
ലോകം മുഴുവന്‍ ആരാധകലോകം ഷാരൂഖ് ഖാന്റെ പത്താനെ നെഞ്ചേറ്റിയിരിക്കുകയാണ്. നാല് വര്‍ഷത്തിന് ശേഷം ഷാരൂഖ് ഖാന്റെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് ആരാധകര്‍. ഇരുനൂറും മുന്നൂറും കടന്ന് 600 കോടി ക്ലബില്‍ എത്തിയിരിക്കുകയാണ് പത്താന്‍. ഇപ്പോഴിതാ പത്താനെ അഭിനന്ദിച്ചിരിക്കുകയാണ് ഇതിഹാസ കഥാകാരന്‍ പൗലോ കൊയ്ലോ.
ഷാരൂഖ് ഖാന്റെ അഭിനന്ദിച്ച് വീഡിയോ പങ്കുവച്ചിരിക്കുകയാണ് പൗലോ കൊയ്ലോ.
‘രാജാവ്, ഇതിഹാസം, സുഹൃത്ത് എല്ലാത്തിനും ഉപരി മഹാനടന്‍. പടിഞ്ഞാറില്‍ ഇദ്ദേഹത്തെ അറിയാത്തവര്‍ക്കായി ഞാന്‍ നിര്‍ദ്ദേശിക്കുന്നു, മൈ നെയിം ഈസ് ഖാന്‍- ഐ ആം നോട്ട് എ ടെററിസ്റ്റ്’ കാണൂ..’, എന്നാണ് അദ്ദേഹം കുറിച്ചത്.

ഷാരൂഖിനായി ആരവം മുഴക്കുന്ന ആരാധകരുടെ വീഡിയോയാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ഈ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. 2.3 മില്യണ്‍ ആളുകളാണ് വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്.
നാല് വര്‍ഷത്തിന് ശേഷമാണ് ഷാരൂഖ് ഖാന്‍ ബിഗ് സ്‌ക്രീനിലേക്ക് തിരിച്ച് എത്തുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയതോടെ തന്നെ ചിത്രത്തിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടന്നത്. ചിത്രത്തിനെതിരെ ബഹിഷ്‌കരണവും ഷാരൂഖിനെതിരെ വധഭീഷണി വരെ മുഴക്കിയിരുന്നു. ദീപികയുടെ വസ്ത്രധാരണമാണ് സംഘപരിവാര്‍ വിവാദമാക്കിയിരുന്നത്.

അതേസമയം, മുന്‍പ് വിവാദങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും ചിത്രത്തിനെ അതൊന്നും ബാധിച്ചിട്ടില്ല എന്നാണ് ബോക്‌സോഫീസ് കാണിക്കുന്നത്. മൈ നെയിം ഈസ് ഖാന്‍ എന്ന ചിത്രത്തിന് ഷാരൂഖ് ഖാന്‍ ഓസ്‌കര്‍ അര്‍ഹിക്കുന്നുവെന്ന് 2017ല്‍ പൗലോ കൊയ്ലോ അഭിനന്ദിച്ചിരുന്നു.
King. Legend . Friend. But above all
GREAT ACTOR
( for those who don’t know him in the West, I strongly suggest “My name is Khan- and I am not a terrorist”) https://t.co/fka54F1ycc— Paulo Coelho (@paulocoelho) February 2, 2023











