ഇങ്ങനെ അഭിനയിക്കാൻ ഇന്ത്യയിൽ ഫഹദിനേ പറ്റൂ; ഫഹദിന് ഒരു വാശി ഉണ്ട് , അത് ഫാസിൽ സാറിൽ നിന്ന് ലഭിച്ചതാണ്; സ്വർഗ്ഗചിത്ര അപ്പച്ചൻ  

ഇന്ത്യൻ സിനിമയിൽ അങ്ങനെ അഭിനയിക്കാൻ ഷാനുവിന് മാത്രമേ സാധിക്കുള്ളൂ. ഫഹദ് ഫാസിലിന്റെ ആവേശം കണ്ടിട്ട് നിർമാതാവ് സ്വർഗ്ഗചിതർ അപ്പച്ചൻ പറഞ്ഞ വാക്കുകളാണിത്. ഫഹദ് ഫാസിലിനെ കുറിച്ച് സ്വർ​ഗചിത്ര അപ്പച്ചൻ മലയാളത്തിലെ ഒരു ഓൺലൈൻ ചാനലിലൂടെയാണ് സംസാരിച്ചത്.

ഫഹദ് ഫാസിലിന്റെ സിനിമകളെപ്പറ്റിയും ഇദ്ദേഹം സംസാരിക്കുന്നുണ്ട്. “ആവേശം എന്ന സിനിമ താൻ കണ്ടു. അങ്ങനെയൊക്കെ അഭിനയിക്കാൻ അവനെ കൊണ്ട് മാത്രമേ സാധിക്കൂ എന്നാണ് അപ്പച്ചൻ ഫഹദ് ഫാസിലിനെ പ്രശംസിച്ച് പറയുന്നത്. ഇന്ത്യൻ സിനിമയിൽ അങ്ങനെ അഭിനയിക്കാൻ ഷാനുവിന് മാത്രമേ സാധിക്കുള്ളൂ. ആദ്യ സിനിമയിൽ പരാജയപ്പെട്ടപ്പോൾ ഷാനുവിന് ഒരു വാശി ഉണ്ടായിരുന്നു. ഇനി ഈ മേഖലയിൽ വിജയിച്ച് കാണിച്ചു കൊടുക്കുമെന്ന വാശി. അത് ഫാസിൽ സാറിൽ നിന്നും ലഭിച്ച വാശിയാണ്.

അദ്ദേഹവും ഇതുപോലെ തന്നെയാണ് എന്നും അപ്പച്ചൻ പറയുന്നു. താൻ ഫാസിലിന്റെ മകനാണ് തന്റെ പേര് ഫഹദ് ഫാസിൽ. പരാജയത്തിന്റെ രുചി അറിഞ്ഞപ്പോൾ ഷാനു തന്നോട്  പറഞ്ഞതാണിത് എന്നും അപ്പച്ചൻ പറയുന്നു. അപ്പച്ചൻ അങ്കിളേ.. താൻ സിനിമയിൽ നിറഞ്ഞു നിൽക്കും. എന്നും പറഞ്ഞു. അപ്പോൾ താൻ ചിന്തിച്ചത് ഷാനു ഡയറക്ടറാവുമെന്നാണ്. പക്ഷേ ഒരു നല്ല നടനാവുമെന്നാണ് ഷാനു തന്നോട് അന്ന് പറഞ്ഞത് എന്നും അപ്പച്ചൻ ഓർക്കുന്നു. ഇതെല്ലാം സംഭവിച്ച കാര്യങ്ങളാണ് എന്നും സ്വർ​ഗചിത്ര അപ്പച്ചൻ പറയുന്നു.

മലയാള സിനിമയിൽ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ഫാസിൽ. അദ്ദേഹത്തിന്റെ ഒരുപാട് സിനിമകൾ നിർമ്മിച്ച വ്യക്തിയാണ് സ്വർ​ഗചിത്ര അപ്പച്ചൻ.  സംവിധായകൻ ഫാസിലിന്റെ സിനിമകളെ കുറിച്ച് പറയുമ്പോൾ ആദ്യം ഓർമ വരുന്നത് സ്വർ​ഗചിത്ര അപ്പച്ചന്റെ മുഖമാണ്. ഫാസിൽ- അപ്പച്ചൻ കോംബോയിൽ വന്ന സിനിമകളെല്ലാം വലിയ ഹിറ്റായിരുന്നു. അപ്പച്ചന്റെ സിനിമാ ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ സംവിധായകനാണ് ഫാസിൽ. ‘എന്റെ സൂര്യപുത്രിക്ക് , മണിച്ചിത്രത്താഴ് ,അനിയത്തിപ്രാവ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ ഇവരുടെ കൂട്ടുകെട്ടിൽ ഇറങ്ങിയതാണ്.

ഫാസിൽ ചിത്രങ്ങളെല്ലാം ഒരുകാലത്ത് നിർമ്മിച്ചത് സ്വർ​ഗചിത്ര അപ്പച്ചനായിരുന്നു. അതിനാൽ അപ്പച്ചന് ഫാസിലുമായും ആ കുടുംബമായും അടുത്ത ബന്ധമുണ്ടായിരുന്നു . ചെറുപ്പം മുതലേ അദ്ദേഹം കാണുന്ന പയ്യനായിരുന്നു ഫഹദ്. അതിന്റെ വാത്സല്യം ഇപ്പോഴും അദ്ദേഹത്തിനുണ്ട് എന്നത് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തവുമാണ്.

