
സിനിമ മേഖലയിൽ ഐക്കോണിക് സിനിമകള്‍ മാത്രം സമ്മാനിച്ചിട്ടുള്ള സംവിധായകന്‍-നായിക കോമ്പോയാണ് രാം ഗോപാല്‍ വര്‍മയും, ഊര്‍മിള മതോണ്ഡ്കറും. തന്റെ സിനിമയില്‍ നായകന്മാര്‍ ആരൊക്കെ മാറി വന്നാലും നായിക ഊര്‍മിള മതിയെന്നായിരുന്നു രാം ഗോപാല്‍ വര്‍മയുടെ കാഴ്ചപ്പാട്. തന്റെ ആത്മകഥയായ ഗണ്‍സ് ആന്റ് തൈസില്‍ രാം ഗോപാല്‍ വര്‍മ ഊര്‍മിളയെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഇപ്പോൾ നടിയെക്കുറിച്ച് രാംഗോപാൽ വർമ്മ പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ഞാന്‍ രംഗീല ചെയ്തതിന് പിന്നിലെ പ്രഥമ ലക്ഷ്യം ഊര്‍മിളയുടെ സൗന്ദര്യം എന്നന്നേക്കുമായി ക്യാമറയിലേക്ക് പകര്‍ത്തുകയെന്നതായിരുന്നു.
രംഗീലയുടെ സെറ്റില്‍ എന്റെ ക്യാമറയിലൂടെ ഊര്‍മിളയെ കണ്ടതിലും വലിയൊരു സിനിമാറ്റിക് ലഹരി എനിക്ക് ലഭിച്ചിട്ടില്ല. ഇത് എങ്ങനെ വായിക്കപ്പെടുമെന്ന് അറിയില്ല, പക്ഷെ എനിക്ക് ഊര്‍മിളയുമായുള്ള വ്യക്തിപരമായ ഏറ്റവും വലിയ പ്രശ്‌നം, അവരൊരു സാധാരണ മനുഷ്യനാണെന്ന് എനിക്ക് അംഗീകരിക്കാനേ സാധിക്കില്ല എന്നതാണ്. ഒരു സ്ത്രീയില്‍ നിന്നുള്ള തീര്‍ത്തും അയാഥാര്‍ത്ഥ്യമായ പ്രതീക്ഷയാണത്. പക്ഷെ ഞാന്‍ വളരെയധികം ഫില്‍മി ആയ വ്യക്തിയാണ്, രാംഗോപാൽ വർമ്മ പറയുന്നു.
അതുപോലെ അവർ ജീവിതത്തില്‍ വളരെ നല്ലൊരു പെണ്‍കുട്ടിയാണ്. എന്നാൽ അവളെ എപ്പോഴും ലാര്‍ജര്‍ ദാന്‍ ലൈഫ് ആയിട്ട് കാണാന്‍ ആണ് ഞാന്‍ ആഗ്രഹിച്ചിട്ടുള്ളത്. രാംഗോപാൽ വർമ്മ പറഞ്ഞു എന്നാൽ ഇതേപോലെ ഊർമിളയും രാംഗോപാൽ വർമ്മ സിനിമകളെ കുറിച്ച് ഒരിക്കൽ പറഞ്ഞിരുന്നു, രാമുജി ചെയ്തിട്ടുള്ള എല്ലാ സിനിമയിലും താന്‍ ഇല്ല. അതുപോലെ എല്ലാത്തിലും താന്‍ ഉണ്ടാകണമെന്നുമില്ലെന്നുമായിരുന്നു ഊര്‍മിള പറഞ്ഞത്. ഇരുവരു൦ പ്രണയത്തിൽ ആണെന്ന് പോലും മുൻപ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു,രാംഗോപാൽ വർമ്മയുടെ ഒരു മുറി മുഴുവൻ ഊർമ്മിളയുടെ ഫോട്ടോകൾ ആണെന്ന് പോലും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.











