
തമിഴ് സൂപ്പര്‍താരം രജനികാന്ത് ആശുപത്രിയില്‍. വയറു വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമെന്നാണ് സൂചന. എന്നാല്‍, ഇക്കാര്യം കുടുംബമോ ആശുപത്രി അധികൃതരോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, എല്ലാ നന്നായിപോകുന്നുവെന്ന് രജനികാന്തിന്റെ ഭാര്യ ലത രജനികാന്ത് ഒരുദേശീയ മാധ്യമത്തോട് പ്രതികരിച്ചു. ന്‍ര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. സായ് സതീഷിനുകീഴിലാണ് അദ്ദേഹത്തെ ചികിത്സിക്കുന്നതെന്നാണ് വിവരം. അപ്പോളോ ആശുപത്രിയിലെ കത്തീറ്ററൈസേഷന്‍ ലാബില്‍ അദ്ദേഹത്തെ ഇലക്ടീവ് പ്രൊസീജിയറിന് വിധേയനാക്കുമെന്നാണ് റിപ്പോർട്ട്.

കുറച്ച് ദിവസങ്ങൾ കൂടി അദ്ദേഹം ആശുപത്രിയിൽ തുടരുമെന്നാണ് വിവരം. ആശുപത്രിയിൽ പ്രവേശിപ്പിച്ചതായുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് സഹതാരങ്ങൾ ആശംസിച്ചു. നടനും രാഷ്ട്രീയക്കാരനുമായ ആർ. ശരത് കുമാർ ഉൾപ്പെടെയുള്ളവരാണ് അദ്ദേഹം എത്രയും വേഗം പൂർണ ആരോഗ്യവാനായി തിരിച്ചുവരട്ടെയെന്ന് ആശംസിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അദ്ദേഹത്തിന്റെ സുഖവിവരങ്ങൾ വിലയിരുത്തി.

അടുത്ത റിലീസ് വേട്ടൈയന്‍ തിയറ്ററുകളിലെത്താന്‍ പത്ത് ദിവസം ബാക്കിനില്‍ക്കെയാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം രജനികാന്തിന്റെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ അറിയിച്ചു.











