വിമാനത്താവളത്തില്‍ ആള്‍ക്കൂട്ടം വളഞ്ഞു; പ്രഭാസിനെ രക്ഷിച്ച് രാജമൗലി- വീഡിയോ

വിമാനത്താവളത്തിലെത്തിയ നടന്‍ പ്രഭാസിനെ മാധ്യമ പ്രവര്‍ത്തകര്‍ വളഞ്ഞപ്പോള്‍ രക്ഷകനായി എസ് എസ് രാജമൗലി. ബെഗുംപട്ട് വിമാനത്താവളത്തിലെത്തില്‍ പ്രഭാസ് എത്തിയതും മാധ്യമപ്രവര്‍ത്തകര്‍ ചുറ്റും വളയുകയായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ നിന്ന പ്രഭാസിന്റെ രക്ഷകനായി രാജമൗലി എത്തുകയായിരുന്നു. പ്രഭാസിനെ ആള്‍ക്കൂട്ടത്തിനിടയില്‍നിന്നും കൂട്ടിക്കൊണ്ട് പോയി സുരക്ഷിതമായി വിമാനത്താവളത്തിന് അകത്താക്കുകയായിരുന്നു രാജമൗലി.

ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. സിനിമാ ടിക്കറ്റ് വില്‍പ്പന ഏറ്റെടുത്ത ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ നടപടിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി തെലുങ്ക് ഇന്‍ഡസ്ട്രിയിലെ മുന്‍നിര സംവിധായകരും നടന്മാരും മുഖ്യമന്ത്രി വൈ.എസ്.ജഗന്‍ മോഹന്‍ റെഡ്ഡിയെ സന്ദര്‍ശിക്കാന്‍ പോയതായിരുന്നു. നിര്‍ണായക യോഗത്തിനായി യാത്ര ചെയ്യുന്നതിനിടെയാണ് ഇരുവരെയും വിമാനത്താവളത്തില്‍ വെച്ച് മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞത്.

https://www.instagram.com/p/CZyayf2sSIj/?utm_source=ig_embed&ig_rid=2fd9249d-03c1-4897-b582-436d01f7552b

സിനിമാ ടിക്കറ്റ് വില്‍പ്പന ഏറ്റെടുക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്. സര്‍ക്കാര്‍ നടത്തുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി സിനിമാ ടിക്കറ്റുകള്‍ വില്‍ക്കുന്നത് നിര്‍ബന്ധമാക്കുന്നതിനുള്ള ബില്‍ ആന്ധ്രാപ്രദേശ് നിയമസഭ നേരത്തെ പാസാക്കിയിരുന്നു.