അമ്മക്കുട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍!! രാധിക സുരേഷിന്റെ പിറന്നാള്‍ ആഘോഷം വൈറല്‍

മലയാളത്തിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് സുരേഷ് ഗോപിയും പ്രിയതമ രാധികയും. അടുത്തിടെ നടന്ന മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തില്‍ തിളങ്ങിയതും രാധികയായിരുന്നു. ചടങ്ങിലെല്ലാം അതീവസുന്ദരിയായിട്ടാണ് രാധിക എത്തിയിരുന്നത്. യഥാര്‍ഥ സന്തൂര്‍ മമ്മിയെന്നും പറഞ്ഞ് വലിയ പ്രശംസയാണ് താരത്തിന് ലഭിച്ചത്.

ഇപ്പോഴിതാ താരപത്‌നിയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. സന്തോഷനിമിഷങ്ങളെല്ലാം കുടുംബത്തോടൊപ്പം ആഘോഷിക്കുന്നയാളാണ് സുരേഷ് ഗോപി. ഇത്തവണത്തെ രാധികയുടെ പിറന്നാള്‍ അല്പം സ്‌പെഷ്യലാണ്. കുടുംബത്തില്‍ പുതിയൊരാള്‍ കൂടി എത്തിയിരിക്കുകയാണ്. ഭാഗ്യയുടെ വിവാഹ ശേഷമുള്ള ആദ്യ പിറന്നാളാണ് എന്നതാണ് ശ്രദ്ധേയം. രാധികയ്ക്കായി പ്രത്യേകം തയ്യാറാക്കിയ കേക്ക് തന്നെ വീട്ടിലെത്തി.

മരുമകന്‍ ശ്രേയസും പിറന്നാള്‍ ആഘോഷത്തിനുണ്ടായിരുന്നു. ശ്രേയസാണ് പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. അമ്മ എന്നല്ല ശ്രേയസ് വിളിക്കുന്നത്, അമ്മക്കുട്ടി എന്നു പറഞ്ഞാണ് ശ്രേയസിന്റെ പിറന്നാള്‍ ആശംസ. കുടുംബത്തിനോടൊപ്പം കേക്ക് മുറിച്ച് രാധിക പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.

1990 ഫെബ്രുവരി എട്ടിനായിരുന്നു രാധികയും സുരേഷ് ഗോപിയും വിവാഹിതരായത്. അന്ന് രാധികയുടെ പ്രായം പതിനെട്ടു വയസായിരുന്നു. സിനിമയിലെ പിന്നണി ഗായികയായിരുന്നു രാധിക. സുരേഷ് ഗോപിയുമായുള്ള വിവാഹ ശേഷം രാധിക പിന്നണി ഗാന രംഗത്തു നിന്നും പിന്മാറുകയായിരുന്നു. ഭാഗ്യ, ഭാവ്‌നി, ഗോകുല്‍, മാധവ് എന്നിങ്ങിനെ നാലുമക്കളാണ് ദമ്പതികള്‍ക്ക്.