‘അനിയത്തി പ്രാവി’ലേക്ക് ഫഹദ് ഫാസിലിനെ എന്തുകൊണ്ട് അന്ന് പരിഗണിച്ചിരുന്നില്ല എന്നതും അപ്പച്ചൻ വെളിപ്പെടുത്തുന്നു. ഫഹദ് ഫാസിലിന് ആ സമയത്ത് പ്രായക്കുറവ് ഉണ്ടായിരുന്നതു കൊണ്ടാണ് അനിയത്തി പ്രാവിൽ ഫഹദ് ഫാസിലിനെ അഭിനയിപ്പിക്കാതിരുന്നത് എന്നാണ് അപ്പച്ചൻ പറയുന്നത്. ഫഹദിനെ വെച്ച് സിനിമ ചെയ്യുന്നതിനെപ്പറ്റിയും അപ്പച്ചൻ സംസാരിക്കുന്നു.

“ഫഹദിനെ വെച്ച് ഒരു സിനിമ ചെയ്യുന്നത് അത്ര ചെറിയ കാര്യമല്ല. അതിനു വേണ്ടി പല കാര്യങ്ങളും ചെയ്യേണ്ടതുണ്ട്. ഫാസിൽ സാറിനൊപ്പം വർക്ക് ചെയ്യാൻ ഭാ​ഗ്യം ലഭിച്ചു. ഇനി അദ്ദേഹത്തിന്റെ മകനെ വെച്ച് ഒരു സിനിമ ചെയ്യാൻ വിധിച്ചിട്ടുണ്ടെങ്കിൽ അത് സംഭവിക്കും എന്നും അപ്പച്ചൻ പറയുന്നു. തന്റെ മനസിൽ ഒരു സിനിമയുണ്ട്. പക്ഷേ ഇപ്പോൾ അതിനെപ്പറ്റി തുറന്നു പറയാൻ സാധിക്കില്ല. ഒരുപക്ഷേ നടന്നില്ലെങ്കിൽ അതും  പ്രശ്നമാവും. ഒരു തമിഴ് ചിത്രമായിരിക്കും അത് എന്നാൽ പക്ഷെ അതിനെപ്പറ്റി  മറ്റു കാര്യങ്ങളൊന്നും ഇപ്പോൾ പുറത്ത് വിടാറായിട്ടില്ല എന്നും അപ്പച്ചൻ പറയുന്നു.

അതേസമയം ഫഹദ് ഫാസിൽ എന്ന നടന്റെ വളർച്ച അപ്പച്ചൻ പറഞ്ഞതു പോലെ തന്നെ ഏറെ അപ്രതീക്ഷിതമായിരുന്നു. ‘കൈയെത്തും ദൂരത്ത്’ എന്ന ഫാസിൽ ചിത്രത്തിലൂടെ സിനിമയിൽ എത്തിയെങ്കിലും തുടക്കം  വലിയ പരാജയമായിരുന്നു. അതിനു ശേഷം ഫഹദ് ഫാസിൽ പഠനത്തിനായി അമേരിക്കയിലേക്ക് പോയി. വർഷങ്ങളോളം ഫഹദ് ഫാസിലിനെപ്പറ്റി ഒരു വിവരവും ഉണ്ടായിരുന്നില്ല. പിന്നീട് ഏഴ് വർഷത്തിനു ശേഷം 2009ൽ ‘കേരള കഫെ’ എന്ന ആന്തോളജി ചിത്രത്തിൽ മൃത്യുഞ്ജയം എന്ന സെ​ഗ്മെന്റിലൂടെ  ഫഹദ് ഫാസിൽ അഭിനയജീവിതത്തിലേക്ക് തിരികെയെത്തി. തുടർന്ന്  പ്രമാണി, കോക്ക്ടെയ്ൽ തുടങ്ങിയ ചിത്രങ്ങളിൽ ഫഹദ് ഫാസിൽ  അഭിനയിച്ചെങ്കിലും 2011ൽ ‘ചാപ്പാ കുരിശ്’ എന്ന ചിത്രത്തിലൂടെയാണ് ഫഹദ് ഫാസിലിന്റെ അഭിനയത്തിലെ വേറിട്ട മുഖം പ്രേക്ഷകർ കാണുന്നത്. ‘ചാപ്പാ കുരിശി’ലെ പ്രകടനത്തിന് മികച്ച സഹ നടനുള്ള സംസ്ഥാന പുരസ്കാരവും ആ വർഷം ഫഹദ് ഫാസിലിന് ലഭിച്ചിരുന്നു. ഇപ്പോൾ ആവേശം എന്ന സൂപ്പർ ഹിറ്റ്  വരെ എത്തി നിൽക്കുന്നു ഫഹദ് ഫാസിൽ എന്ന നടന്റെ സിനിമാ ജീവിതം.

മലയാളത്തിൽ മാത്രമല്ല അന്യഭാഷ ആരാധകർക്കറും ഇന്ന് ഫഹദ് ഒരു സ്വീകാര്യ നാടാണ് . അല്ലു അർജുൻ ചിത്രം ‘പുഷ്പ’ തമിഴ് ചിത്രം ‘മാമന്നൻ’ എന്നി അന്യ ഭാഷ ചിത്രങ്ങൾ ഫഹദിന്റെ വേറിട്ട മുഖത്തെയും പരിചയപ്പെടുത്തി . ഇപ്പോൾ തന്റെ ആദ്യത്തെ ബോളിവുഡ് ചിത്രത്തിലേക്ക് കടന്നിരിക്കുകയാണ് ഫഹദ് .