട്ടിമേറ്റ് അല്ല. എല്ലാ നിയമങ്ങളിലും കാലാനുസൃതമായ മാറ്റങ്ങള്‍ വരണമെന്നും അത്തരത്തിലെ മാറ്റം അനിവാര്യമാണെന്ന് തോന്നുകയാണെങ്കില്‍ സിനിമ, നൃത്തം എന്ന് മാത്രമല്ല എല്ലാ മേഖലയിലും വേണമെന്നും കാര്യം പറയുകയാണെങ്കില്‍ കലാക്ഷേത്രയിലും ഇതുപോലെ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നും എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകള്‍ക്കും പുരുഷനും നീതി കിട്ടണമെന്നും എല്ലാവരെയും ഒരുപോലെ തന്നെ ട്രീറ്റ് ചെയ്യണമെന്നും നവ്യ നായർ പറയുന്നു.
ഒളിവില്‍ പോകുന്നത് നല്ലതാണെന്ന് താന്‍ പറയുന്നില്ല. കോടതിയും പോലീസുമൊക്കെ ഇടപെട്ടിരിക്കുന്ന കേസില്‍ അതിന്റേതായ തീരുമാനങ്ങള്‍ വരികയല്ലേ വേണ്ടതെന്നും താനിപ്പോള്‍ ഈ ഫെസ്റ്റിവലിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ മാത്രം ചോദിക്കാന്‍ പറയാത്തത് താനെന്തോ ഒളിച്ചോടി സംസാരിക്കുന്നത് പോലെ വ്യാഖ്യാനിക്കപ്പെടരുത് എന്ന് വിചാരിച്ചാണ് എന്നും ഇങ്ങോട്ട് വരുമ്പോള്‍ തന്നെ എനിക്കറിയാം, നിങ്ങള്‍ ഫെസ്റ്റിവലിനെക്കാളും ചോദിക്കാന്‍ പോകുന്നത് ഇതൊക്കെ ആയിരിക്കും എന്ന് എനിക്ക് കൃത്യമായി അറിയാമെന്നും ഒളിച്ചോടി പോകാനൊന്നും താനും ഉദ്ദേശിക്കുന്നില്ല. നിങ്ങളുടെയൊക്കെ മനസ്സില്‍ എന്താണ് തോന്നുന്നത് അതുപോലെ തന്നെയാണ് എനിക്കും എന്ന് മനസ്സിലാക്കിയാല്‍ മതി എന്നും നവ്യ നായര്‍ കൂട്ടിച്ചേര്‍ത്തു.
ഇനി തന്നെക്കൊണ്ട് എന്തെങ്കിലും പറയിച്ചിട്ട് നിങ്ങള്‍ക്ക് അത് വാര്‍ത്തയാക്കണമെങ്കില്‍ ചോദിക്കാമെന്നും എന്നാല്‍ താന്‍ ഇവിടെ വന്നിരിക്കുന്നത് അത്ര വാര്‍ത്താമൂല്യമില്ലാത്ത അറിയപ്പെടാന്‍ സാധ്യതയില്ലാത്ത ഒരു കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് എന്നും അതിലേക്ക് ഇത്തരത്തിലെ ഒരു കാര്യം വലിച്ചിഴച്ചാല്‍ പിന്നെ അതായി പോകും വാര്‍ത്ത. അവിടെ മാതംഗി ഫെസ്റ്റിവലും നൃത്തത്തോടുള്ള കമ്മിറ്റ്മെന്റ് കൊണ്ട് നമ്മള് ചെയ്യുന്ന കാര്യങ്ങള്‍ക്കും വേണ്ടത്ര പ്രധാന്യം കിട്ടാതെ വരും. അതിനാല്‍ ഇതൊക്കെ കഴിഞ്ഞതിന് ശേഷം മറ്റെവിടെയെങ്കിലും വരുമ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചാല്‍ തനിക്ക് സന്തോഷമായിരിക്കുമെന്നും നവ്യ നായർ പറയുന്നു. ചോദ്യം ചോദിക്കുക എന്നത് നിങ്ങളുടെ അവകാശമാണ്. മാധ്യമങ്ങളെ താന്‍ ഒരിക്കലും ചോദ്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നവ്യ പറയുന്നു.











