
അല്ലു അർജുനും നയൻതാരയും തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നും, ഒരു അവാർഡ്ദാനച്ചടങ്ങിനിടെ ഉണ്ടായ നയൻതാരയുടെ പെരുമാറ്റം ആണ് ഈ പ്രശ്നങ്ങൾക്ക് പിന്നിലെന്നും വിവരങ്ങൾ ഉണ്ട്. അതേസമയം എല്ലാ കാര്യങ്ങളും വളരെ പെര്‍ഫെക്ടായി ചെയ്യുന്ന ആളെന്ന നിലയിലാണ് പലപ്പോഴും നയന്‍താര പ്രശംസിക്കപ്പെടാറുള്ളത്. എന്നാല്‍ നടന്‍ അല്ലു അര്‍ജുനെ അപമാനിച്ചു എന്ന തരത്തില്‍ ഗുരുതര വിമര്‍ശനങ്ങള്‍ ആണ് അക്കാലത്തു നയൻതാരയ്ക്ക് നേരിടേണ്ടതായി വന്നത്. ഇതിനെത്തുടർന്ന് അല്ലു അർജുനൊപ്പമുള്ള പല സിനിമകളും നയൻതാരയ്ക്ക് നഷ്ടമായി എന്ന റിപ്പോർട്ടുകളും തെലുങ്കു സിനിമാ ലോകത്തിയുണ്ടായിരുന്നു. 2024ല്‍ ഇന്ത്യന്‍ സിനിമ തന്നെ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന പുഷ്പ 2 എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് അല്ലു അര്‍ജുന്‍. ഈ ചിത്രത്തിലെ അല്ലു അര്‍ജുന്റെ നായിക വേഷത്തിലേക്ക് ആദ്യം നയൻതാരയെ തീരുമാനിച്ചെങ്കിലും നയന്‍താര ഉപേക്ഷിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തമിഴ് സിനിമ ലോകത്തും ഇത് വലിയ ചര്‍ച്ചയായി മാറി. എട്ടു കൊല്ലം മുന്‍പ് തുടങ്ങിയ ഒരു പ്രശ്നത്തില്‍ നയന്‍താരയും അല്ലു അര്‍ജുനും ഇപ്പോഴും പിണക്കത്തിലാണെന്നാണ് വിവരം.

പ്രശ്നത്തിന് കാരണമായ സംഭവം നോക്കിയാൽ, 2016 ല്‍ സൈമ അവാര്‍ഡ് വിതരണ വേദിയിലാണ് ഇരുവരും തമ്മില്‍ പിണങ്ങാനുള്ള സംഭവം നടക്കുന്നത്. ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിലെ പ്രകടനത്തിന് നയന്‍താരയ്ക്ക് മികച്ച നടിക്കുള്ള സൈമ പുരസ്‌കാരം ലഭിച്ചു. അവാര്‍ഡ് നല്‍കാന്‍ വേണ്ടി സൂപ്പര്‍താരം അല്ലു അര്‍ജുനെ ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നയന്‍താര വേദിയില്‍ എത്തി ആദ്യം അല്ലുവിന്റെ കൈയ്യില്‍ നിന്നും അവാര്‍ഡ് വാങ്ങാതെ ഈ അവാര്‍ഡ് ചിത്രത്തിന്റെ സംവിധായകനായ വിഘ്നേശ് ശിവനില്‍ നിന്നും വാങ്ങാനാണ് തനിക്ക് ആഗ്രഹം എന്ന് അറിയിച്ചു. ഇതിനെ തുടര്‍ന്ന് വിഷ്നേശ് ശിവന്‍ വേദിയിലേക്ക് എത്തുകയും നയന്‍താരയ്ക്ക് അവാര്‍ഡ് നല്‍കുകയും ചെയ്തു. ഒപ്പം വിഘ്നേശ് നടിയെ ആശ്ലേഷിക്കുകയുമൊക്കെ ചെയ്തിരുന്നു. എന്നാല്‍ ഈയൊരു