എനിക്ക് ആ വിഷയത്തിൽ വേദനയില്ല! എന്നാൽ വേദനിപ്പിക്കുന്ന ഒരു കാര്യമുണ്ട്, വെളിപ്പെടുത്തലുമായി പ്രിയങ്ക അനൂപ് 

നടി പ്രിയങ്ക അനൂപിന്റെ ചില തുറന്നു പറച്ചിലുകൾ സോഷ്യൽ മീഡിയിൽ അതീവ ശ്രെദ്ധ ആയിരുന്നു. നടി കാവേരിയുടെ പേരിലുണ്ടായ കേസിൽ 20 വര്ഷത്തിനു ശേഷമാണ് പ്രിയങ്ക കുറ്റക്കാരിയല്ല എന്ന് തെളിഞ്ഞത്. എന്നാൽ കാവേരിയുമായുള്ള  ആ വിഷയത്തിൽ തനിക്ക് ഒരു വിഷമവുമില്ലെന്നും എന്നാൽ തന്നെ ഏറെ വേദനിപ്പിക്കുന്ന മറ്റൊരു കാര്യമുണ്ടെന്നും തുറന്നു പറയുകയാണ് നടി പ്രിയങ്ക. കാവേരിയോ അല്ലെങ്കിൽ അവരുടെ കുടുംബത്തെ പറ്റിയോ ഒന്നും പറഞ്ഞിട്ടില്ല. അവർ ഇപ്പോൾ ഇവിടാണ്, ഞാൻ ഇപ്പോൾ എവിടാണ് പ്രിയങ്ക ചോദിക്കുന്നു.

ക്രൈം നന്ദകുമാറിന്റെ ക്രൂരമായ മനസ്സാണ് ഇതിനെല്ലാം കാരണം. കാവേരിയോടും അമ്മയോടും എനിക്ക് ഇപ്പോഴും സ്‌നേഹം മാത്രമേയുള്ളൂ. കാവേരിയെപ്പറ്റി ഒരു ഫീച്ചര്‍ വരുമെന്ന് മാത്രമേ ഞാന്‍ പറഞ്ഞുള്ളൂ. എന്നെ ഫോണില്‍ വിളിച്ച് ആരോ പറഞ്ഞത് ഞാന്‍ അവരെ അറിയിച്ചു എന്ന് മാത്രം. എന്നാൽ അതിലൊന്നുമല്ല എന്റെ വേദന. ഈ വിഷയത്തിൽ അതില്‍ ഭര്‍ത്താവിനും വേദനയുണ്ടായല്ലോ എന്നോര്‍ക്കുമ്പോള്‍ മാത്രമേ ഒരു പ്രശ്‌നമുള്ളു, പ്രിയങ്ക പറയുന്നു.

സിനിമയില്‍ എനിക്ക് നഷ്ടങ്ങള്‍ ഒന്നും വന്നിട്ടില്ല. പ്രിയങ്കയെ വിളിക്കണ്ട ഇതുപോലെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ചില ആളുകള്‍ പറഞ്ഞതായി മറ്റ് ചിലരില്‍ നിന്നും ഞാന്‍ കേട്ടിട്ടുണ്ട്. എന്റെ കല്യാണം, മകന്‍ ജനിച്ചത്, എന്റെ കുടുംബം, സിനിമയും, സീരിയലുകളും ഒത്തിരി ഉദ്ഘാടനങ്ങളുമൊക്കെ ഞാന്‍ ചെയ്തിട്ടുണ്ട്. തിരിഞ്ഞു നോക്കുമ്പോള്‍ പ്രിയങ്ക ഇന്ന് ദുഃഖിക്കുകയില്ല നടി പറയുന്നു.എന്റെ ഭര്‍ത്താവ് അനൂപിനെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇത്രയും നല്ലൊരു മനുഷ്യനെ എനിക്കിനി ജീവിതത്തില്‍ കിട്ടില്ല. പക്ഷേ അദ്ദേഹത്തിന് വരെ ഈ പ്രശ്‌നങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കി. അതിലെനിക്ക് അതിയായ വിഷമമുണ്ട്. നടി പറയുന്നു.