
തമിഴ് സിനിമാ ഇൻഡസ്ട്രിയിൽ നിരവധി ആരാധകരുള്ള താരമാണ് രാധ. മിനിസ്ക്രീനിലെ ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങാൻ കഴിഞ്ഞ താരങ്ങളിൽ ഒരാൾ കൂടിയാണ് രാധ. സിനിമയിൽ സജീവമായി നിന്ന താരത്തിന് മിനിസ്ക്രീനുകളിൽ നിന്നും ധാരാളം അവസരങ്ങൾ ലഭിച്ചിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞതോടെ കുറച്ച് നാളുകൾ അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു താരം. എന്നാൽ ആ വിവാഹ ബന്ധം അവസാനിപ്പിച്ചതോടെ വീണ്ടും അഭിനയത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ് താരം. തന്റെ രണ്ടാം വരവിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് താരത്തിന് ലഭിക്കുന്നത്. എന്നാൽ ഇപ്പോൾ തന്റെ ദാമ്പത്യ ജീവിതത്തിൽ ഉണ്ടായ പ്രശ്നത്തെ കുറിച്ച് തുറന്നു പറയുകയാണ് താരം.

ആദ്യ വിവാഹ ബന്ധം വേർപെടുത്തിയ രാധ രണ്ടാമത് ആണ് എന്നൂര് പോലീസ് സ്റ്റേഷനില് അസിസ്റ്റന്റ് ഇൻസ്പെക്ടറായിരുന്ന വസന്ത രാജയുമായുള്ള തന്റെ വിവാഹം നടത്തുന്നത്. ഈ ബന്ധത്തിൽ ഒരു കുട്ടിയും ഇവർക്കു ഉണ്ട്. എന്നാൽ അധികം വൈകാതെ വിവാഹ ബന്ധം വേർപ്പെടുത്തുകയായിരുന്നു ഇരുവരും. ഇപ്പോൾ അതിന്റെ കാരണം തുറന്നു പറയുകയാണ് രാധ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, നമ്മളെ മനസ്സിലാക്കുന്ന ഒരു ജീവിത പങ്കാളിയെ നമുക്ക് ലഭിക്കുന്നില്ല എങ്കിൽ വിവാഹിതർ ആക്കാതിരിക്കുക. അതാണ് നിങ്ങൾ ജീവിതത്തിൽ നിങ്ങളോട് ചെയ്യുന്ന ഏറ്റവും വലിയ കാര്യം. എന്റെ കരിയർ തന്നെ നശിക്കാൻ കാരണം വിവാഹം ആണ്.

മകൾ ജനിക്കുന്നത് വരെ വിവാഹ ജീവിതത്തിൽ കുഴപ്പങ്ങൾ ഒന്നുമില്ലായിരുന്നു. എന്നാൽ മകൾ ജനിച്ചതിനു ശേഷം അദ്ദേഹത്തിന് എന്നെ സംശയമായി. ഓരോ തവണ ഓരോ സംശയവും ഉന്നയിച്ച് മദ്യപിച്ച് വന്നു ഒരുപാട് ഉപദ്രവിക്കുമായിരുന്നു. ജീവിതം പോലും വെറുത്ത സമയം ആയിരുന്നു അത്. സംശയ രോഗം ആയിരുന്നു അയാൾക്ക്. എന്റെ ജീവിതം തന്നെ നശിച്ചത് വിവാഹത്തോടെയാണ്. വിവാഹത്തോടെ എനിക്ക് എന്റെ കരിയർ വരെ നഷ്ട്ടപ്പെട്ടു. അത് കൊണ്ട് പൊരുത്തപ്പെടാൻ കഴിയാത്ത ഒരാളുമായി സഹിച്ച് ജീവിക്കുന്നതിനേക്കാൾ നല്ലത് ഒറ്റയ്ക്കു ജീവിക്കുന്നതാണ് നല്ലതെന്ന് ആണ് എനിക്ക് ഇപ്പോഴത്തെ യുവ നടികളോട് പറയാനുള്ളത് എന്നുമാണ് രാധ പറയുന്നത്.











