
താന്‍ സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളിലും നായകന്‍ മോഹന്‍ലാലായിരുന്നുവെന്ന് പറയുകയാണ് സംവിധായകനും, നടനുമായ പൃഥ്വിരാജ്.മോഹൻലാലിന് കുറിച്ചു പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ലൂസിഫറില്‍ മോഹന്‍ലാലിന്റെ സ്ലോമോഷന്‍ എന്‍ട്രി സ്‌ക്രീനുകളെ തീപിടിപ്പിക്കാന്‍ സാധിച്ചത് ആ കഥാപാത്രം അത്തരത്തിലുള്ള ഒരാളായതുകൊണ്ടാണ്. അതേ മോഹന്‍ലാലിനെ സദയം എന്ന സിനിമ കാണുമ്പോള്‍ കാണാന്‍ സാധിക്കില്ല, ആ സിനിമയിലെ കഥാപാത്രത്തെ കാണുമ്പോള്‍ ഭയം തോന്നു൦ പൃഥ്വിരാജ് പറഞ്ഞു.

കഥാപാത്രത്തെ തന്നിലേക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുമ്പോഴാണ് അത്തരത്തില്‍ സംഭവിക്കുന്നത് , മോഹന്‍ലാല്‍ എന്ന നടന് ആ കഴിവ് വേണ്ടുവോളം ഉണ്ട് പൃഥ്വിരാജ് പറയുന്നു. ഒരേസമയം സൂപ്പര്‍സ്റ്റാര്‍ പരിവേഷങ്ങളോടെ അദ്ദേഹത്തെ സ്‌ക്രീനില്‍ കാണാന്‍ സാധിക്കു൦. അത്തരത്തില്‍ ലെജന്‍ഡറിയായിട്ടുള്ള ഒരുപാട് നടന്മാരാല്‍ ബ്ലെസ്ഡ് ആണ് മലയാളം ഇന്‍ഡസ്ട്രി, അത്തരം നടന്മാരെ സംവിധാനം ചെയ്യുക എന്നത് വലിയ കാര്യമാണെന്നും പൃഥ്വിരാജ് പറഞ്ഞു.

ലൂസിഫറില്‍ ആ ബാരിക്കേഡുകള്‍ നീങ്ങുമ്പോള്‍ സ്ലോമോഷനില്‍ നടന്നുവരുന്ന സ്റ്റീഫന്‍ നെടുമ്പള്ളിയെ കൈയടിയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ആ കഥാപാത്രം അത്തരത്തിലുള്ള ഒരാളായതുകൊണ്ട് മോഹന്‍ലാല്‍ എന്ന നടന്‍ അതിനെ അങ്ങനെ അവതരിപ്പിച്ചു പൃഥ്വിരാജ് പറഞ്ഞു.












