‘ബ്രോ ഡാഡി’യുടെ തിരകഥ വായിച്ചപ്പോൾ ആദ്യം മനസിലേക്ക് എത്തിയത് മമ്മൂട്ടിയെ! കോട്ടയം കുഞ്ഞച്ചൻ പോലൊരു കഥാപാത്രം, എന്നാൽ എത്തപ്പെട്ടത് മോഹൻലാലിൽ, പൃഥ്വിരാജ് പറയുന്നു

നായകനായ ജോൺ കാറ്റാടി എന്ന കഥാപാത്രം കോട്ടയം കുഞ്ഞച്ചൻ ലെവലിൽ ഉള്ള ഒരു പണക്കാരനായ കൃഷിക്കാരൻ ആയിട്ടാണ് ആദ്യം മനസ്സിൽ കണ്ടത്,പൃഥ്വിരാജ്

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ബ്രോ ഡാഡി,ചിത്രത്തിലെ നായകനായി ആദ്യം തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെ എന്ന് നടനും, സംവിധായകനുമായ പൃഥ്വിരാജ് പറയുന്നു, ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഈ കാര്യം വെളിപ്പെടുത്തിയത്. ലൂസിഫറിന് ശേഷം പൃഥ്വിരാജ് ചെയ്ത ചിത്രത്തിൽ മോഹൻലാലിൻറെ മകനായി പൃഥ്വിരാജ് അഭിനയിക്കുകയും ചെയ്യ്തിരുന്നു. ബ്രോഡാഡിയുടെ തിരക്കഥ വായിച്ചപ്പോൾ ആദ്യം മനസ്സിൽ വന്നത് മമ്മൂക്കയെ ആയിരുന്നു എന്നാണ് പൃഥ്വിരാജ് പറന്നത്.

നായകനായ ജോൺ കാറ്റാടി എന്ന കഥാപാത്രം കോട്ടയം കുഞ്ഞച്ചൻ ലെവലിൽ ഉള്ള ഒരു പണക്കാരനായ കൃഷിക്കാരൻ ആയിട്ടാണ് ആദ്യം മനസ്സിൽ കണ്ടത്. മമ്മൂക്കയോട് കഥ പറഞ്ഞപ്പോൾ അദ്ദേഹത്തിന് അത് ഇഷ്ടമാകുകയും ചെയ്യ്തിരുന്നു. എന്നാൽ അദ്ദേഹത്തിന് മറ്റൊരു ചിത്രം കമ്മിറ്റ് ചെയ്തിരുന്നതുകൊണ്ട് കുറച്ചു കാത്തിരിക്കാമോ എന്ന് ചോദിച്ചു, എന്നാൽ അദ്ദേഹത്തിന് വേണ്ടി കാത്തിരിക്കാൻ പ്രയാസമുണ്ടായിട്ടല്ല ,പക്ഷെ കോവിഡ് കാലത്ത് അൻപതുപേരെ വച്ച് ഷൂട്ട് ചെയ്യാൻ തീരുമാനിച്ച സിനിമ അനന്തമായി നീട്ടിക്കൊണ്ടുപോകാൻ കഴിയാത്തതുകൊണ്ടാണ്, ആ കഥയുമായി ലാലേട്ടനെ സമീപിച്ചത്.

മമ്മൂക്ക തന്നെ ജോൺ കാറ്റാടി എന്ന കഥാപാത്രം ചെയ്യണം എന്നുണ്ടായിരുന്നു എനിക്ക്. ഇപ്പോൾ ബ്രോ ഡാഡിയിൽ ഉള്ള ജോൺ കാറ്റാടി അല്ല അത്. ഒരു കോട്ടയം കുഞ്ഞച്ചൻ വേർഷനിൽ കുറച്ച് റിച്ചായ പ്ലാൻറ്റേഷൻ ഒക്കെയുള്ള കൃഷിക്കാരനയാ ക്രിസ്ത്യാനി. മമ്മൂക്ക അത്തരം ഒരു പ്രണയം നിറഞ്ഞ ഭർത്താവായി വന്നാൽ വളരെ ക്യൂട്ട് ആയിരിക്കും, എന്ന് എനിക്ക് തോന്നിയിരുന്നു. എന്നാൽ പിന്നീട് ജോണ് കാറ്റാടി ആയി ലാലേട്ടനിൽ എത്തുകയായിരുന്നു.