മഞ്ജുവാര്യർക്ക് വേണ്ടി കാത്തിരുന്ന ചിത്രം! ‘കളിയാട്ടം’ സിനിമയെ കുറിച്ച് നിർമാതാവ്

ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രമാണ്. ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധേയമായിരുന്നു. ചിത്രത്തിലെ അഭിനയത്തിലൂടെ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു സുരേഷ് ഗോപി. കെ രാധാകൃഷ്ണനായിരുന്നു ചിത്രം നിര്‍മ്മിച്ചത്.ഇപ്പോൾ ഈ ചിത്രത്തിന്റെ വിശേഷങ്ങളുമായി എത്തുകയാണ് സിനിമയുടെ നിർമാതാവ് കെ രാധാകൃഷ്ണൻ, സംവിധായകന്‍ ജയരാജിനെ നേരത്തെ തന്നെ അറിയാമായിരുന്നു. അസാധ്യ സിനിമകള്‍ അദ്ദേഹം ചെയ്യ്തിട്ടുണ്ട്. പിന്നീട് കുറച്ച് പരാജയങ്ങളുണ്ടായിരുന്നു. അതില്‍ ആകെ അസ്വസ്ഥനായിരുന്നു അദ്ദേഹം. അതിനിടയിലാണ് അദ്ദേഹം എന്നെ വിളിച്ച് സംസാരിച്ചത്.

എന്റെ കൈയ്യിലൊരു സബ്ജക്ടുണ്ടെന്നും, ഒരു പ്രൊഡ്യൂസറിനെ ആവശ്യമുണ്ടെന്നുമായിരുന്നു പറഞ്ഞത്. കഥ കേട്ടപ്പോള്‍ എനിക്കും താല്‍പര്യമായിരുന്നു.അങ്ങനെയാണ് കളിയാട്ടം സിനിമ ചെയുന്നത്. താരങ്ങളെയൊന്നും തീരുമാനിച്ചില്ലെങ്കിലും ഞാന്‍ എനിക്ക് തോന്നിയ പേരുകളൊക്കെ പറഞ്ഞ് ഓവര്‍സീസ് സെറ്റാക്കി. സുരേഷ് ഗോപി ആക്ഷനൊക്കെ ചെയ്ത് തിളങ്ങി നില്‍ക്കുന്ന സമയമാണ്. . കേട്ടതും സുരേഷ് സമ്മതിച്ചു. അഡ്വാന്‍സ് ഒന്നും പ്രതീക്ഷിക്കരുതെന്നും പറഞ്ഞിരുന്നു. രണ്ട് ലക്ഷമാണ് അദ്ദേഹത്തിന് പ്രതിഫലമായി നല്‍കിയത്. മഞ്ജു വാര്യര്‍ 75,000 രൂപയ്ക്കാണ് ചിത്രത്തില്‍ അഭിനയിച്ചത്.

27 ദിവസമെടുത്താണ് ചിത്രം ഷൂട്ട് ചെയ്തത്. തെയ്യത്തിന്റെ മേക്കപ്പിനായി സുരേഷ് ഗോപി ശരിക്കും കഷ്ടപ്പെട്ടിരുന്നു. യഥാര്‍ത്ഥത്തില്‍ തെയ്യം ചെയ്യുന്നവരാണ് സുരേഷിനെ ഒരുക്കിയത്. മുരളിയായിരുന്നു വില്ലനാവേണ്ടിയിരുന്നത്. എന്നാല്‍ അത് ചെയ്യാനുള്ള ഭാഗ്യം ലഭിച്ചത് ലാലിനായിരുന്നു. ഷൂട്ട് തുടങ്ങുന്നതിന് തൊട്ടുമുന്‍പായിരുന്നു മഞ്ജു വാര്യര്‍ക്ക് ചിക്കന്‍ പോക്‌സ് വന്നത്. മഞ്ജു മാത്രം മതി നായികയായി എന്ന് ഒറ്റകെട്ടായി എല്ലാവരും പറഞ്ഞു , അന്ന് യൂണിറ്റ് തന്നെ പിരിച്ചുവിട്ടു. മഞ്ജു ഓക്കെയായി വന്നതിന് ശേഷമാണ് പിന്നെ ചിത്രീകരണം തുടങ്ങിയത്. പിന്നീട് തടസങ്ങളൊന്നുമില്ലായിരുന്നു. എല്ലാം ഭംഗിയായി നടന്നു നിർമാതാവ് പറയുന്നു.