
മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റിലേക്ക് കുതിക്കുകയാണ് എമ്പുരാന്. 250 കോടിയാണ് ഇതുവരെ ചിത്രത്തിന് ലഭിച്ച കളക്ഷൻ. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കേരളവും സോഷ്യൽ മീഡിയയും ചർച്ച ചെയ്യുന്നത് എമ്പുരാനാണ്. ചിത്രത്തിലെ ചില ഭാഗങ്ങളെച്ചൊല്ലി സംഘപരിവാർ അനുകൂലികൾ നടത്തുന്ന വിവാദങ്ങളൊന്നും എമ്പുരാന്റെ ബോക്സ് ഓഫീസ് പ്രകടനത്തെ ശകലവും ബാധിച്ചിട്ടില്ല എന്ന് തന്നെ പറയാം. എന്നാൽ ഇപ്പോൾ എമ്പുരാൻ സിനിമയുടെ പ്രാരംഭഘട്ടത്തിൽ ഒരു പ്രധാന ഒ.ടി.ടി പ്ലാറ്റ്ഫോമിനെ സമീപിച്ചുവെന്ന് പറയുകയാണ് നടനും, സംവിധായകനുമായ പൃഥ്വിരാജ്.

എമ്പുരാൻ സിനിമയുടെ പ്രാരംഭഘട്ടത്തിൽ ഒരു മേജർ ഒ.ടി.ടി സ്ട്രീമിങ് പ്ലാറ്റ്ഫോം ഒരു സൂം കോളിൽ എന്നോട് ഒരു നരേഷൻ ചോദിച്ചു. അവർക്ക് ഈ സിനിമയിലേക്ക് ഇൻവെസ്റ്റ് ചെയ്യാൻ വേണ്ടിയാണ്. എന്നാൽ ഞാൻ സൂം കോളിൽ ഈ നരേഷൻ പറഞ്ഞുകൊണ്ടിരുന്നപ്പോൾ സിനിമയുടെ ഒരു പെർട്ടികുലർ പാർട്ടിലെ, ഫസ്റ്റ് ഹാഫിലെ ഒരു മണിക്കൂർ കഴിയുമ്പോൾ വരുന്ന ഒരു സീനെത്തി. ഞാൻ ആ സീൻ നരേറ്റ് ചെയ്ത് കൊണ്ടിരുന്നപ്പോൾ അദ്ദേഹം എന്നോട് സോറി നിങ്ങളെന്താണ് പറയുന്നത്,അത് തന്നെയല്ല താൻ എങ്ങനെയെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ചോദിച്ചു.
എൻ്റെ മനസിൽ ഒരു മെത്തേഡ് ഉണ്ട്. അങ്ങനെയെടുക്കാൻ പറ്റുമെന്നാണ് ഞാൻ പറഞ്ഞത്. അപ്പോൾ ഇത് നടക്കുന്ന കാര്യമല്ല ഇതൊരിക്കലും ചിന്തിക്കാൻ പറ്റാത്ത കാര്യമാണെന്നാണ് അവർ പറഞ്ഞത്. അദ്ദേഹം ഇന്നും അതേ സ്ട്രീമിങ് സർവീസിൽ ജോലി ചെയ്യുന്നുണ്ട്. നിങ്ങളിത് കേൾക്കുന്നുണ്ടെങ്കിൽ ഞാൻ ആ സീൻ ഷൂട്ട് ചെയ്തു കേട്ടോ, എല്ലാവരും കേൾക്കാൻ ഞാൻ അത് ഷൂട്ട് ചെയ്യ്തു പൃഥ്വിരാജ് പറയുന്നു.












