
മലയാളത്തിലും, തമിഴിലും ഒരുപോലെ സാനിധ്യം അറിയിച്ച നടിയാണ് ഓവിയ, അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവേ തന്റെ റിലേഷന്‍ഷിപ്പുകളെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത് . പ്രണയത്തിലായിട്ട് പലരും തന്നെ ചതിച്ചിട്ടുണ്ടെന്നാണ് നടി പറയുന്നത്.മുൻപ് താൻ പല ബന്ധങ്ങളിലും ചാടി വീണിട്ടുണ്ട്, എന്നാൽ ആ ബന്ധങ്ങൾ എല്ലാം എനിക്ക് സെറ്റ് ആയി, മാത്രമല്ല മറ്റ് ചിലര്‍ പണത്തിന്റെ കാര്യത്തില്‍ എന്നെ പറ്റിച്ചിട്ടുണ്ട്

എന്നാൽ നടിയുടെ വെളിപ്പെടുത്തൽ ഇപ്പോൾ ആരാധകർ ചർച്ച ചെയ്യുകയാണ്. ആരാണ് നടിയെ പറ്റിച്ചത് എന്നുള്ളതും ആരാധകർ ചോദിക്കുന്നുണ്ട്, കളവാണി എന്ന ചിത്രത്തിലൂടെ ആരാധകരെ ആകര്‍ഷിച്ച നടി ബിഗ് ബോസില്‍ പങ്കെടുത്തതോട് കൂടിയാണ് പ്രശസ്തിയിലേക്ക് എത്തുന്നത്.2017-ല്‍ സ്റ്റാര്‍ വിജയ് ചാനലില്‍ സംപ്രേഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുത്ത നടി വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു

ബിഗ് ബോസിലെ സഹമത്സരാര്‍ഥിയും നടനുമായ ആരവിനോട് ഇഷ്ടം തോന്നിയതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ആരവുമായി ഓവിയ പ്രണയത്തിൽ ആകുകയും ആ ബന്ധം പിന്നീട് നിശ്ചലമാകുകയും ചെയ്യ്തു. കൂടാതെ ബിഗ് ബോസ്സിൽ വെച്ചുതന്നെ നടി ആത്മഹത്യയ്ക്കു ശ്രമിച്ചു.പിന്നീട് ആ ഷോ യില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് നടി പുറത്തേക്ക് പോവുകയായിരുന്നു.പുറത്തിറങ്ങിയ ആരവ് മറ്റൊരു ബന്ധത്തിൽ ഏർപ്പെടുകയും ചെയ്‌തു.












