വിവാദങ്ങള്‍ക്കിടെ സ്വകാര്യ ചടങ്ങിൽ മുഖം തിരിച്ച് നയൻതാരയും ധനുഷും

ധനുഷിനെതിരെ നയൻതാര നടത്തിയ വെളിപ്പെടുത്തല്‍ വിവാദമായി മാറിയിരുന്നു. നാനും റൗഡി താൻ സിനിമയിലെ രംഗങ്ങള്‍ നയൻതാരയുടെ ഡോക്യുമെന്ററിയില്‍ ഉപയോഗിക്കുന്നതിനെ തുടർന്നായിരുന്നു തര്‍ക്കം. ധനുഷ് നിര്‍മിച്ച ചിത്രത്തിലെ ബിടിഎസ് രംഗങ്ങള്‍ ഉപയോഗിക്കാൻ അനുമതി നയൻതാരയ്‍ക്ക് ലഭിച്ചില്ല.ദൃശ്യങ്ങൾ ഉപയോഗിക്കാൻ മറ്റെല്ലാവരും നൊ ഒബ്ജക്ഷൻ ഓർഡർ നൽകിയിട്ടും നടൻ ധനുഷ് നൽകിയിരുന്നില്ല്. വിഘ്‍നേശ് ശിവൻ സ്വന്തമായി ചിത്രീകരിച്ച രംഗങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചതിന്റെ പേരില്‍ ധനുഷ് കോടികള്‍ നഷ്‍ടപരിഹാരം ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്നാണ് നയൻതാര ധനുഷിനെതിരെ പരസ്യമായി രംഗത്ത് എത്തിയത്. ധനുഷ് മുഖംമൂടിയുമായി ജീവിക്കുന്ന ആളാണ്. ധനുഷിന്റെ സ്വേച്ഛാധിപത്യ പ്രവണത തിരിച്ചറിയണം എന്നും പറഞ്ഞിരുന്നു ധനുഷ്. വിവാദങ്ങള്‍ക്കിടെ നയൻതാരയും ധനുഷും ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്തിന്റെ റിപ്പോര്‍ട്ടും സോഷ്യൽ മിഡിയായിൽ ചര്‍ച്ചയാകുകയാണ്. ഇരുവരും മുഖം തിരിച്ച് ഇരിക്കുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ഇരുവരും തമ്മിൽ നിശബ്ദമായ പോരാട്ടം നടക്കുന്നതായി ആരാധകർക്ക് ഇതിലൂടെ വ്യക്തമാകുന്നുണ്ട്.