
പാർവതി തിരുവോത്ത്, ഉർവശി എന്നിവർ പ്രധാന കഥപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് ‘ഉള്ളൊഴുക്ക്’, ഇപ്പോൾ നടി ഉർവശിയെ കുറിച്ച് പാർവതി പറയുന്ന കാര്യങ്ങളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ഉർവശിചേച്ചി അസാമാന്യ റേഞ്ചുള്ള നടിയാണെന്നും ചില സീനുകളിൽ അഭിനയിക്കുന്നത് കാണുമ്പോൾ ആരാധന തോന്നുമെന്നും, ‘ജെ ബേബി’ കണ്ട താൻ കരഞ്ഞുപോയെന്നും പാർവതി തിരുവോത് പറയുന്നു .

ഉർവ്വശി ചേച്ചിയെപ്പോലെ ജോലിയോടുള്ള ഇന്നസെന്റ് നഷ്ടപ്പെടാതെ മുന്നോട് പോകാൻ തനിക്കും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു, ഉർവശി ചേച്ചി തുടക്കം മുതൽ അഭിനയിച്ചിട്ടുള്ള പല സിനിമകളെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും എനിക്ക് സംസാരിക്കാൻ കഴിയും. പക്ഷെ ഈയടുത്ത് ഞാൻ ജെ. ബേബി കണ്ടു. ചേച്ചിയോട് ഞാൻ പറഞ്ഞിട്ടില്ല ജെ. ബേബിയെ പറ്റി പാർവതി പറയുന്നു. ആ ചിത്രത്തിലെ ഉർവശിയുടെ അഭിനയം തന്നെ ഇല്ലാതാക്കിഎന്നാണ് പാർവതി പറയുന്നത് . എത്രത്തോളം എന്ത് ടെക്നിക്ക് ഉണ്ടെന്ന് പറഞ്ഞാലും ഇല്ലെങ്കിലും അതിൽ ഉർവശി ഹെൽപ് ലെസ് ആയി നോക്കി നിൽക്കുന്ന ഒരു ഷോട്ടുണ്ട്.

തനിക്കത് ഇപ്പോൾ പറയുമ്പോഴും കരച്ചിൽ വരുമെന്നും നടി പറയുന്നു.പക്ഷെ എങ്ങനെയാണ് ജെ. ബേബി എന്ന കഥാപാത്രം ഞാനുമായിട്ട് കണക്റ്റ് ആവുന്നത് എന്നാണ്.അങ്ങനെയൊരു ജീവിതം ഞാൻ അറിഞ്ഞിട്ടേയില്ല. എനിക്കൊരുപാട് പ്രതീക്ഷ നൽകുന്ന കാര്യം എന്താണെന്ന് അറിയുമോ.എനിക്ക് ഉർവശി ചേച്ചിയെ പോലെ ആവാൻ കഴിയുമെന്ന് പ്രതീക്ഷയാണ് പാർവതി പറയുന്നു.കുട്ടനാട്ടിലെ ഒരു വെള്ളപ്പൊക്കക്കാലത്ത് തങ്ങളുടെ പ്രിയപ്പെട്ടവന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനായി വെള്ളപ്പൊക്കം കുറയുന്നത് വരെ കാത്തിരിക്കാൻ നിർബന്ധിതരായ ഒരു കുടുംബത്തിൻ്റെ കഥയാണ് ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ ക്രിസ്റ്റോ ടോമി പറയുന്നത്. എന്നാൽ വെള്ളം കുറയാൻ വേണ്ടി അവർ കാത്തിരിക്കുമ്പോൾ കുടുംബത്തിൻ്റെ അടിത്തറയെ തന്നെ ചോദ്യം ചെയ്യുന്ന പല രഹസ്യങ്ങളും നുണകളും പുറത്തുവരുന്നു. കള്ളങ്ങളും അതിനോടനുബന്ധിച്ച് നടക്കുന്ന മറ്റ് പ്രവൃത്തികളും കുടുംബങ്ങളിലും മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളിലും എങ്ങനെയാണ് വിള്ളലുകൾ ഉണ്ടാക്കുന്നതെന്നുമാണ് ചിത്രത്തിന്റെ പ്രമേയം












