
സിനിമാ, സീരിയൽ രംഗത്തു സ്ത്രീകൾ ഏറ്റവും കൂടുതൽ നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണ് കാസ്റ്റിംഗ് കൗച്ച്. സോഷ്യല്‍ മീഡിയയിലൂടെ താരമായ നിമിഷ ബിജോ ആണിപ്പോൾ കാസ്റ്റിംഗ് കൗച്ചിനെ പറ്റി വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. റീലുകളിലൂടേയാണ് നിമിഷയെ എല്ലാവർക്കും കൂടുതൽ പരിചയം. തനിക്ക് കാസ്റ്റിംഗ് കൗച്ച് അനുഭവമുണ്ടായിട്ടുണ്ട്. എന്നാല്‍ താന്‍ അതിന് തയ്യാറായില്ലാ. എനിക്ക് അങ്ങനെ വിളി വന്നിട്ടുണ്ട്. വഴങ്ങിക്കൊടുക്കാമോ എന്നും ചോദിച്ചിട്ടുണ്ട്. ആ കാസ്റ്റിംഗ് കൗച്ച് താന്‍ അംഗീകരിച്ചിരുന്നുവെങ്കില്‍ താനിന്ന് നയന്‍താരയേക്കാളും വലിയ നടിയായേനെ നിമിഷ പറയുന്നു

താൻ ചെയ്തതെല്ലാം ലോ ബജറ്റ് സിനിമകളായിരുന്നു. എല്ലാവരും സഹകരിച്ച്, ഉള്ള പൈസ വച്ച് ചെയ്യുന്ന കുഞ്ഞ് സിനിമകളായിരുന്നു. എന്നാൽ വലിയ സിനിമകളിലേക്ക് തന്നെ വിളിച്ചിട്ടുണ്ട്. കാസ്റ്റിംഗ് കൗച്ച് ചോദിച്ചിട്ടുമുണ്ട്. പക്ഷെ താല്‍പര്യമില്ലെന്ന് പറഞ്ഞ് താന്‍ ഒഴിവാക്കി വിട്ടു.അന്നതിന് വഴങ്ങിയിരുന്നെങ്കിൽ താനും വലിയ ഒരു സ്റ്റാർ ആയി മാറിയേനെ. ഇപ്പോൾ ബിഗ് ബോസില്‍ കയറണമെന്നും സിനിമകള്‍ ചെയ്യണം എന്നുമൊക്കെ ആഗ്രഹമുണ്ട് നിമിഷ പറയുന്നു.

അതൊന്നും കിട്ടിയില്ലെങ്കിലും താന്‍ അടിപൊളിയായി ജീവിക്കു൦ . അതേസമയം തനിക്കൊപ്പം എന്നും കൂടെ നിന്നിട്ടുളളത് തന്റെ കുടുംബമാണ് , സുഹൃത്തുക്കള്‍ ഒന്നും ഇപ്പോള്‍ കൂടെയില്ല താരം പറയുന്നു, ഒരുപാട് സുഹൃത്തുക്കളുണ്ട്. പക്ഷെ തന്റെ കൂടെ നിന്ന് റീച്ച് നേടിയ ശേഷം അവര്‍ക്കൊക്കെ ജാഡയും അഹങ്കാരവും തലക്കനവുമാകും. താന്‍ ഇപ്പോഴും സിമ്പിളാണ്. അവര്‍ കുറച്ച് ഫെയ്മസ് ആയിക്കഴിഞ്ഞാല്‍ പിന്നെ നമ്മള്‍ വിളിച്ചാലൊന്നുംഅവർ ഫോണ്‍ എടുക്കില്ല, നമ്മളെ അറിയില്ല. തള്ളിപ്പറയലല്ല, കോണ്ടാക്ട് ഉണ്ടാകാറില്ല. അന്നും ഇന്നും തന്റെ കൂടെ നില്‍ക്കുന്നത് തന്റെ ഭര്‍ത്താവും അച്ഛനും അമ്മയും മക്കളുമാണ്. അവര്‍ തന്നെ ഒരിക്കലും തള്ളിപ്പറയില്ല. എല്ലാത്തിനും പിന്തുണയുമായി അവര്‍ കൂടെ തന്നെയുണ്ട് നിമിഷ പറയുന്നു.











