
‘വെറുതെ അല്ല ഭാര്യ’എന്ന മഴവിൽ മനോരമയുടെ ഷോയിൽ പങ്കെടുത്ത താരദമ്പതികൾ ആയിരുന്നു നീതയും, പ്രോമി കുര്യാക്കോസും. ഈ ഷോയിലൂടെ തന്നെയാണ് ഇരുവരും സിനിമകളിൽ സജീവമായതും. മമ്മൂട്ടി നായകനായ ‘പുള്ളിക്കാരൻ സ്റ്റാറാ’ എന്ന സിനിമയിൽ ഈ ദമ്പതികൾ ഒന്നിച്ചു അഭിനയിച്ചിരുന്നു. നീത സഹനടിയായി കുറച്ചു സിനിമകളിൽ അഭിനയിച്ചിരുന്നു. ഇപ്പോൾ ഇരുവരും ഒന്നിച്ചു റെഡ് കാർപെറ്റ് എന്ന ഷോയിൽ വരുകയും തങ്ങളുടെ വിശേഷങ്ങൾ പങ്കു വെക്കുകയും അതോനോടൊപ്പം തന്നെ തങ്ങൾക്ക് കോവിഡ് പിടിപെട്ട്പ്പോളുള്ള ദുരവസ്ഥയെ കുറിച്ച് പറയുകയും ചെയ്യ്തു. കോവിഡിന്റെ രണ്ടാം തരംഗത്തിൽ തങ്ങൾക്കു കോവിഡ് പിടിക്കപ്പെടുകയും കുറച്ചുനാൾ ഗുരുതരവസ്ഥയിൽ ഹോസ്പിറ്റലിൽ കഴിയുകയും ചെയ്യ്തു.

ആദ്യം പ്രോമിക്കാണ് അസുഖം വന്നത് പിന്നീട് എനിക്കും മക്കളിൽ ഒരാൾക്കും പിടിപെട്ടു പ്രോമിയുടെ അവസ്ഥ വളരെ കൂടുതൽ ആയിരുന്നു. ന്യുമോണിയ വരെ ഞങ്ങൾക്കു പിടിപെട്ടിരുന്നു. വളരെ കൂടുതൽ ആയപോളെക്കും ഞങ്ങളെ നാലുപേരെയും നാല് ഹോസ്പിറ്റലുകളിൽ എത്തിച്ചു.ഇടക്ക് ഞാൻ പ്രോമിയുടെ അവസ്ഥ ഡോക്ടറിനോട് ചോദിക്കുമായിരുന്നു ഡോക്ടർ അന്നേരമെല്ലാം പറയും ഞാൻ നോക്കിക്കൊള്ളാം എന്ന് . എല്ലവരുംഉണ്ട് എന്നാൽ ആരുമില്ലാത്ത അവസ്ഥ ആയിരുന്നു അന്ന്. ഒറ്റകിടപ്പു കിടന്ന പ്രോമിക്കു എഴുനേൽക്കാൻ പോലും വയ്യാത്ത അവസ്ഥ ആയി പോയി പിന്നീട് ഫിസിയോ തറാപ്പി ചെയ്യതാണ് മാറിയത്. ഞങ്ങൾ ഒരുമിച്ചു മരിക്കുമെന്ന് പോലും കരുതിയിരുന്നു നീതു പറയുന്നു.

ആ സമയത്തു ഞങ്ങൾ മക്കളെ ഓർത്തു വിഷമിച്ചിരുന്നു ,ഞങ്ങൾ ഇല്ലാതായാൽ അവരുടെ കാര്യം എന്ത് ചെയ്യും. ആകെ ഞങ്ങൾ കാണുന്നത് ഡോക്ടറുമാരെയും, നേഴ്സുമാരെയും ആണ് , മാലാഖ പോലെയുള്ള നേഴ്സുമാരാണ് ഞങ്ങൾക്ക് ഒരു ജീവിക്കാൻ ഒരു പ്രചോദനം ആയതു. ആ കാലത്തിൽ നിന്നും അതിജീവിക്കാൻ കഴിഞ്ഞത് തന്നെ വലിയ്യ് ആശ്വാസം ആണ് നീതുവും, പ്രോമിയും ഒരേ സ്വരത്തിൽ പറയുന്നു.












