
മലയാളികൾക്ക് പ്രിയങ്കരിയായ നടി ശോഭന തമിഴിലും നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. ഇപ്പോൾ സത്യവാക്ക് എന്ന സിനിമയിലെ ശോഭനയുടെ വേഷത്തെ കുറിച്ച് സിനിമയുടെ നിർമാതാവ് രാം വാസു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ നേടുന്നത്. ശോഭനയുമായി ഞങ്ങൾക്ക് വലിയ പ്രശ്നമുണ്ടായി. കലിയുഗം എന്ന സിനിമ തീർത്തേ വരാൻ പറ്റൂയെന്ന് പ്രഭു പറഞ്ഞു. കുഴപ്പമില്ല, ഒരു ഡേറ്റ് പറയൂ എന്ന് പറഞ്ഞു. ജൂൺ ആറ്, ഏഴ്, എട്ട് എന്നീ ഡേറ്റുകൾ തന്നു. അപ്പോൾ തന്നെ ശോഭനയെ കണ്ട് ആ ഡേറ്റ് വാങ്ങി. ജൂണിലെ ഡേറ്റ് എന്തിനാണ് ഇപ്പോൾ വാങ്ങുന്നതെന്ന് ചോദിച്ചു.

ശോഭന കരാറിൽ ഒപ്പ് വെച്ചു. പിന്നീട് ഞങ്ങൾ ആഴ്ചയിലൊരിക്കൽ ഡേറ്റിന്റെ കാര്യം പറഞ്ഞ് ഞങ്ങൾ ശല്യം ചെയ്യും. മെയ് മാസത്തിൽ അവർ വിളിച്ചു. ആ ഡേറ്റിന്റെ കാര്യം പറയാൻ രാവിലെ ഇങ്ങോട്ട് വാ എന്ന് പറഞ്ഞു. നോക്കുമ്പോൾ ആ ഡേറ്റ് ഏതോ മോഹൻലാൽ പടത്തിന് കൊടുത്തിട്ടുണ്ട്. രണ്ട് ദിവസം മതി, അതിനുള്ളിൽ ഷൂട്ട് തീർക്കാമെന്ന് പറഞ്ഞു. മോഹൻലാൽ വിടുന്നില്ലെന്ന് അവർ. അമ്മാ, ഈ ഡേറ്റിന് നിങ്ങളുടെ മകൾ സെറ്റിലുണ്ടാകണം, ഇല്ലെങ്കിൽ വേറെ ഒരു സെറ്റിലുമുണ്ടാകില്ലെന്ന് ശോഭനയുടെ അമ്മയോട് ഒടുവിൽ തീർത്ത് പറഞ്ഞു.
ശോഭന രാവിലെ സെറ്റിൽ കൃത്യമായി എത്തി,അഭിനയിച്ചു.സിനിമ തീർത്ത ശേഷം 50000 രൂപയുടെ ചെക്ക് കൊടുത്തു. ഷൂട്ടിംഗ് തീർത്ത് നന്ദി പറഞ്ഞ് ശോഭന പോയി. ചെക്ക് ബൗൺസായി. ഉടനെ അവരുടെ അച്ഛൻ കോടതിയിൽ നിന്നും ഓർഡർ വാങ്ങി. റിലീസ് സ്റ്റേ ചെയ്തു. വലിയ പ്രശ്നമായി. അച്ഛനും അമ്മയും വല്ലാതെ ദേഷ്യപ്പെട്ടു. അന്നങ്ങനെ പറഞ്ഞില്ലേ, പണം കിട്ടണം എന്ന് തറപ്പിച്ച് പറഞ്ഞു. ഇപ്പോൾ ഇത് വാങ്ങി ഞങ്ങളെ സഹായിക്കൂ എന്ന് ഞാൻ പറഞ്ഞു. ശോഭന മുകളിൽ നിന്ന് കണ്ടു. അച്ഛനെ മുകളിലേക്ക് വിളിച്ചു. അദ്ദേഹം തിരിച്ച് വന്ന് പണം വാങ്ങി. ക്ലിയറൻസ് നൽകിക്കൊണ്ട് കത്ത് തന്നു. എന്തോ അവൾക്കൊരു സോഫ്റ്റ് കോർണർ തോന്നി. പിന്നീട് മമ്മൂട്ടിയുടെ സിനിമയ്ക്ക് അഡ്വാൻസ് കൊടുക്കാൻ പോയപ്പോൾ ആ ഷൂട്ടിംഗ് സെറ്റിൽ ശോഭനയുണ്ട്. എല്ലാം തീർന്നെന്ന് കരുതി. എന്നാൽ ഈ സിനിമ ഞാൻ കമ്മിറ്റ് ചെയ്യാൻ കാരണം ശോഭനയാണ്, നിങ്ങളെ പറ്റി വളരെ നല്ല കാര്യങ്ങളാണ് പറഞ്ഞത്, അതാണ് ശോഭന ,പിന്നീടൊരിക്കൽ ശോഭനയെ കണ്ടപ്പോൾ ഞാൻ നന്ദി പറഞ്ഞു, നിർമാതാവ് പറഞ്ഞു.












