
മലയാളത്തിൽ കൾട്ട് ക്ലാസിക് പദവി നേടിയ 2012 ലെ ഹിറ്റ് ചിത്രം ‘ബാച്ച്ലർ പാർട്ടി’യുടെ രണ്ടാം ഭാഗമായ ‘ബാച്ച്ലർ പാർട്ടി Deux’-ന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. നസ്ലൻ അവതരിപ്പിക്കുന്ന സോണി എന്ന കഥാപാത്രത്തിന്റെ നെഞ്ചിൽ ചേർന്നിരിക്കുന്ന ഹൻസികയുടെ കരോൾ എന്ന കഥാപാത്രത്തെയാണ് പുതിയ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്.
14 വർഷങ്ങൾക്ക് ശേഷം തികച്ചും ജെൻ-സി വൈബിലാണ് അമൽ നീരദ് ഈ ആക്ഷൻ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നത്. നസ്ലൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ടൊവിനോ തോമസ്, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ഷൈൻ ടോം ചാക്കോ, നാദിയ മൊയ്തു, രജീഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അമൽ നീരദ് പ്രൊഡക്ഷൻസും അൻവർ റഷീദ് എന്റർടൈൻമെന്റ്സും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നവംബർ 19-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും.












