
ചരിത്രം തിരുത്തി കുറിച്ച് പാൻ ഇന്ത്യൻ താരം ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ .ഹിന്ദി ,തെലുങ്ക് ചിത്രങ്ങൾക്കും മികച്ച പ്രതികരണങ്ങൾ തന്നെയാണ് നേടിക്കൊണ്ടിരിക്കുന്നത് .വിദേശത്തും ചിത്രം ഒരുപോലെ പ്രദർശനത്തിനു എത്തിയിരുന്നു .ചിത്രം ബോക്സ് ഓഫീസ് കളക്ഷനിലും ഒരു വലിയ മാറ്റം തന്നെ സൃഷ്ടിക്കുമെന്ന് ഉറപ്പാണ് .ഉണ്ണി മുകുന്ദൻ ആരാധകർ കാത്തിരുന്ന ചിത്രമായി മാർക്കോ മാറിക്കഴിഞ്ഞു .താരം ഉണ്ണി മുകുന്ദനോടൊപ്പം ഒരു വലിയ സംഘം അണിയറപ്രവർത്തകരുടെ ഏറെ നാളത്തെ പരിശ്രമത്തിൻറെ തെളിവാണ് മാർക്കോ എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രം .
ബുക്ക് മൈ ഷോയിലെ കണക്കുകള്‍ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. താരം ഉണ്ണി മുകുന്ദൻ തന്നെയാണ് വാർത്തകൾ പുറത്തുവിട്ടിരിക്കുന്നത്. ഇപ്പോൾ ചര്‍ച്ചയാകുന്നത് ഉണ്ണി മുകുന്ദൻ ചിത്രത്തെ പറ്റിയുള്ള കണക്കുകൾ തന്നെയാണ് .ഇതുവരെയായി 1,800,000 ടിക്കറ്റുകളാണ് വിറ്റഴിച്ചിരിക്കുന്നതെന്നാണ് താരം പുറത്തുവിട്ട കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ 100 കോടി ക്ലബിലെത്തിയിട്ടുമുണ്ടെന്ന് നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. ഇങ്ങനെ മാര്‍ക്കോ ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കളക്ഷൻ ഉയര്‍ത്തിയാല്‍ വമ്പൻ ഹിറ്റാകുമെന്ന് തീര്‍ച്ചയാകുമ്പോള്‍ ആരൊക്കെ വീഴുമെന്നതിലാണ് ആകാംക്ഷ.
ഇത് ചിത്രത്തിൻറെ പെട്ടെന്നുള്ള വളർച്ചയല്ല.ഏറെ നാളത്തെ പരിശ്രമം തന്നെയാണ് ചിത്രത്തിൻറെ വളർച്ചക്കുള്ള കാരണം.ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങൾ നേടുന്നതോടൊപ്പം മികച്ച കളക്ഷനും നേടി മുന്നേറുകയാണ് .വയലൻസ് ചിത്രം എന്ന് ബെഞ്ച് മാർക്ക് നേടിയ ചിത്രം പുതിയൊരു ചരിത്രം തന്നെയാണ് മലയാളം ഫിലിം ഇൻഡസ്ട്രയിൽ തന്നെ കുറിച്ചിരിക്കുന്നത് .











