കാരവനിൽ ഒളിക്യമാറ വെക്കും! ഒളിക്യാമറയെപറ്റി പറഞ്ഞപ്പോൾ മോഹൻലാൽ വിളിച്ചു; മറ്റൊരു വെളിപ്പെടുത്തലുമായി രാധിക

കഴിഞ്ഞ ദിവസം മലയാള സിനിമാ ലൊക്കേഷനിലെ കാരവാനിലെ ഒളിക്യാമറയെക്കുറിച്ച് പറഞ്ഞപ്പോൾ അതിനു ശേഷം മോഹൻലാൽ തന്നെ വിളിച്ചിരുന്നു എന്നും രാധിക ശരത് കുമാർ പറയുന്നു, അതേസമയം വീണ്ടുമൊരു തുറന്നു പറച്ചിലുമായി രംഗത്ത് വന്നിരിക്കുകയാണ് നടി. തമിഴ് സിനിമയിലും സമാനമായൊരു കമ്മിറ്റി രൂപീകരിക്കണം എന്ന് ചിലര്‍ ആവശ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് രാധിക ശരത് കുമാറിന്റെ മറ്റൊരു  പ്രതികരണം പുറത്തു വരുന്നത്. തമിഴിലെ വലിയൊരു നടന്റെ ഭാര്യയായ നടിക്ക് ഒരിക്കല്‍ ഒരാളില്‍ നിന്നും മോശം അനുഭവമുണ്ടായിട്ടുണ്ട് , അന്ന് താനായിരുന്നു അവരെ രക്ഷിച്ചത് രാധിക പറയുന്നു.

ഇപ്പോഴത്തെ പ്രമുഖ നായകന്റെ ഭാര്യയായ നടിയോട്, അവരും പ്രശസ്തയാണ്, ഒരു പ്രമുഖ നടന്‍ മോശമായി പെരുമാറി. അയാള്‍ അന്ന് മദ്യപിച്ചിരുന്നു. ഈ സമയം തന്റെ ഭര്‍ത്താവും അടുത്തുണ്ടായിരുന്നു. നീ ഇനിയൊരക്ഷരം മിണ്ടരുതെന്ന് അദ്ദേഹം പറഞ്ഞു. സംസാരിക്കുന്നതിനിടെ അദ്ദേഹത്തെ സെറ്റിലേക്ക് വിളിച്ചതിനാല്‍ അദ്ദേഹം പോയി. എന്നാല്‍ താന്‍ ആ നടനോട് ദേഷ്യപ്പെട്ടു. പിന്നാലെ ആ പെണ്‍കുട്ടി തന്നെ കെട്ടിപ്പിടിച്ച് നന്ദി പറഞ്ഞു, നിങ്ങള്‍ സംസാരിച്ച ഭാഷ തനിക്ക് അറിയില്ലെങ്കിലും നിങ്ങള്‍ പറഞ്ഞത് മനസിലായി,

നിങ്ങള്‍ തന്നെ രക്ഷിച്ചെന്നും അവള്‍ തന്നോട് പറഞ്ഞു. ഐ ലവ്യു എന്ന് പറഞ്ഞ് തന്നെ കെട്ടിപ്പിടിച്ച ആ നടി ഇന്നും തന്റെ അടുത്ത സുഹൃത്താണ്.  രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള നടന്മാര്‍ ആദ്യം സ്വന്തം സിനിമാ മേഖലയിലെ സ്ത്രീകളെ സംരക്ഷിക്കണ൦ നടി പറയുന്നു. സിനിമാ ലൊക്കേഷനിലെ കാരവാനിലെ ഒളിക്യാമറയെക്കുറിച്ചുള്ള തന്റെ വെളിപ്പെടുത്തലിന് പിന്നാലെ മോഹന്‍ലാല്‍ വിളിച്ചിരുന്നു,തന്റെ സിനിമയിലാണോ ആ സംഭവമുണ്ടായതെന്ന് അദ്ദേഹം തന്നോട് ചോദിച്ചു,  ആ സംഭവം നടക്കുമ്പോള്‍ പ്രധാന താരങ്ങളൊന്നും അവിടെയുണ്ടായിരുന്നില്ല. ഒളിക്യാമറ ദൃശ്യങ്ങളാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ താന്‍ ബഹളം വെക്കുകയും നിര്‍മ്മാണ കമ്പനിയെക്കൊണ്ട് നടപടി സ്വീകരിപ്പിക്കുകയും ചെയ്യ്തു.  രഹസ്യക്യാമറയിലൂടെ പകർത്തിയ സ്ത്രീകളുടെ  ദൃശ്യങ്ങള്‍ സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് ആസ്വദിക്കുന്നത് താന്‍ നേരിട്ട് കണ്ടിട്ടുണ്ട്,എല്ലാ ഭാഷകളിലും ഇത്തരം പ്രശ്നങ്ങളുണ്ട്, ഒരിക്കൽ കേരളത്തില്‍ താന്‍ കണ്ട ഒരു കാര്യമുണ്ട് എന്ന് പറഞ്ഞു കൊണ്ടാണ് സംഭവം രാധിക ശരത്കുമാർ വിവരിച്ചത്. താൻ സെറ്റിലൂടെ നടന്ന് പോകുമ്പോള്‍ കുറേ ആളുകള്‍ ചുറ്റും കൂടിയിരുന്ന് എന്തോ കണ്ട് ചിരിക്കുന്നു. താനും അത് കണ്ടു. അപ്പോള്‍ താന്‍ അവിടെ ഉള്ള ഒരാളെ വിളിച്ച് എന്താണ് എല്ലാവരും ഇങ്ങനെ ചിരിക്കുന്നതെന്ന് ചോദിച്ചുവെന്നും എല്ലാ കാരവാനിലും ക്യാമറ വെച്ച് സ്ത്രീകള്‍ വസ്ത്രം മാറുന്ന രംഗങ്ങള്‍ അവർ എടുത്തിരിക്കുന്നത് അപ്പോഴാണ് അറിയുന്നതെന്നും രാധിക ശരത്കുമാർ പറയുന്നു. ഒരോ നടിമാരുടെയും പേരില്‍ പ്രത്യേകം ഫോള്‍ഡറുകള്‍ ഉണ്ട്. ഏത് സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ഇത് നടന്നതെന്ന് താൻ പറയില്ലയെന്നും ഏതെങ്കിലും ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താന്‍ അല്ല ഉദ്ദേശിക്കുന്നത്. ഈ സിസ്റ്റം തന്നെ പ്രശ്നമാണ്. ആ സംഭവത്തോടെ കാരവാനില്‍ പോകുക എന്നത് വലിയ ഭയമായിരുന്നുവെന്നും നമ്മളെ സംബന്ധിച്ച് കാരവാന്‍ ഒരു സ്വകാര്യ ഇടം ആണെന്നും നടി പറയുന്നു. അപ്പോള്‍ തന്നെ താന്‍ അവിടെ ശബ്ദം ഉയർത്തി. കാരവാനിനുള്ളില്‍ ഒരു ക്യാമറയെങ്കിലും ഉണ്ടെങ്കില്‍ താന്‍ ചെരുപ്പുകൊണ്ട് അടിക്കുമെന്ന് പറഞ്ഞുവെന്നും  ഭാഷയുടെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും തനിക്ക് പറയാനുള്ളത് താന്‍ പറഞ്ഞുവെന്നും അതിന് ശേഷം കാരവാനിലേക്ക് പോകാതെ റൂമിലേക്കാണ് പോയതെന്നും രാധിക വ്യക്തമാക്കുന്നു.