ശല്യം ചെയ്യുന്നു-പാര്‍വതിയുടെ പരാതിയില്‍ യുവാവിനെതിരെ കേസ്

 

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് പാര്‍വതി തിരുവോത്ത്. നിലപാടുകള്‍ കൊണ്ടും അഭിപ്രായങ്ങള്‍ കൊണ്ടും പാര്‍വതി മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയാണ്.
ഇപ്പോഴിതാ പാര്‍വതിയുടെ പരാതിയില്‍ കൊല്ലം സ്വദേശിയായ യുവാവിനെതിരെ കേസ് എടുത്തിരിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. തന്നെ നിരന്തരം ശല്യം ചെയ്യുന്നുവെന്ന പാര്‍വതിയുടെ പരാതിയിലാണ് കൊല്ലം സ്വദേശി അഫ്സലിനെതിരെ മരട് പൊലീസ് കേസെടുത്തത്.
2017ല്‍ ആണ് പാര്‍വതിയെ ഇയാള്‍ പരിചയപ്പെടുന്നത്. ബംഗളൂരുവില്‍ സുഹൃത്തിന്റെ വീട്ടില്‍ വച്ച് പരിചയപ്പെട്ട യുവാവ് പരിചയം ദുര്‍വിനിയോഗം ചെയ്ത് നിരന്തരം ശല്യം ചെയ്യുന്നു എന്നാണ് പാര്‍വതി പരാതിപ്പെട്ടത്.

നടിയുടെ കോഴിക്കോട്ടെ വീടിന് അടുത്തും കൊച്ചിയിലെ ഫ്ളാറ്റിന് മുന്നിലും എത്തി ശല്യം തുടര്‍ന്നതോടെയാണ് താരം പൊലീസില്‍ പരാതിപ്പെട്ടത്. പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.