
ബോക്സ് ഓഫീസിൽ ചരിത്രനേട്ടങ്ങൾ കുറിച്ച് മുന്നേറുന്ന രജനീകാന്ത്–നെൽസൺ ചിത്രം ‘ജയിലർ 2’ റിലീസ് ചെയ്ത് ആറാം ദിവസം തന്നെ 500 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. ആഗോളതലത്തിൽ 541 കോടി രൂപയാണ് ചിത്രം ഇതിനോടകം വാരിക്കൂട്ടിയത്. 2026ൽ ഏറ്റവുംധികം കളക്ഷൻ നേടുന്ന തമിഴ് ചിത്രമായി മാറിയ ജയിലർ 2, കേരളത്തിൽ നിന്നും റെക്കോർഡ് കളക്ഷനാണ് സ്വന്തമാക്കിയത്.
ഏറ്റവും വേഗത്തിൽ 50 കോടി ക്ലബ്ബിൽ കയറുന്ന അന്യഭാഷാ ചിത്രം എന്ന നേട്ടവും ‘ജയിലർ 2’ കേരളത്തിൽ സ്വന്തമാക്കിയിട്ടുണ്ട്. നവരാത്രി അവധി ദിനങ്ങളുടെ കൂടി പിന്തുണയോടെ തിയേറ്ററുകളിൽ വൻ ജനക്കൂട്ടമാണ് സിനിമയ്ക്കായി എത്തുന്നത്. ആഗോള ബോക്സ് ഓഫീസിൽ എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ അഞ്ചാമത്തെ തമിഴ് ചിത്രമായി മാറിയ ജയിലർ 2-ന്റെ ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തി നിൽക്കുന്നതിൽ നാലെണ്ണവും രജനീകാന്ത് ചിത്രങ്ങൾ തന്നെയാണെന്നതും ശ്രദ്ധേയമാണ്. ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചിരിക്കുന്നത്.












