പ്രതിഫലം 12 കോടി, ഒപ്പം കുട്ടികളെ നോക്കുന്ന ആയമാർക്കും നിർമാതാക്കൾ ചിലവിനു കൊടുക്കണം ; നയൻതാരയുടെ പുതിയ നിബന്ധനകൾ

നയന്താരക്കെതിരെ കഴിഞ്ഞ ദിവസമാണ് നിർമ്മാതാവ് തിരുമലൈ രംഗത്തുവന്നത് . നയൻ‌താര സ്വന്തമായി സിനിമയെടുത്താൽ മാത്രമേ സ്റ്റേജിൽ കയറുള്ളു എന്നും അല്ലാതെ ഒരു സിനിമയുടെ പ്രൊമോഷനും അവർ വരില്ലെന്നും ബോളിവുഡിൽ വരെ താൻ വർക്ക് ചെയ്തിട്ടുള്ള സെലിബ്രിറ്റികൾ പോലും അങ്ങനെയുന്നും ചെയ്യില്ലെന്നും എല്ലാം വിറ്റിട്ടാണ് നിർമാതാക്കൾ സിനിമ എടുക്കുന്നതെന്നും തിരുമലൈ ഒരു തമിഴ് വാർത്താസമ്മേളനത്തിൽ തുറന്നടിച്ചിരുന്നു .

ഇപ്പോഴിതാ നിർമ്മാതാവും യൂട്യൂബറുമായ അന്തനൻ ഇപ്പോൾ നയൻതാരയുടെ ഷൂട്ടിംഗ് സെറ്റിയിലെ പുതിയ ചട്ടങ്ങളെക്കുറിച്ച് പറയുകയാണ് . അന്തനൻന്റെ വാക്കുകൾ ഇങ്ങനെ ; ‘സ്വന്തം കല്യാണം വരെ വിറ്റ ആളാണ് നയന്താരയെന്നും മക്കളെ നോക്കാനുള്ള ആയമാരുമായി ആണ് നയൻ‌താര ലൊക്കേഷനിലേക്ക് എത്തുന്നതെന്നും അവർക്കുള്ള കാശ് നിര്‍മാതാക്കളാണ് കൊടുക്കേണ്ടതെന്നും അദ്ദേഹം ആരോപിക്കുന്നു .

കരിയറിനൊപ്പം തന്നെ കുടുബജീവിതത്തിന് ഏറെ പ്രാധാന്യം നൽകുന്ന താരമാണ് നടി നയന്തര. മക്കൾ വന്നതിന് ശേഷം മക്കൾക്കൊപ്പമാണ് താരം ഏറെയും സമയം ചെലവഴിക്കാറുള്ളതും. നയന്‍താര മക്കളെയും കൂട്ടി സിനിമ ലൊക്കേഷനിലേക്ക് വരുന്നതിനെ ചുറ്റിപ്പറ്റിയുള്ള വിമര്‍ശനങ്ങള്‍ ഇപ്പോൾ ഉയരുകയാണ്. മക്കള്‍ ജനിച്ചതോടെ അവരുടെ സംരക്ഷണത്തിനും മറ്റുമാണ് നടി പ്രാധാന്യം കൊടുക്കാറുള്ളത്. ആയതിനാല്‍ ലൊക്കേഷനില്‍ ആണെങ്കിലും അവരെ മാറ്റി നിര്‍ത്താന്‍ നടി ശ്രമിക്കാറില്ല. എന്നാല്‍ നടിക്കെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് നിര്‍മാതാവും യൂട്യൂബറുമായ അന്തനൻ.

നയന്‍താരയെ സഹായിക്കുന്നതിനും മറ്റുമായി എട്ടുപേര് നടിക്കൊപ്പം ഷൂട്ടിംഗ് സെറ്റില്‍ വരാറുണ്ടെന്നും അവരുടെ ചിലവുകള്‍ നിര്‍മാതാക്കള്‍ വഹിക്കേണ്ടതായി വരുന്നതും മുന്‍പും പരാതിയായി ഉയരുകയും വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്തിരുന്നു. ഇപ്പോള്‍ മക്കളെ നോക്കാനും അവരുടെ ആയമാര്‍ക്കും ഒപ്പമാണ് നടി സെറ്റിലേക്ക് എത്തുന്നതെന്നും മാത്രമല്ല അവര്‍ക്കുള്ള കാശും ചിലവും നിര്‍മ്മാതാക്കള്‍ കൊടുക്കണമെന്നാണ് നിയമമെന്നും അന്തനൻ ആരോപിക്കുന്നു.

നയന്‍താരയ്‌ക്കെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്ന ആളാണ് നിര്‍മാതാവും യുട്യൂബറുമായ അന്തനന്‍. കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി അവരെ നോക്കാന്‍ ആയയെ കൊണ്ട് വരുന്നുണ്ടെങ്കില്‍ അവര്‍ക്ക് കാശ് കൊടുക്കേണ്ടത് അവരല്ലേയെന്നും അല്ലാതെ നിര്‍മാതാക്കള്‍ അല്ലല്ലോ’ എന്നുമാണ് ഒരു തമിഴ് യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ അന്തനന്‍ പറഞ്ഞത്. മാത്രമല്ല നടിയുടെ വിവാഹത്തെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.

