അയ്യോ ആ സിനിമ ഇറങ്ങി ഇപ്പോൾ 15  വർഷമായി എന്ന് കേൾക്കുമ്പോൾ വയസ്സായതുപോലെയാണ് തോന്നുന്നത്; പൃഥ്വിരാജ് 

മലയാള സിനിമയിലെ ഓൾ ഇൻ ഓൾ എന്ന് പറയാവുന്ന ഒരു നടൻ ആണ് പൃഥ്വിരാജ്, ഈ അടുത്തിടയിൽ നടൻ അഭിനയിച്ച ആടുജീവിതം  എന്നസിനിമയിലെ അഭിനയത്തിന് സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു, മലയാളത്തിൽ മാത്രമല്ല നടൻ തമിഴിലും ചില സിനിമകളിൽ അഭിനയിച്ചിരുന്നു, റോം കോ ഴോണറിൽ പെട്ട പൃഥ്വിരാജിന്റെ ഒരു തമിഴ് ചിത്രമായിരുന്നു മൊഴി, ഇപ്പോൾ ചിത്രത്തെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രെദ്ധ ആകുന്നത്.

രാധാമോഹൻ സംവിധാനം ചെയ്യ്ത ഈ ചിത്രത്തിൽ നടനൊപ്പം ജ്യോതിക, പ്രകാശ് രാജ്, സ്വർണമാല്യ എന്നിവർ ആയിരുന്നു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അയ്യോ മൊഴി സിനിമ ഇറങ്ങിയിട്ട് 15 വര്ഷമായി എന്നുകേൾക്കുമ്പോൾ വയസായതുപോലെ തോന്നുന്നു, തന്നെ സംബന്ധിച്ചു തന്റെ കരിയറിലെ ഒരു സ്പെഷ്യൽ ചിത്രമായിരുന്നു മൊഴി, സത്യത്തിൽ ജ്യോതികയും, പ്രകാശ് രാജ് എന്നിവരുമായുള്ള നല്ല ബന്ധം ലഭിക്കാൻ കാരണമായത് ആ സിനിമ ആണ്

ആ സിനിമയുടെ കഥ തന്നെ ഒരു റഫറൻസ് മെറ്റേരിയൽ യാണ്, വളരെ കുറച്ചു കഥാപാത്രങ്ങളെ  വെച്ച് നല്ലൊരു കോമഡി രീതിയിൽ വലിയ ഒരു വിഷയം ഉണ്ടാക്കാമെന്ന് കാണിച്ചു തന്ന ചിത്രം, ശരിക്കും  എന്റെ ഒരു ടാസ്ക് ചിത്രമായിരുന്നു മൊഴി   പൃഥ്വിരാജ് പറയുന്നു.