ഭാവഗായകന് ഒരിക്കൽ വരി തെറ്റി, ആരും കേട്ടില്ലെന്ന് കരുതി; പക്ഷെ ആ തെറ്റ് ജയചന്ദ്രൻ പിന്നീട് മറന്നിട്ടില്ല

ഇന്ന് ന്യൂജെൻ സാങ്കേതിക വിദ്യകൾ പുരോഗമിച്ചതോടെ ഗായകർക്ക് നോക്കി പാടാൻ ലാപ്പും, ടാബും, മൊബൈലുകളും ഒക്കെയുള്ള ഈ സാഹചര്യത്തിൽ നിന്നും കൈവിരലുകൾക്കിടയിൽ അമർത്തിപ്പിടിച്ച ഒരു കൊച്ചു ഡയറി നോക്കിയാണ് ഭാവഗായകൻ ജയചന്ദ്രൻ എവിടെയും ഗാനം ആലപിക്കുന്നത് .

എന്നാൽ തനിക്ക് ബുക്ക് നോക്കിയല്ലാതെ പാടാൻ പറ്റില്ലെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിട്ടുമുണ്ട് . അതിനു പിന്നിൽ ഒരു കഥ ഉണ്ട് . ആ സംഭവം അദ്ദേഹം പറയുന്നതിങ്ങനെയാണ് .

ഒരു 30 – 40 വർഷങ്ങൾക്ക് മുൻപ് ഒരിക്കൽ മസ്കറ്റിൽ വെച്ച് നടന്ന ഒരു പ്രോഗ്രാമിൽ പാടുന്നതിനിടയിൽ ‘നിന്റെ നീലവാർമുടി ചുരുളിന്റെ അറ്റത്ത് ഞാനെന്റെ മുറി കൂടി പണിയിച്ചോട്ടെ’ എന്ന് പാടി . അതായത് “നിന്റെ നീലവാർമുടി ചുരുളിന്റെ അറ്റത്ത് ഞാനെന്റെ പൂ കൂടി ചോദിച്ചോട്ടെ” എന്നതായിരുന്നു ശരിയായ വരികൾ . പാടിയതിന് ശേഷം ഞാൻ കരുതി ആരും കേട്ടിട്ടില്ലായെന്ന് വിചാരിച്ചു മാറി നിന്നപ്പോൾ , ഒരാള് നല്ല അടിച്ചു ഫിറ്റായിട്ട് വന്നിട്ട് ‘എഡോ മുടിയുടെ അറ്റത്ത് ആരാടോ മുറി പണിയുന്നത്?’ എന്ന് അദ്ദേഹം ചോദിച്ചു . അതിൽ പിന്നെ ഞാൻ പുസ്തകം നോക്കിയേ പാടാറുള്ളു . വരികൾക്ക് അതിന്റെതായ അർഥമുണ്ട് .

അദ്ദേഹം പറഞ്ഞ ഈ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് . ഒരുപക്ഷെ പലരും ചിന്തിച്ചിട്ടുണ്ടാകാം ഇതുകൊണ്ടാണ് അദ്ദേഹം ഇപ്പോഴും ഡയറി നോക്കി പാടുന്നതെന്ന്. ഇതായിരുന്നു അതിനുള്ള കാരണം . പാടുന്ന വരികളുടെ അർത്ഥം അദ്ദേഹത്തിന്റെ മാസ്മര സംഗീതത്തിലൂടെ നമുക്ക് കേൾപ്പിച്ചു തന്ന അതുല്യ ഭാവഗായകൻ വിടവാങ്ങുമ്പോൾ അദ്ദേഹത്തിന്റെ പാട്ടിലൂടെ നമ്മളിലൊക്കെയും അദ്ദേഹം ജീവിക്കും .