
നസ്രിയയും ഫഹദ് ഫാസിലും ഒന്നിച്ചാണ് തന്റെ സഹോദരൻറെ വിവാഹ നിശ്ചയ വേളയിൽ പങ്കെടുക്കാൻ എത്തിയത് .പിസ്ത ഗ്രീൻ വേരിയന്റ് കളർ വേഷത്തിൽ നസ്രിയ നസിം അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ടു .
വിവാഹ നിശ്ചയത്തിന് സമ്മാനമായി തന്റെ ഭാവി അനുജത്തിക് വളരെ മനോഹരമായ ലോങ്ങ് ഡയമണ്ട് നെക്ലേസ് ആണ് നസ്രിയ നൽകിയത് .
നസ്രിയ നസിംമിന്റെ സഹോദരൻ നവീൻ നസിം അമ്പിളി എന്ന മൂവിയിലൂടെയാണ് ഏറെ ശ്രദ്ധേയനായത് .സൗബിൻ സാഹിറിനൊപ്പമുള്ള അമ്പിളി എന്ന മൂവി യിലെ അഭിനയം നവീൻ നസീമിനെ ഏറെ വ്യത്യസ്തനാക്കുന്നു .മുൻപ് മറ്റു ചിത്രങ്ങളിൽ അഭിനയിച്ചിരുന്നുവെങ്കിലും അമ്പിളി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ കഥാപാത്രമാണ് നസ്രിയയുടെയും നവീന്റെയും ആരാധകരുടെ മനസുകളിൽ ഇന്നും മായാതെ നിൽക്കുന്നത് .
ഇപ്പോൾ നവീൻ തന്റെ ഭാവി വധുവിനൊപ്പമുള്ള ചിത്രമാണ് പങ്കുവച്ചിട്ടുള്ളത് .നവീൻ നസീമിനും സമ്മാനമായി നടൻ ഫഹദ് ഫാസിൽ വാച് കെട്ടികൊടുക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത് .നസ്രിയയുടെ പുതിയ ചിത്രം സൂക്ഷ്മദര്ശിനിയുടെ പുത്തൻ വിശേഷങ്ങൾക്കൊപ്പമാണ്
തങ്ങളുടെ കുടുംബത്തിലേക്ക് പുതിയ അതിഥി വരുന്നതിന്റെ സന്തോഷവും പങ്കുവെക്കുന്നത് .
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമടങ്ങുന്ന ഒരു ചെറിയ ചടങ്ങായിരുന്നു നവീൻ നാസിമിന്റെ വിവാഹ നിശ്ചയം .നജിമുദിന്റെയും ബീനയുടെയും മകനാണ് നവീൻ നസീം .നസ്രിയയും നവീനും തമ്മിൽ ഒരു വർഷത്തെ വ്യത്യാസമാണ് ഉള്ളത് .ഇരുവരും ഒരു ദിവസം തന്നെയാണ് പിറന്നാൾ ആഘോഷിക്കുന്നത് എന്ന വാർത്ത ഏറെ കൗതുകകരവും ആണ് .











