പഴയ ഫോട്ടോസ് കാണുമ്പോഴാണ് ഇത്ര മാറ്റം വന്നുവെന്ന് മനസ്സിലാകുന്നത്, നയൻതാര പറയുന്നു

ബാലതാരമായി എത്തി ഇപ്പോൾ നായികയായി അരങ്ങേറ്റം നടത്താൻ പോകുന്ന താരമാണ് നയൻതാര ചക്രവർത്തി. കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിൽ കൂടിയാണ് നയൻതാര അഭിനയത്തിന് തുടക്കം കുറിക്കുന്നത്. അതിനു ശേഷം നിരവധി സിനിമകളിൽ ആണ് താരം അഭിനയിച്ചത്. ഇന്നും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ബാലതാരങ്ങളിൽ ഒരാൾ ആണ് നയൻതാര. എന്നാൽ ഇന്ന് നയൻതാരയെ ബാലതാരമെന്ന് ഒന്നും വിളിക്കാൻ പറ്റില്ല. കാരണം ഇന്ന് നായികയായി അരങ്ങേറ്റം നടത്തിയിരിക്കുകയാണ് താരം. പഠനത്തിന് വേണ്ടി കുറച്ച് നാളുകൾ അഭിനയതിൽ നിന്ന് വിട്ട് നിന്നെങ്കിലും ഇപ്പോൾ വീണ്ടും തിരിച്ച് വരവ് നടത്തുകയായിരുന്നു താരം.

Nayanthara Chakravarthy (3)

എന്നാൽ നയൻതാരയുടെ അടിമുടിയുളള മാറ്റം ആരാധകരെയും ഏറെ അത്ഭുതപ്പെടുത്തി. കുട്ടിയായി കണ്ട താരം പെട്ടന്ന് വളർന്നു വലുതായി വലിയ പെണ്ണായി മാറി എന്നാണ് ആരാധകർ പറയുന്നത്. ഇപ്പോൾ നയൻതാര നായികയായി അഭിനയിക്കുന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിൽ എത്തിയപ്പോൾ തന്റെ ശരീരത്തിലെ മാറ്റാതെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, താൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുന്നത്. രണ്ടു കാരണങ്ങൾ കൊണ്ടാണ് താൻ വിട്ട് നിന്നത്. ഒന്ന് പത്താം ക്ലാസ്സ് ആണെന്നത് കൊണ്ട്. മറ്റൊന്ന് കുട്ടി എന്ന ലേബൽ മാറ്റി എടുക്കാൻ വേണ്ടി.

Nayanthara-Chakravarthy77

എന്നാൽ പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ ആണ് വീണ്ടും നായികയായിട്ടുള്ള അവസരം ലഭിക്കുന്നത്. ശരിക്കും പത്താം ക്ലാസ്സ് കഴിഞ്ഞപ്പോഴാണ് ഞാൻ വണ്ണം വെക്കുന്നത്. ആഹാരം കഴിക്കാൻ തുടങ്ങിയപ്പോൾ ആണ് ശരീരത്തിന് മാറ്റം വന്നത്. അത് വരെ ഞാൻ ശരിയായ സമയത്ത് ഒന്നും ആഹാരം കഴിക്കില്ലായിരുന്നു. എന്നാൽ ഇത്രയും മാറ്റം വന്നു എന്ന് പഴയ ഫോട്ടോകൾ കാണുമ്പോൾ ആണ് തോന്നുന്നത്. എന്നാൽ ഇൻജെക്ഷൻ ചെയ്‌തോ, സ്റ്റിറോയിഡുകൾ കുത്തിവെച്ചോ എന്നൊക്കെയുള്ള നിരവധി ചോദ്യങ്ങൾ തനിക്ക് നേരെ ഉണ്ടായിട്ടുണ്ട് എന്നും സൗന്ദര്യം നിലനിർത്താൻ വേണ്ടി സൗന്ദര്യ സംരക്ഷണം പോലും ചെയ്യാത്ത ആൾ ആണ് ഞാൻ എന്നുമാണ് നയൻതാര പറയുന്നത്.