‘ഗോട്ടി’ന്റെ പുതിയ അപ്‌ഡേറ്റ്!  വിജയ് ആരാ അമല്‍ ഡേവിസ് ആരാ?  മാസ് മറുപടിയുമായി വിജയ് ആരാധകർ

വിജയ് ചിത്രമായ  ‘ദി ഗ്രെറ്റസ്റ് ഓഫ് ഓൾ ടൈമി’ലെ പുതിയ ഗാനം പുറത്തു വന്നത് മുതൽ ട്രോള് പൂരാമായിരുന്നു . ഇതില്‍ ഇപ്പോള്‍ വിജയ് ആരാ അമല്‍ ഡേവിസ് ആരാ?  എന്നായിരുന്നു വിജയുടെ ലുക്ക് കണ്ട ട്രോള്മാര് ചോദിച്ചത് . ഇപ്പോഴിതാ അതിനുമറുപടിയെന്നവന്നാലാണ് കോട്ടിന്റെ പുതിയ അപ്‌ഡേറ്റ് വന്നിട്ടുള്ളത്, ഇപ്പോഴിതാ  ചിത്രത്തന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ വെങ്കട് പ്രഭു. പോസ്റ്ററിൽ മാസ് ലുക്കിൽ പിസ്റ്റലുമായി നിൽക്കുന്ന വിജയെ കാണാം .  ഒപ്പം പ്രശാന്തും പ്രഭുദേവയും അജ്മൽ അമീറുമുണ്ട് .  ഇവരൊക്കെയും ആയുധധാരികൾ ആണ് .  സയൻസ് ഫിക്ഷൻ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. വിജയ് ഇരട്ട വേഷത്തിലാണ്

ചിത്രത്തിലെ പുതിയ ഗാനം പുറത്തുവന്നതിന് പിന്നാലെ വിജയ്‌യുടെ ഡീ ഏജിങ് ലുക്കുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്. ചിത്രത്തിലെ സ്പാർക്ക് എന്ന പുതിയ ഗാനത്തിൽ ഇരുപതുകാരനായ വിജയെ ആണ് കാണാൻ സാധിക്കുന്നത് .  എന്നാല്‍ പ്രധാനമായും ചിത്രത്തിന്‍റെ തന്നെ പ്രധാന ഘടകമായ ഡീ ഏജിംഗ് പാളിയില്ലെ എന്ന ചോദ്യമാണ് ഗാനത്തിന്‍റെ ലിറിക് വീഡിയോയിലെ ദൃശ്യങ്ങള്‍ കണ്ട പലരും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇപ്പോഴുള്ള വിജയിയും ഗാനത്തിലെ ചെറുപ്പം എന്ന് പറഞ്ഞ് കാണിക്കുന്ന വിജയിയും തമ്മില്‍ എന്താണ് വ്യത്യാസം എന്നാണ് പലരും ചോദിക്കുന്നത്.  ഡീ ഏജിംഗ് വിചാരിച്ച പോലെ വന്നില്ലെന്ന് വിജയ് ഫാന്‍സ് പറയുന്നു

ഇപ്പോള്‍ ലിറിക് വീഡിയോയിയില്‍ ചേര്‍ത്ത രംഗങ്ങളാണ് ഇവയെന്നും പടം എത്തുമ്പോള്‍ വ്യത്യാസപ്പെടുമെന്നാണ് ചില വിജയ് ഫാന്‍സ് പ്രകടിപ്പിക്കുന്ന ആത്മവിശ്വാസം. പലരും വെങ്കിട്ട് പ്രഭുവിനെയാണ് കുറ്റപ്പെടുത്തുന്നത്. അക്കൂട്ടത്തിലെ ചില ട്രോളുകളില്‍ ‘പ്രേമലു’ ചിത്രത്തിലെ അമല്‍ ഡേവിസിനെപ്പോലെയുണ്ട് വിജയ് എന്നാണ് ചിലര്‍ പറയുന്നത്.  എന്നാൽ ഇതിനൊക്കെയുള്ള മറുപടിയെന്നോണമാണ് പുതിയ മാസ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത് എന്നാണ് ദളപതി ആരാധകർ പറയുന്നത്, ഡി ഏയ്ജിങുമായി വിഎഫ്എക്സ് ചെയ്ത ലോല വിഎഫ്എക്സ് ആണ് ഗോട്ടിന് വേണ്ടിയും ഡി ഏയ്ജിങ്ങ് ചെയ്യുന്നതെന്ന് പ്രതീക്ഷയേകുന്ന കാര്യമാണ്. ഇതിനായി വിജയ്‌യും സംഘവും കുറച്ച് ദിവസങ്ങൾക്ക് മുന്നെ അമേരിക്കയിലേക്ക് തിരിച്ചത് വാർത്തയായിരുന്നു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ കഥാപാത്രങ്ങളുടെ പ്രായം കുറച്ച് സിനിമയിൽ അവതരിപ്പിക്കുന്നതാണ് ഡീ ഏയ്ജിങ്. എന്തായാലും മികച്ച ദൃശ്യനുഭവമാവും ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുക