നയൻതാര സ്വന്തമായി പടമെടുത്താൽ സ്റ്റേജിൽ കയറും , അല്ലെങ്കിൽ അവർ വരികയേ ഇല്ല ; തുടന്നടിച്ച് പ്രമുഖ പ്രൊഡ്യൂസർ തിരുമലൈ

സിനിമാ പ്രൊമോഷൻ ഇന്ന് സിനിമയിൽ ഒഴിച്ച് കൂടാനാകാത്ത കാര്യമായി മാറിയിരിക്കുകയാണ്. പ്രൊമോഷനില്ലാതെ ജനശ്രദ്ധ ലഭിക്കുന്ന ചുരുക്കം സിനിമകളേ ഇപ്പോഴുള്ളൂ. ഓഡിയോ ലോഞ്ചുൾപ്പെടെയുള്ള ചടങ്ങുകൾ ആഘോഷമായി മാറുന്നു. എന്നാൽ നോ പ്രൊമോഷൻ പോളിസി പിന്തുടരുന്ന ചില താരങ്ങളുണ്ട്.

അജിത്ത്, നയൻതാര തുടങ്ങിയ താരങ്ങളൊന്നും തന്റെ സിനിമകളുടെ ഒരു ചടങ്ങിനും എത്താറില്ല. നയൻതാരയുടെ ഈ നിബന്ധനയ്ക്ക് നേരെ കടുത്ത വിമർശനം വരാറുണ്ട്. എന്നാൽ സ്വന്തം പ്രൊഡക്ഷൻ ഹൗസായ റൗഡി പിക്ചേർസ് നിർമ്മിക്കുന്ന സിനിമകളുടെ പ്രൊമോഷന് നയൻതാര എത്താറുണ്ട്. ഇതാണ് മറ്റ് നിർമാതാക്കൾക്ക് നീരസമുണ്ടാക്കുന്നത്. നയൻതാരയുടെ നോ പ്രൊമോഷൻ നിബന്ധന ഇപ്പോൾ വീണ്ടും ചർച്ചാവിഷയം ആയിരിക്കുകയാണ് .

ഇപ്പോഴിതാ നയൻതാരയ്ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുകയാണ് പ്രമുഖ തമിഴ് സിനിമാ നിർമാതാവ് തിരുമലൈ. തന്റെ പുതിയ ചിത്രം ‘ദിൽരാജ’യുടെ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. “നയൻതാര ഈ ചിത്രത്തിൽ അഭിനയിച്ചിട്ടില്ല. പ്രൊമോഷന് വരാത്ത താരങ്ങളെക്കുറിച്ച് പൊതുവായി പറഞ്ഞപ്പോൾ നയൻതാരയുടെ പേര് പരാമർശിക്കുകയായിരുന്നു തിരുമലൈ. നയൻതാര സ്വന്തമായി പണമെടുത്താൽ സ്റ്റേജിൽ പോയി നിൽക്കുമെന്നും മറ്റൊരു പ്രൊഡ്യൂസറാണ് സിനിമ നിർമ്മിക്കുന്നതെങ്കിൽ അവർ വരികയേ ഇല്ലയെന്നും  നിർമാതാക്കൾ എല്ലാം വിറ്റാണ് പടം എടുക്കുന്നത്. പ്രേക്ഷകർക്ക് മുന്നിലെത്തിക്കുമ്പോൾ ഒപ്പം നിന്നില്ലെങ്കിൽ സിനിമയെ ആര് രക്ഷിക്കുമെന്നും തിരുമലെെ ചോദിക്കുന്നു.

