ആ ഫംഗ്‌ഷന് കുറിച്ച് എനിക്കോ സുപ്രിയക്കോ വലിയ ഓർമ്മകൾ ഇല്ല! വിവാഹ ചടങ്ങിന് കുറിച്ചു പൃഥ്വിരാജ് 

ഞാൻ എന്റെ കല്യാണം അധികമാരെയും അറിയിക്കാതെ കുടുംബത്തെ മാത്രം വിളിച്ചാണ് നടത്തിയത്. 50 പേരോ മറ്റോ ആണ് കല്യാണത്തിനുണ്ടായത്. അതിന് ശേഷം എറണാകുളത്ത് പത്ത് പതിനായിരം ആൾക്കാർ കൂടി ഒരു ഫംങ്ഷൻ നടത്തി. ആ ഫംങ്ഷനെക്കുറിച്ച് ഒരു ഓർമയും എന്റെ മനസിലോ സുപ്രിയയുടെ മനസിലോ ഇല്ല നടൻ പൃഥ്വിരാജ് തന്റെ വിവാഹത്തെ കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.  പാലക്കാട് 50 പേരെ വെച്ച് നടത്തിയ കല്യാണത്തെക്കുറിച്ച് എത്രയോ നല്ല ഓർമകളാണുള്ളത്, അങ്ങനെ വിവാ​ഹം ചെയ്യുന്നതാണ് ഏറ്റവും നല്ലതെന്നും പൃഥിരാജ് പറയുന്നു 

2011 ലാണ് പൃഥിരാജും സുപ്രിയ മേനോനും വിവാഹിതരാകുന്നത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേയും, സിനിമാ രം​ഗത്തെ സഹപ്രവർത്തകരെയും മറ്റും ക്ഷണിച്ച് കൊണ്ട് എറണാകുളത്ത് വെച്ച് റിസപ്ഷനും വെച്ചു. നിരവധി താരങ്ങൾ പൃഥിരാജിനും സുപ്രിയ മേനോനും  ആശംസകൾ അറിയിക്കാനെത്തിയിരുന്നു. മാധ്യമ പ്രവർത്തകയായ സുപ്രിയ മേനോൻ വിവാഹ ശേഷം തന്റെ കരിയർ വിടുകയാണുണ്ടായത്.

കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് സുപ്രിയ മേനോൻ  കരിയർ വിട്ടത്. പിന്നീട് പൃഥിരാജിനൊപ്പം സിനിമാ നിർമാണത്തിലേക്ക് തിരിഞ്ഞു. ഇന്ന് മലയാള സിനിമാ രം​ഗത്ത് തന്റേതായ ഒരിടം കണ്ടെത്താനും സുപ്രിയ മേനോന് കഴിഞ്ഞു. പ്രൊഡക്ഷൻ ഹൗസിലെ കണക്കുകൾ ഉൾ‌പ്പെടെയുള്ള ഭാരിച്ച പല ജോലികളും ചെയ്യുന്നത് സുപ്രിയയാണ് , മേഡ് ഫോർ ഈച്ച് അദർ എന്നാണ് ഇവരെ കണ്ട് ആരാധകർ ഇപ്പോൾ പറയാറുള്ളത്. അലംകൃത എന്നാണ് ഇരുവരുടെയും മകളുടെ പേര്