സിനിമയിൽ അവസരം നഷ്ടപ്പെട്ടാൽ ഞാൻ ആ വഴിയേ പോകും, നിഖില വിമൽ!

nikhila vimal about future
nikhila vimal about future

വളരെ കുറച്ച് ചിത്രങ്ങളിൽ കൂടി തന്നെ പ്രേഷകരുടെ ശ്രദ്ധയും ഇഷ്ടവും നേടിയ താരമാണ് നിഖില വിമൽ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശൻ എന്ന സിനിമയിലെ നിഖിലയുടെ സലോമി എന്ന വേഷം വളരെ ശ്രദ്ധ നേടിയിരുന്നു. വളരെ ചുരുക്കം സിനിമകൾ മാത്രമേ ചെയ്തുവെങ്കിലും പെട്ടെന്ന് തന്നെ ജന ശ്രദ്ധ നേടിയ താരമാണ് നിഖില. ഭാഗ്യ ദേവത എന്ന ജയറാം ചിത്രത്തിൽ കൂടി മലയാള സിനിമയിലേക്ക് എത്തിയെങ്കിലും 24x 7 എന്ന ദിലീപ് ചിത്രത്തിൽ കൂടിയാണ് നിഖില നായികയായി അരങ്ങേറ്റം നടത്തിയത്. ശേഷം അരവിന്ദന്റെ അതിഥികൾ, ഒരു യമണ്ടൻ പ്രേമകഥ തുടങ്ങിയ ചിത്രങ്ങളിലെ നിഖിലയുടെ അഭിനയം വളരെ ശ്രദ്ധ നേടി. ഇപ്പോൾ മമ്മൂട്ടിക്ക് ഒപ്പം അഭിനയിച്ച ദി പ്രീസ്റ്റ് ആണ് നിഖിലയുടേതായി ഏറ്റവും ഒടുവിൽ ഇറങ്ങിയ ചിത്രം. ഇപ്പോൾ ഒരു സ്വകാര്യ എഫ് എം ചാനലിൽ നടത്തിയ അഭിമുഖത്തിൽ നിഖില പറഞ്ഞ കുറച്ച് കാര്യങ്ങൾ ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.

പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനോടൊപ്പം തന്നെ തന്റെ അഭിനയ ജീവിതത്തെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചും നിഖില പറഞ്ഞു. താര ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെകിലും ആദ്യമായാണ് ഒരു സൂപ്പർസ്റ്റാർ ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നതെന്നും മമ്മൂട്ടിയോട് പേടി ഷൂട്ടിങ് സമയങ്ങളിൽ ഒന്നും തനിക്ക് തോന്നിയില്ലെന്നും അദ്ദേഹത്തിനോടുള്ള ബഹുമാനം ആണ് ഷൂട്ടിങ്ങിൽ ഉടനീളം നിറഞ്ഞു നിന്നതെന്നും താരം പറഞ്ഞു. മമ്മൂട്ടിയും മഞ്ജു ചേച്ചിയും ഒഴികെ ബാക്കിയുള്ളവർ എല്ലാം തന്നെ എന്നെ പോലെ അതികം അഭിനയ പരിജയം ഇല്ലാത്തവർ ആയിരുന്നു. എന്നാൽ ഞങ്ങൾക്ക് എല്ലാ കാര്യങ്ങളും അദ്ദേഹം സമാധാന പൂർവം പറഞ്ഞു തന്നു. അദ്ദേഹത്തിന്റെ ഷൂട്ടിങ് കഴിഞ്ഞു നേരുത്തെ തന്നെ തിരിച്ചു പോകാവുന്ന കുറെ സന്ദർഭങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അത് ചെയ്യാതെ ഞങ്ങൾ ശരിയാകുന്നത് വരെ അദ്ദേഹം അഭിനയിച്ചു. അങ്ങനെ ഒരുപാട് കാര്യങ്ങൾ ഞാൻ അദ്ദേഹത്തിൽ നിന്ന് പഠിച്ചു.

സിനിമയിൽ അവസരം കുറഞ്ഞാൽ എന്ത് ചെയ്യും എന്ന് അവതാരകൻ ചോദിച്ചപ്പോൾ, അങ്ങനെ അവസരം കുറഞ്ഞാൽ ഞാൻ എന്റെ ‘അമ്മ നടത്തുന്ന ഡാൻസ് സ്കൂളിലെ ടീച്ചർ ആയി ജോലി നോക്കും എന്നാണു നിഖില പറഞ്ഞ ഉത്തരം.