‘നയന്‍താര സ്വന്തം കല്യാണം വരെ വിറ്റ ആളാണ് എന്നും  നെറ്റ്ഫ്‌ലിക്‌സില്‍ വലിയൊരു തുകയ്ക്കാണ് അവരുടെ വിവാഹം വിറ്റതെന്നും അത്തരത്തില്‍ എല്ലാത്തിനെയും വ്യാപാരമായി മാത്രം കാണുന്ന നിലയിലേക്ക് നയന്‍താര എത്തിയെന്നും അന്തനൻ ആരോപിക്കുന്നു. വലിയൊരു വളര്‍ച്ചയില്‍ എത്തിയ ആളാണെങ്കിലും നടിയുടെ ജീവിതം ഇപ്പോല്‍ റിവേഴ്‌സ് ഗിയറിലാണ്. ഇപ്പോൾ പടങ്ങളൊന്നും ഒടുന്നില്ല. നേരത്തെ പന്ത്രണ്ട് കോടിയാണ് നയന്‍താര ഒരു സിനിമയ്ക്ക് വേണ്ടി വാങ്ങിയിരുന്നത്. എന്തിനാണ് ഇത്ര വലിയ പ്രതിഫലം അവര്‍ക്ക് നല്‍കുന്നതെന്ന് മനസിലാകുന്നില്ല. കാരണം തുടരെ തുടരെ സിനിമകള്‍ പരാജയപ്പെടുകയാണല്ലോ എന്നും നിര്‍മാതാവ് കൂട്ടിച്ചേര്‍ത്തു.

എന്നാൽ അടുത്തകാലത്ത് ഇറങ്ങിയ നയൻതാരയുടെ സിനിമകൾ എല്ലാം തന്നെ വലിയ പരാജയം നേരിട്ടവയാണ് എന്നും ഇത്രയും പരാജയം നേരിട്ട ഒരു നടിയുടെ നിബന്ധനകൾ എന്തിന് അംഗീകരിക്കണം എന്നും അന്തനൻ ചോദിച്ചു. ചില സിനിമകളോട് നയൻതാര തന്നെ താല്പര്യമില്ല എന്ന് പറയുന്നുണ്ട്. അതോടൊപ്പം വീട്ടിൽ നിന്നും 20 കിലോമീറ്റർ ദൂരെയുള്ള സ്ഥലങ്ങളിൽ മാത്രമേ ഷൂട്ടിംഗ് അനുവദിക്കു, രാവിലെ 11 മണിക്ക് മാത്രമേ തനിക്ക് സെറ്റിൽ എത്താൻ സാധിക്കു, പ്രൊമോഷനോ ഒന്നിനും പറ്റില്ല , ഗ്ലാമറസ് വേഷങ്ങൾ പറ്റില്ലായെന്നും നയൻതാര അറിയിച്ചിട്ടുണ്ട്.. പുറം നാടുകളിലും മറ്റു ഷൂട്ടിംഗ്ന്  കുട്ടികളെയും കൂടെ കൊണ്ടുവരുമെന്നും കുട്ടികളുടെ കാര്യങ്ങൾ നോക്കുവാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള വ്യത്യസ്തമായ നിബന്ധനകളുമായി നയൻതാര എത്തിയിരിക്കുന്നത് എന്നുമൊക്കെ അന്തനൻ വ്യക്തമാക്കിയിരുന്നു.

അതേസമയം 2022 ലായിരുന്നു നയന്‍താരയും വിഘ്‌നേശ് ശിവനും വിവാഹിതരാവുന്നത്. ഇതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് താരങ്ങള്‍ രജിസ്റ്റര്‍ വിവാഹം കഴിച്ചിരുന്നു. വിവാഹം കഴിഞ്ഞ് തൊട്ടടുത്ത മാസം  സറോഗസിയിലൂടെ ഇരട്ട കുട്ടികളുടെ അമ്മയായി നയൻതാര മാറുകയും ചെയ്തു. ഇന്ന് മക്കൾക്കും ഭർത്താവ് വിഘ്‌നേഷിനുമൊപ്പം സന്തുഷ്‌മായ ജീവിത നയിക്കുകയാണ് നയൻ‌താര.

അതേസമയം ജയറാമിന്റെ നായികയായി മനസ്സിനക്കരെ എന്ന സിനിമയിലൂടെ കരിയര്‍ തുടങ്ങിയ നടി ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ നായികമാരില്‍ ഒരാളായി വളരുന്നതിലേക്ക് എത്തി. വലിയൊരു നിര ആരാധകരെയാണ് തമിഴ് മേഖലയിൽ നയൻതാര സ്വന്തമാക്കിയത്.