‘എമ്പുരാൻ’ വൈകിയെത്താനുള്ള കാരണത്തെ കുറിച്ച് സംവിധായകൻ പൃഥ്വിരാജ്! ‘ലൂസിഫർ’ ഹിന്ദിയിൽ റീമേക്ക് ചെയുകയാണെങ്കിൽ നായകൻ ആരെന്നും സംവിധായകൻ പറയുന്നു

‘ലൂസിഫർ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പ്രേക്ഷകർ കാത്തിരിക്കുന്ന സൂപ്പർഹിറ്റ് ചിത്രമാണ് ‘എമ്പുരാൻ’, ഇപ്പോൾ ഈ ചിത്രം വൈകിയെത്താനുള്ള കാരണത്തെ കുറിച്ച് പറയുകയാണ് നടനും ചിത്രത്തിന്റെ സംവിധായകനുമായ പൃഥ്വിരാജ്. ലൂസിഫര്‍ സിനിമയ്ക്ക് ശേഷം രണ്ടാം ഭാഗമായ എമ്പുരാന്‍ ഒരുക്കാന്‍ ആറ് വര്‍ഷത്തോളം എടുത്തിരുന്നു. എമ്പുരാൻ’ ചിത്രത്തിന്റെ നിർമ്മാണം 2020-ൽ തുടങ്ങാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. 2019ല്‍ ലൂസിഫര്‍ ഇറങ്ങിയ ശേഷം രണ്ടാം ഭാഗമായാ എമ്പുരാനെ ആറ് വര്‍ഷത്തോളം സമയമെടുത്തതിന് പിന്നില്‍ കോവിഡ് മഹാമാരിയാണ്.

എമ്പുരാന്‍ താന്‍ സംവിധാനം ചെയ്യേണ്ടിയിരുന്ന രണ്ടാമത്തെ ചിത്രമായിരുന്നു. എന്നാൽ  കോവിഡ് വന്നത്  തങ്ങളുടെ പദ്ധതികളെല്ലാം തകിടം മറിയുന്ന അവസ്ഥയായി പോയി. അതുപോലെ മലയാളത്തില്‍ 200 കോടി ക്ലബ്ബില്‍ കയറിയ ആദ്യ മലയാള ചിത്രമാണ് ലൂസിഫര്‍ എന്ന വാദത്തോടും പൃഥ്വിരാജ്  പറയുന്നത് , തനിക്കറിയില്ല, ചിത്രമൊരു വലിയ ഹിറ്റ് ആയിരുന്നു എന്നറിയാം  എന്നുമാണ്. അതുപോലെ  തനിക്ക് ഡയറക്ട് ചെയ്യാന്‍ ഏറ്റവും എളുപ്പമുള്ള നടന്‍ മോഹന്‍ലാല്‍ ആണെന്നും പൃഥ്വിരാജ് പറയുന്നു.

കാരണം  എനിക്ക് കംഫർട്ട് ആയ നടനാണ് അദ്ദേഹം. എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തിന് അറിയാം. മാത്രമല്ല നമ്മുടെ അടുത്ത് കാര്യങ്ങള്‍ കൃത്യമായി ചോദിച്ചറിഞ്ഞ് ചെയ്യുകയും ചെയ്യും, പൃഥ്വിരാജ് പറയുന്നു അതേസമയം  2019ല്‍ ലൂസിഫര്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്യാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷത്തിനിടെ സിനിമ വ്യവസായത്തില്‍ സംഭവിച്ച മാറ്റമാണ് ഇപ്പോള്‍ എമ്പുരാന്‍ അഞ്ച് ഭാഷകളില്‍ എടുക്കാന്‍ കാരണമായത്.ഇനിയും ലൂസിഫര്‍ ഹിന്ദിയില്‍ സംവിധാനം ചെയ്യുകയാണെങ്കില്‍ അതില്‍ മോഹന്‍ലാലിന് പകരം ഷാരൂഖ് ഖാനെ നായകനാക്കുമായിരുന്നു എന്നും പൃഥ്വിരാജ് പറയുന്നു.