
വയനാട്ടിലെ ഉരുൾപൊട്ടൽ സമയത്ത് , വായനാട്ടിലേക്കുള്ള കളക്ഷന്‍ സെന്ററില്‍ നിന്നുള്ള നിഖിലയുടെ വീഡിയോ വൈറലായിരുന്നു, ഇപ്പോൾ അതിന് കുറിച്ച് നിഖില വിമൽ പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. വയനാട് ദുരന്തസമയത്ത് താൻ തളിപ്പറമ്പിലെ വീട്ടിലായിരുന്നു. വയനാട്ടിലേക്കുള്ള കളക്ഷന്‍ പോയിന്റില്‍ സാധനങ്ങള്‍ കൊടുക്കാന്‍ പോയതാണ് താനും സുഹൃത്തുക്കളും. അവിടം കുറച്ചധികം ജോലികള്‍ ഉണ്ടായിരുന്നതു കൊണ്ട് അവര്‍ക്കൊപ്പം കൂടി. ഇതൊക്കെ എല്ലാവരും ചെയ്യുന്ന കാര്യങ്ങളല്ലേ? ഒരു സാധാരണ തളിപ്പരമ്പുകാരി ആയാണ് താൻ അവിടെ പോയത്.

അല്ലാതെ താരപരിവേഷം കാണേണ്ട കാര്യമൊന്നും അതിലില്ല, ക്യംപിന്റെ മുഴുവന്‍ വീഡിയോയും വൊളന്റീയര്‍ പകര്‍ത്തിയിരുന്നു. അടുത്ത ദിവസം രാവിലെയാണ് വീഡിയോ വൈറലായി എന്നറിയുന്നത്. ഇതിനിടെ ചിലര്‍ നെഗറ്റീവ് കമന്റുമായി എത്തി. അതൊന്നും കാര്യമായി എടുത്തില്ല. ഒരു അടിയന്തര ഘട്ടത്തില്‍ എല്ലാവരും ചെയ്യുന്ന പ്രവര്‍ത്തനത്തില്‍ താനും ഭാഗമായി എന്നേയുള്ളൂ. എത്രയോ പേര്‍ വയനാടിനു വേണ്ടി രാപകലില്ലാതെ സ്വയം മറന്നു പ്രവര്‍ത്തിച്ചു. അവര്‍ക്ക് മുന്നില്‍ വലിയ കാര്യം ചെയ്തു എന്ന ഭാവത്തോടെ നില്‍ക്കാന്‍ തനിക്കൊരിക്കലും ആവില്ല

വയനാട്ടിലേയ്ക്ക് അവശ്യ സാധനങ്ങള്‍ ശേഖരിക്കുന്ന തളിപ്പറമ്പ കളക്ഷന്‍ സെന്ററിലായിരുന്നു നിഖില എത്തിയത്. രാത്രി വൈകിയും മറ്റ് വളണ്ടിയര്‍മാര്‍ക്കൊപ്പം പാക്കിംഗ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ നിഖില സജീവമായി പങ്കെടുത്തു. ബോക്‌സുകള്‍ക്ക് മുകളില്‍ കൃത്യമായി മാര്‍ക്ക് ചെയ്യുകയും വസ്ത്രങ്ങള്‍ ഉള്‍പ്പെടെ ബോക്‌സുകളിലാക്കുകയും ചെയ്യുന്ന നിഖിലയെ വീഡിയോയില്‍ കാനയമായിരുന്നു. നിരവധിയാളുകളാണ് വീഡിയോയ്ക്ക് താഴെ അന്ന് താരത്തെ പ്രശംസിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നത്. പലരും സോഷ്യല്‍ മീഡിയയില്‍ ഇരുന്ന് പ്രാര്‍ത്ഥിച്ചപ്പോള്‍ നിഖില വയനാടിന് വേണ്ടി പ്രവര്‍ത്തിച്ചു എന്നാണ് ചിലര്‍ പറഞ്ഞത്. നിഖിലയുടെ അഭിപ്രായങ്ങളും പ്രവര്‍ത്തനങ്ങളും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടിയവരുമുണ്ട്. ഇതില്‍ പാര്‍ട്ടി നോക്കേണ്ടതില്ലെന്നും നമ്മുടെ ഉറ്റവര്‍ക്കും ഉടയവര്‍ക്കും വേണ്ടി ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്യണമെന്നും അഭിപ്രായപ്പെട്ടവരുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഡിവൈഎഫ്‌ഐയെ പ്രശംസിച്ച് കൊണ്ടും നിരവധിയാളുകളാണ് എത്തുന്നത്.