സംഭവം അല്ലുവിനെ അപമാനിച്ചത് പോലെയാണ് പലര്‍ക്കും തോന്നിയത്. വേദിയില്‍ അവാര്‍ഡ് തരാനെത്തിയ നടനെ മോശക്കാരനാക്കിയ പ്രവൃത്തിയായി പോയെന്നാണ് ആരാധകര്‍ പറഞ്ഞത്. ഇതിന്റെ വീഡിയോ പലപ്പോഴും വൈറലാകാറുണ്ട്. നയന്‍താര ഒട്ടും ബഹുമാനം ഇല്ലാത്ത കാര്യമാണ് ചെയ്തതെന്നാണ് ഇപ്പോഴും അന്നത്തെ വിഡീയോയ്ക്ക് അടിയില്‍ പലരും കമന്റ് ചെയ്യുന്നത്. അന്നേ പ്രണയത്തിലായിരുന്ന നയന്‍താര 2022 ലാണ് വിഘ്നേശ് ശിവനെ വിവാഹം കഴിക്കുന്നത്. എന്നാല്‍ ഈ സംഭവവുമായി ബന്ധപ്പെട്ടുള്ള പിണക്കം നയന്‍താര, അല്ലു അര്‍ജുന്‍ ബന്ധത്തിലുണ്ടെന്നാണ് തെന്നിന്ത്യന്‍ സിനിമ ലോകത്തെ സംസാരം.

അതേസമയം തെന്നിന്ത്യന്‍ സിനിമയിലെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണം സ്വന്തമാക്കിയ നയന്‍താര ബിഗ് ബജറ്റ് സിനിമകളില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. അറ്ലീയുടെ ബോളി വുഡ് അരങ്ങേറ്റമായ ജവാൻ . നയൻതാരയുടെയും അരങ്ങേറ്റം ആയിരുന്നു. വലിയാ വിജയമായിരുന്നു ചിത്രം നേടിയതെങ്കിലും നയന്താരയെക്കാളും പ്രാധാനയം കാമിയോ വേഷത്തിൽ വന്ന ദീപിക പദുക്കോണിനു ലഭിച്ചു എന്നതരത്തിൽ ചില വിമർശനങ്ങൾ ഉണ്ടായിരുന്നു.നയന്തരാക്കും ഇതേച്ചൊല്ലി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായെന്നും അക്കാലത്ത് പ്രചരിച്ചിരുന്നു. നയന്‍താര നായികയായി അവസാനം ഇറങ്ങിയ അന്നപൂര്‍ണ്ണി എന്ന സിനിമ വിചാരിച്ചത് പോലെ വിജയിച്ചിരുന്നില്ല . മാത്രമല്ല ഈ സിനിമ ചില വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു . വ്രണപ്പെടുത്തിയെന്നായിരുന്നു സൈനിമക്കും അണിയറപ്രവർത്തകർക്കുമെതിരെ ഉയര്തന്ന പരാതി . തുടർന്ന് നെറ്ഫ്ലിക്സിൽ നിന്നടക്കം ചിത്രം പിൻവലിക്കുകയും, നയൻതാര മാപ്പുപറയുകയും ച്യ്തിരുന്നു. ന്തായാലും അന്നപൂര്ണിക്കു ശേഷം ബിഗ് ബജറ്റ് പ്രൊജക്ടുകളിലടക്കം നടി അഭിനയിച്ച് കൊണ്ടിരിക്കുകയാണ്.എന്നാല്‍ സിനിമയേക്കാളും കുടുംബത്തിനാണ് നടിയിപ്പോള്‍ പ്രധാന്യം കൂടുതല്‍ കൊടുക്കുന്നത്. അത് കൊണ്ട്തന്നെ സിനിമകളിൽ അഭിനയിക്കുവാൻ ചില കടുത്ത കണ്ടീഷനുകളും നയന്താരക്കുണ്ട്. വീട്ടിൽ നിന്നും 20 കിമീറ്ററിനുള്ളിൽ തന്നെ ലൊക്കേഷൻ വേണമെന്നുള്ളതാണ് ഇതിൽ ഒന്ന്.











