ധർമ്മജന്റെ വിവാഹത്തിനെ കുറിച്ച് രമേശ് പിഷാരടി

കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് നടൻ ധർമജൻ ബോൾഗാട്ടി രണ്ടാമതും വിവാഹതനായത്. പതിനാറ് വര്‍ഷം മുമ്പ് ഒളിച്ചോടി ഒരു ക്ഷേത്രത്തില്‍ വിവാഹം നടത്തിയെങ്കിലും നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നല്ല ധര്‍മജന്‍. ഇപ്പോഴിതാ തന്റെ അടുത്ത കൂട്ടുകാരനും നടനുമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹം കഴിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് പിഷാരടി. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് അതേക്കുറിച്ചും തന്റെ വിവാഹത്തെക്കുറിച്ചും പിഷാരടി സംസാരിച്ചത്. താന്‍ ഒരു തവണ മാത്രമേ പെണ്ണുകണ്ടിട്ടുള്ളൂവെന്നും താന്‍ ഏറ്റവും കൂടുതല്‍ പെണ്ണു കാണാന്‍ പോയത് ധര്‍മ്മജന്റെ കൂടെയാണ് എന്നും ധർമജൻ ഒളിച്ചോടിയായിരുന്നു കല്യാണം കഴിച്ചതെന്നും അവന്‍ ഈയ്യടുത്ത് ഒന്നൂടെ കല്യാണം കഴിച്ച് വലിയ സംഭവമായി എന്നും പരിപാടിയിൽ രമേശ് പിഷാരടി പറയുന്നുണ്ട്. എന്റെ ഭാര്യ വിവാഹിതയാകുന്നു; ധര്‍മ്മജന്റെ കുറിപ്പ് ഇതാണ് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഓണ്‍ലൈനില്‍ കാണുന്ന തലക്കെട്ട്. അവന്‍ എന്നോട് തലേന്നെ പറഞ്ഞിരുന്നതാണ്. വിവാഹ സര്‍ട്ടിഫിക്കറ്റ് വേണമായിരുന്നു.

അതിന് ഓഫീസില്‍ ചെന്നാല്‍ മതിയെന്നും പക്ഷെ വീണ്ടും കല്യാണം കഴിക്കുക എന്നത് ധര്മജന്റെ ആഗ്രഹമായിരുന്നുവെന്നും മാലയിട്ട ഫോട്ടോയൊന്നുമില്ല. മാര്യേജ് സര്‍ട്ടിഫിക്കറ്റിന് വേണ്ടി മാത്രമായിരുന്നുവെങ്കില്‍ രജിസ്റ്റര്‍ ഓഫീസില്‍ പോയാല്‍ മതി. ഇതൊരു ആഗ്രഹത്തിന്റെ പുറത്താണ് എന്നും രമേശ് പിഷാരടി പറയുന്നു. എന്റെ ഫോണ്‍ അന്നത്തെ ദിവസം താഴെ വെക്കാന്‍ പറ്റിയില്ല. ആളുകള്‍ക്ക് ആ സംഭവം തന്നോട്ചോദിക്കണം എന്നുണ്ട്. പതുക്കെ, ധര്‍മ്മജന്‍ എവിടുണ്ട് എന്നൊക്കെയാണ് ചോദിച്ചതെന്നും ഒന്നും പേടിക്കാനില്ല മറ്റേത് തന്നെയാണ് എന്ന് താന്‍ പറഞ്ഞുവെന്നും രമേശ് പിഷാരടി പറയുന്നു. ഞാന്‍ ഒരാളെയേ പെണ്ണു കണ്ടിട്ടുള്ളൂവെന്നും ഇന്നത്തെ കാലത്ത് ഫോട്ടോയൊക്കെ കണ്ടിട്ട് പിന്നെ ചെന്നു കണ്ട്ഇഷ്ടപ്പെട്ടില്ല എന്ന് പറയേണ്ട ആവശ്യമില്ല. ഇത് തന്നെ എന്നുറപ്പിച്ചിട്ടായിരുന്നു പോയി കണ്ടതെന്നും കിളി എന്നാണ് ഭാര്യയെ വീട്ടില്‍ വിളിക്കുന്നത് എന്നും പിഷാരടി പറയുന്നു. ഹിന്ദി നാട്ടില്‍ വളര്‍ന്ന ആളാണ്. അതിനാല്‍ സംസാരിക്കുമ്പോള്‍ തത്ത പറയുന്നത് പോലൊരു ഫീല്‍ കിട്ടി. വണ്‍ വേര്‍ഡ് മറുപടികള്‍ തത്ത പറയുന്നത് പോലെ പറയുന്നതായി തോന്നി. അങ്ങനെയാണ് കിളിയെന്ന് പേരിട്ടതെന്നും വീടിന്റെ പേര് കിളിക്കൂട് എന്നാണ് എന്നും വീട്ടില്‍ താന്‍ സീരിയസല്ലെങ്കിലും തമാശകളൊന്നും പറയുന്ന ആളല്ലയെന്നും പിഷാരടി പറയുന്നു.

പലപ്പോഴും ഞാന്‍ പറയുന്ന തമാശകളൊന്നും ഭാര്യയ്ക്ക് മനസിലാകണമെന്നില്ല. കല്യാണം കഴിഞ്ഞ സമയത്ത് ഞാന്‍ പോളണ്ടിനെപ്പറ്റി മിണ്ടരുത് എന്ന് പറഞ്ഞപ്പോള്‍ ഇതെന്താ എന്ന് ചോദിച്ചുവെന്നും സന്ദേശം സിനിമ കണ്ടിട്ടില്ല, ആ ഡയലോഗ് അറിയില്ലഎന്നും നീ ശാരദയെ പോലെ കലണ്ടറില്‍ ഗുണനം വെട്ടി തുടങ്ങിയോ എന്ന് കല്യാണത്തിന് മുമ്പ് ഫോണ്‍ വിളിക്കുന്ന സമയം ഒരു ദിവസം താൻ ചോദിച്ചുവെന്നും എന്നാൽ ഇന്നാളൊരു ശാരദാന്റിയെപ്പറ്റി പറഞ്ഞില്ലേ അതെന്താ എന്ന് അതിനുശേഷം പിന്നീടൊരിക്കല്‍ ഭാര്യ തന്നോട് ചോദിച്ചുവെന്നും അതോടെ ഇനി അങ്ങോട്ട് തമാശയുമായി ചെല്ലണ്ട എന്ന് താന്‍ തീരുമാനിച്ചുവെന്നും പിഷാരടി താമശരൂപേനെ പറയുന്നു. അതേസമയം മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനാണ് രമേശ് പിഷാരടി. മിമിക്രി വേദികളില്‍ നിന്നും ടെലിവിഷനിലെത്തിയാണ് രമേശ് പിഷാരടി കയ്യടി നേടുന്നത്. പിന്നാലെ സിനിമയിലുമെത്തി. നടനായും സംവിധായകനായും ശ്രദ്ധ നേടാന്‍ പിഷാരടിയ്ക്ക് സാധിച്ചിട്ടുണ്ട്. ഉരുളയ്ക്ക് ഉപ്പേരി പോലെയുടെ കൗണ്ടറുകൾ തന്നെയാണ് പിഷാരടിക്ക് ആരാധകർ കൂടാൻ കാരണമായത്. കോമഡി താരമായും മാത്രമല്ല അവതാരകനായും കയ്യടി നേടിയിട്ടുണ്ട്