‘തുടരുമിൽ’ ലാലേട്ടനോട് പറഞ്ഞ ആ ഡയലോഗ് തിരക്കഥയിലില്ലാത്തത്! ആലോചിച്ചാൽ ആ സീനിനൊരു പ്രധാന്യം ഉണ്ട്;പ്രകാശ് വർമ്മ

ബെന്‍സ് ആദ്യമായി സി.ഐ ജോര്‍ജിനെ കാണുന്ന പൊലീസ് സ്റ്റേഷനിലെ സീനിനെ കുറിച്ചും പിന്നീട് ഓര്‍ക്കുമ്പോള്‍ മനസിലാകുന്ന ആ സീനിന്റെ പ്രാധാന്യത്തെ കുറിച്ചുമൊക്കെ പറയുകയാണ് നടൻ പ്രകാശ് വര്‍മ്മ. ലാലേട്ടനുമായുള്ള ആദ്യത്തെ കോമ്പിനേഷന്‍ സീന്‍ തന്നെയാണ് ആദ്യം ഷൂട്ട് ചെയ്തത്. വാഷ്‌റൂമില്‍ നിന്ന് ഇറങ്ങി വന്ന് കസേരയില്‍ ഇരിക്കുന്ന സീന്‍. ആ സീനിൽ തന്നെ ഒരു പ്ലേ ഉണ്ട്. ഗുണ്ടയാണോ ഇടിക്കുമോ എന്നൊന്നും ലാലേട്ടനോട് ചോദിക്കുന്നത് സ്‌ക്രിപ്റ്റില്‍ ഇല്ലത്ത ഡയലോഗ് ആയിരുന്നു.

റിഹേഴ്‌സ് ചെയ്യണ്ട, നമുക്ക് ടേക്ക് പോകാമെന്ന് തരുണ്‍ പറഞ്ഞു. ഗുണ്ടയാണോ എന്ന് ഞാന്‍ ചോദിക്കുന്ന കാര്യം ലാലേട്ടന് അറിയില്ല. ഞാനത് ചോദിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണില്‍ ഒരു സ്പാര്‍ക്ക് ഉണ്ട്. അത് ശരിക്കും മനോഹരമാണ് . ആദ്യമായിട്ട് കേള്‍ക്കുകയാണെങ്കിലും ആ ക്യാരക്ടര്‍ ആയി ഒരു സെക്കന്റില്‍ തരുന്ന റിയാക്ഷനുണ്ട്. അത് മോഹന്‍ലാലിന്റെ റിയാക്ഷനല്ല. ഷണ്മുഖത്തിന്റെ റിയാക്ഷനാണ്.

അതിന് ശേഷം ഞാന്‍ ഇടിക്കുമോ എന്ന് ചോദിക്കുന്നുണ്ട്. പിന്നെ ആ സീനിന് വളരെ വലിയൊരു പ്രാധാന്യം ഉണ്ട്. നരേഷന്‍ മുഴുവന്‍ കേട്ടപ്പോള്‍ സ്‌റ്റോറി അവസാനത്തില്‍ എത്തുമ്പോള്‍ അതിന് വലിയ പ്രാധാന്യം ഉണ്ടെന്ന് മനസിലായി. പിന്നീട് ഓര്‍ക്കുമ്പോഴാണ് പല കാര്യങ്ങളും മനസിലാകുക.ആ സമയത്ത് എന്റെ എന്‍ട്രി ഷോട്ട് ആണെങ്കിലും ഞാന്‍ ഏറ്റവും ബ്യൂട്ടിഫുളായി എന്നെ തന്നെ അവതരിപ്പിക്കാന്‍ ശ്രമിക്കാതെ നിന്നു. കാരണം ആ സീനിനുള്ളില്‍ ഒരു കോംപ്ലക്‌സ്ഡ് സിറ്റുവേഷന്‍ ഉണ്ട്. ഒരു പ്രത്യേക സാഹചര്യം കഴിഞ്ഞിട്ടാണ് ഞാന്‍ ആ സീനിലേക്ക് കയറുന്നത്. അത് നമുക്ക് പിന്നീടാണ് മനസിലാകുക. ആദ്യം കാണുമ്പോള്‍ എന്തോ അസ്വസ്ഥനായി ഇരിക്കുന്ന, അണ്‍ കംഫര്‍ട്ടബിള്‍ ആയിട്ടുള്ള ഒരു ആക്ടര്‍ എന്ന് തോന്നാം.അതാണ് ആ സീനിന്റെ പ്രധാന്യം അത് പിന്നീട് മാത്രമാണ് മനസിലാകുന്നത്.