ഹിന്ദി സിനിമാ രംഗത്ത് ഏഴ് വർഷം വർക്ക് ചെയ്തതാണ്. അവിടെ ഒരു ആർട്ടിസ്റ്റിനെ ബുക്ക് ചെയ്താൽ എല്ലാം കൃത്യമായി നടക്കുമെന്നും കൃത്യ സമയത്ത് അവർ ഷൂട്ടിനെത്തും. നാല് മണി വരെ വേറൊന്നും സംസാരിക്കില്ലയെന്നും അമിതാഭ് ബച്ചനെ ഉൾപ്പെടെയാണ് താൻ പറയുന്നതെന്നും തിരുമലൈ പറയുന്നു.  ഇവിടെ മാത്രമാണ് വരുമ്പോൾ തന്നെ കാരവാൻ ക്ലീൻ ആണോ സ്റ്റാർ ഹോട്ടലിൽ റൂമുണ്ടോ എന്ന് ചോദിക്കുന്നത്. എന്തിനാണ് വരുന്നത്?, വളരെ വേദനയുണ്ട്. ചെറിയ സിനിമകളുടെ ഒരു ഫങ്ഷനും ആർട്ടിസ്റ്റുകൾ വരുന്നില്ലെന്നും തിരുമലൈ തുറന്നടിച്ചു. മാത്രമല്ല പ്രൊമോഷന് എന്തായാലും ആർട്ടിസ്റ്റ് വരണം. ഫങ്ഷൻ കാണുന്ന 100 പേരിൽ 50 പേർ മാത്രമായിരിക്കും സിനിമ കാണുന്നത് . വലിയ താരങ്ങളായ നടൻമാർ പ്രൊമോഷന് വരുന്നു, എന്നാൽ പുതിയ ആളുകൾ വരുന്നില്ലയെന്നും അഭിനേതാക്കളുടെ ഈ പ്രവണതയ്ക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും തിരുമലൈ പറയുന്നു. അഭിനേതാക്കൾ അഭിനയിച്ചാൽ മാത്രം പോര. പ്രൊമോഷന് വരണമെന്നും ഇപ്പോൾ നാലഞ്ച് താരങ്ങൾ പ്രൊമോഷന് വരുന്നില്ലെന്ന് തീരുമാനിക്കുന്നു. കാരണം നിർമാതാക്കൾക്ക് ചോദിക്കാനും പറയാനും ആരുമില്ലെന്നും തിരുമലൈ തുറന്നടിച്ചു. എന്നാൽ ചിത്രത്തിൽ അഭിനയിച്ച നടിക്ക് പ്രൊഡ്യൂസർ പണം നൽകിയില്ലെങ്കിൽ അവർ നടികർ സഖ്യത്തിൽ പരാതിപ്പെടും . പടം റിലീസ് ചെയ്യാൻ ഒരു പ്രൊമോഷനും വരാതിരുന്ന നടി-നടന്മാർക്കെതിരെ പ്രൊഡ്യൂസർമാർ എവിടെ പരാതിപ്പെടും എന്നും തിരുമലൈ ചോദിക്കുന്നു . ഇനി ഇങ്ങനെ തുടരാൻ പറ്റില്ലയെല്ലും ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും തിരുമലൈ വിഷമത്തോടെ പറഞ്ഞു.

മാത്രമല്ല നയൻതാരയുടെ സ്വന്തം പ്രൊഡക്ഷൻ ഹൗസ് നിർമിച്ച ‘കണക്ട്’ എന്ന സിനിമയ്ക്ക് തെലുങ്ക് ചാനലുകളിൽ വരെ നടി അഭിമുഖം നൽകിയെന്നും എന്നാൽ പിന്നീട് വന്ന ‘ജവാൻ’ എന്ന സിനിമയുടെ ഒരു ഇവന്റിനും നടി എത്തിയില്ലയെന്നും അദ്ദേഹം വ്യക്തമാക്കി”.

നിലവിൽ തമിഴകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയാണ് നയൻതാര. സിനിമയിൽ അഭിനയിക്കുക മാത്രമാണ് നയൻതാരയുടെ ജോലി , പിന്നെ അതിന്റെ വിജയ- പരാചയങ്ങൾ താരം വേണ്ടത്ര പരിഗണ കൊടുക്കാറില്ല , നയൻതാരയുടെ പുതിയ നിബന്ധനകളും ഇടക്ക് വലിയ ചർച്ച ആയിരുന്നു . ഒരു സിനിമ കമ്മിറ്റ് ചെയ്തുകഴിഞ്ഞാൽ അത് ജനങ്ങളിലേക്ക് എത്തിക്കുന്നതും ഇപ്പോൾ പ്രമുഖ താരങ്ങളുടെ സോഷ്യൽ മീഡിയ പ്രൊമോഷനുകൾ മുഖേനെയാണ് . അവിടെയാണ് നയൻ‌താരയെ പോലുള്ള താരങ്ങൾ ഇങ്ങനെ മുഖം തിരിക്കുന്നത് .

അടുത്തിടെ സോഷ്യൽ മീഡിയ അക്കൗണ്ട് പോലും താരം തുടങ്ങിയത് സ്വന്തം മേക്കപ്പ് പ്രൊഡക്ടിന്റെ മാർക്കറ്റിം​ഗിന് വേണ്ടിയാണെന്നും വിമർശനമുണ്ട്. മാത്രമല്ല മക്കളായ ഉയിരും ഉലകവും പിറന്നതിന് ശേഷം തന്റെ സിനിമ ഷെഡ്യൂളിൽ ചില നിബന്ധനകൾ താരം കൊണ്ടുവന്നിട്ടുണ്ട്. അത് അടുത്തിടെ സംവിധായകരിലും നിർമ്മാതാക്കളും അതൃപ്‌തി ഉണ്ടാക്കിയിട്ടുണ്ട് . അതേമസയം മലയാളത്തിൽ നയൻ‌താര ഒരു അഭിമുഖം നൽകിയിട്ട് ഏകദേശം പത്തുവർഷത്തിലേറെയായി . നയൻ‌താര സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത് മലയാളത്തിലൂടെയാണ് , പിന്നീടാണ് തമിഴിലേക്ക് പോകുന്നത് .  ​’ഗോൾഡ്’ ആണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമ. ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ഇപ്പോൾ നടിയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.