കാശ് കിട്ടാൻ വേണ്ടി എന്ത് തരംതാഴ്ന്ന പണിയും ചെയ്യും

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകർ ഉള്ള താര കുടുംബമാണ് ഉപ്പും മുളകും ലൈറ്റ്. അച്ഛനും അമ്മയും നാല് മക്കളും അടങ്ങുന്ന കുടുംബത്തിന്റെ വിശേഷങ്ങൾ എല്ലാം തുടക്കം മുതൽ തന്നെ ആരാധകർ ഏറ്റെടുത്തിരുന്നു. പൊന്നു ആയിരുന്നു വിഡിയോകൾക്ക് എല്ലാം പിന്നിൽ ഉണ്ടായിരുന്നത്. ഇവരുടെ വിശേഷങ്ങളും ‘അമ്മ കുറച്ച് വൈകി നാലാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചതും എല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ പൊന്നു ആയിരുന്നു മുന്നിൽ നിന്നിരുന്നത്. എന്നാൽ പ്രണയിച്ച ആളിനൊപ്പം പൊന്നു ഇറങ്ങി പോയപ്പോൾ ഇനി തങ്ങൾക്ക് അങ്ങനെ ഒരു മകൾ ഇല്ല എന്ന് പറഞ്ഞു പൊന്നുവിന്റെ അച്ഛനും അമ്മയും രംഗത്ത് വന്നിരുന്നു.

എന്നാൽ കുറച്ച് ദിവസങ്ങൾ കഴിഞ്ഞു പൊന്നു ഭർത്താവിനൊപ്പം സ്വന്തം വീട്ടിലേക്ക് മടങ്ങി വന്നിരുന്നു. അച്ഛനും അമ്മയും അവരെ സ്വീകരിക്കുകയും ചെയ്തിരുന്നു. അധികം വൈകാതെ തന്നെ താൻ അമ്മയാകുന്നു എന്ന വാർത്തയും പൊന്നു പങ്കുവെച്ചിരുന്നു. എന്നാൽ ഇപ്പോൾ തങ്ങളുടെ വിഡിയോകൾക്ക് വരുന്ന മോശം കമെന്റിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പൊന്നുവിന്റെ ഭർത്താവ് ആയ ഷെബിൻ. മോശം കമെന്റുകൾക്ക് എതിരെ പ്രതികരിക്കേണ്ട എന്ന് വിചാരിച്ചതാണ്. എന്നാൽ ഈ വിഡിയോക്കൾക്ക് വരുന്ന കമെന്റുകൾ കാണുമ്പോൾ പ്രതികരിക്കണം എന്ന്തോന്നി . പണിക്ക് പോയി ജീവിച്ചൂടേ, പെൺകോന്തൻ, കാശ് കിട്ടാൻ വേണ്ടി എന്ത് തരംതാഴ്ന്ന പണിയും ചെയ്യും, പണിയെടുത്ത് ജീവിക്കാനറിയില്ല തുടങ്ങിയ കുറെ കമെന്റുകൾ വന്നിരുന്നു.

ഇത്രത്തോളം തരം താണു ഞങ്ങൾ ജീവിച്ചെന്നു നിങ്ങൾ പറയുമ്പോൾ ആണ് അറിയുന്നത്. ഒരു കമെന്റ് വന്നത് അടുത്തത് അവൾ ബാത്റൂമിൽ പോകുന്നതിന്റെ വീഡിയോ ആയിരിക്കും വരുന്നത് എന്നാണ്. അതും വളരെ മോശം ഭാഷയിൽ. ഒരു സ്ത്രീയെ കുറിച്ചാണ് ഇങ്ങനെ പറയുന്നത് എന്നൊരു ബോധം പോലും ഇത്തരം ആളുകൾക്ക് ഇല്ല. ഞാനോ എന്റെ കുടുംബമോ നിങ്ങളോട് പണം വാങ്ങിച്ചിട്ടുണ്ടോ ഞങ്ങൾക്ക് ജീവിക്കാൻ? എന്റെ കുടുംബത്തിനും ജോലിക്കും മാത്രം പ്രാധാന്യം നൽകി ജീവിക്കുന്ന ആൾ ആണ് ഞാൻ. സുഹൃത്തുക്കൾ പോലും എനിക്ക് അധികം ഇല്ല. തങ്ങൾ കാശ് ഉണ്ടാക്കാനായി മോഷ്ടിക്കാനോ, ആരെയെങ്കിലും ഉപദ്രവിക്കാനോ ഒന്നും പോയിട്ടില്ല. വീഡിയോ കാണാനായി ആരേയും നിർബന്ധിക്കാറില്ല. അന്തസായി ജോലി ചെയ്താണ് ഞാനും എന്റെ കുടുംബവും ജീവിക്കുന്ന എന്നനുമാണ് ഷെബിൻ പറയുന്നത്.