‘എക്‌സൈസ് ഓഫീസില്‍ നിന്ന് നോട്ടീസ് കിട്ടി ‘നല്ല സമയം”- ഒമര്‍ ലുലു

ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയത്തിനെതിരെ കേസെടുത്തിരിക്കുകയാണ്. ഇപ്പോഴിതാ എക്‌സൈസ് ഓഫീസില്‍ നിന്നും നോട്ടീസ് കിട്ടിയെന്ന് പോസ്റ്റിട്ടിരിക്കുകയാണ് സംവിധായകന്‍. ‘എക്‌സൈസ് ഓഫീസില്‍ നിന്ന് നോട്ടീസ് കിട്ടി ‘നല്ല സമയം” എന്നാണ് ഒമര്‍ ലുലു ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

അതേസമയം നവംബര്‍ 19-ന് ഇറങ്ങി 22 ലക്ഷം പേര്‍ കണ്ട ചിത്രത്തിന് ഇപ്പോഴാണോ കേസെടുക്കുന്നതെന്നും ജാമ്യം എടുത്തിട്ട് വരാമെന്നും ഒമര്‍ ലുലു നേരത്തെ പോസ്റ്റ് ചെയ്തിരുന്നു.

പോസ്റ്റിന്റെ പൂര്‍ണ രൂപം

Calicut Excise Inspector വിളിച്ചിരുന്നു ‘നല്ല സമയം’ സിനിമക്ക് എതിരെ കേസ് എടുക്കണോ എന്ന് ഇന്ന് സിനിമ കണ്ടിട്ട് തീരുമാനിക്കും എന്നും ഇപ്പോള്‍ ട്രൈലറിന് എതിരെ മാത്രമേ കേസ് എടുത്തിട്ടുള്ളൂ എന്നും പറഞ്ഞു. പക്ഷേ എന്റെ ചോദ്യം ഇതാണ് നവംബര്‍ 19-ന് ഇറങ്ങി 22 ലക്ഷം പേര്‍ കണ്ട ട്രൈലറിന് ഇപ്പോഴാണോ കേസ് എടുക്കുന്നത് ? നല്ല സമയം യൂത്ത് ഏറ്റെടുത്തു. സന്തോഷം എന്നെ മിക്കവാറും പോലീസും ഏറ്റെടുക്കും. ജാമ്യം എടുത്തിട്ട് വരാം മക്കളെ എന്നും ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രം തീയ്യേറ്ററില്‍ എത്തിയത്. ട്രെയിലറില്‍ എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതായായിരുന്നു പരാതി. ഇതേ തുടര്‍ന്ന് എക്‌സൈസ് അബ്കാരി നിയമം അടക്കമുള്ളവ ചുമത്തി കേസെടുത്തിരുന്നു. നടന്‍ ഇര്‍ഷാദ് നായകനാകുന്ന നല്ല സമയത്തില്‍ അഞ്ച് പുതുമുഖങ്ങളാണ് നായികമാര്‍. എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ബോര്‍ഡ് ചിത്രത്തിന് നല്‍കിയത്.