
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നിവിൻ പോളി. മലർവാടി കൂട്ടത്തിൽ ഒരാളായി എത്തി തട്ടത്തിൻ മറയത്തിലൂടെ ആയിഷയുടെ നായരായി എത്തി മലയാളി മനസ്സിൽ പ്രണയത്തിന്റെ വിത്ത് പാകിയ നിവിൻ പോളി മലയാള സിനിമയിലെ മുൻനിര നായക പട്ടികയിലേക്ക് ഉയർന്നിരിയ്ക്കുകയാണ്. ഇതിനോടകം തന്നെ നിരവധി അവാർഡുകൾ വാരി കൂട്ടിയ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിയ്ക്കാറുള്ളത്. അതുപോലെ താനെന്ന താരത്തിന്റെ പുത്തൻ മേക്കോവറുകളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇന്നിപ്പോൾ അത്തരത്തിൽ സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിയ്ക്കുന്നത് നിവിന്റെ പുത്തൻ മേക്കോവർ ചിത്രങ്ങൾ ആണ്.
മുടി നീട്ടി വളർത്തി താടിയുമായി ഉള്ള താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറി കഴിഞ്ഞിരിയ്ക്കുകയാണ്. അടുത്ത ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ആണ് താരം ഇത്തരത്തിൽ മുടി നീട്ടി വളർത്തി എത്തിയിരിയ്ക്കുന്നതെന്നാണ് നിഗമനം. എന്തായാലും പുതയ ഗെറ്റപ്പിൽ എത്തുന്ന നിവിന്റെ പുത്തൻ ചിത്രത്തിനായി കാത്തിരിയ്ക്കുകയാണ് ആരാധകർ ഒന്നടങ്കം ഇപ്പോൾ. 











