രമ്യ സുരേഷും ,മായാ വിശ്വനാഥും; നടിമാരുടെ പ്രായവും മോഡേൺ വേഷവും ചർച്ചയാക്കി സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതരാണ് സിനിമാ നടിയായ രമ്യ സുരേഷും സീരിയൽ സിനിമ നടി മായ വിശ്വനാഥും.രണ്ടു പേരുടെയും ചില ചിത്രങ്ങളും വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.സിനിമയിലും സീരിയലിലും ഒരുപോലെ നിറഞ്ഞുനില്‍ക്കുന്ന താരമാണ് മായ വിശ്വനാഥ്. പ്രായത്തിലും കവിഞ്ഞ പക്വത തോന്നിപ്പിക്കും മായാ വിശ്വനാഥിന്.കഴിഞ്ഞദിവസം മായ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചില ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. ചുവപ്പ് നിറമുള്ള സ്ലീവ് ലെസ് ടോപ്പും മിനി സ്‌കേട്ടുമായിരുന്നു നടിയുടെ വേഷം. ഹെയര്‍ സ്‌റ്റൈലിലും പുതുമ വരുത്തിയതോടെ ഈ ചിത്രങ്ങള്‍ ശ്രദ്ധേയമായി. മാത്രമല്ല ചിലര്‍ പരിഹാസങ്ങളുമായി വരികയും ചെയ്തു. മായയുടെ മേക്കവര്‍ കണ്ട് ഞെട്ടിയ ആരാധകര്‍ രസകരമായ കമന്റുകളുമായിട്ടാണ് എത്തിയത്

പുതിയ ചിത്രങ്ങളിൽ താരത്തെ കാണുമ്പോൾ ഒരു ടീനേജ് പെൺകുട്ടിയെപ്പോലെ സുന്ദരിയാണെന്നണ് ചില ആരാധകർ പറഞ്ഞിരിക്കുന്നത്.ചിലര്‍ നടിയുടെ പ്രായത്തെ സംബന്ധിച്ച് മറ്റുചിലര്‍ ഇപ്പോഴും ഇതേ ലുക്ക് കൊണ്ടുനടക്കാന്‍ സാധിക്കുന്നതിനെ അഭിനന്ദിക്കുകയും ചെയ്തിരിക്കുകയാണ്. എന്നാല്‍ ഇതിനിടയില്‍ മറ്റുചിലര്‍ വിമര്‍ശനങ്ങളുമായിട്ടും എത്തിയിട്ടുണ്ട്.എന്റെ എക്കാലത്തെയും സുഹൃത്ത് നിഷ രാജിയും രോഹിണിയും അവരുടെ ഫോണില്‍ നിന്ന് എടുത്ത ഫോട്ടോകളാണ്. രണ്ടു പേരും പറഞ്ഞപ്പോള്‍ ഞാന്‍ പോസ് ചെയ്തു. മേക്കപ്പ് ഇല്ലാതെ ലിപ്സ്റ്റിക്ക് മാത്രമേ ഇട്ടിട്ടുള്ളു. അവരോടൊപ്പം സമയം ചെലവഴിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. അതില്‍ സന്തോഷവതിയാണെന്നുമാണ്,’ ഫോട്ടോസ് പങ്കുവെച്ച് കൊണ്ട് മായ എഴുതിയത്.എന്റെ അമ്മയുടെ വയസ്സ് ഉണ്ടെങ്കിലും കുറെ വര്‍ഷങ്ങളായി എന്റെ സ്വപ്ന റാണി ആണെന്നാണ് ഒരാള്‍ മായയുടെ ഫോട്ടോയുടെ താഴെ കമന്റ് ഇട്ടിരിക്കുന്നത്

ഇതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് നടിയിപ്പോള്‍. എല്ലാവരും വിചാരിക്കുന്നത് പോലെ തനിക്ക് അത്രയും പ്രായമില്ല, സോഷ്യല്‍ മീഡിയയിലൂടെ കറങ്ങി നടക്കുന്നതും യാഥാര്‍ഥ്യത്തിലുള്ള തന്റെ വയസ് അല്ലെന്നാണ് നടി വ്യക്തമാക്കുന്നത്.പുതിയ ലുക്കിന് പിന്നിലെ കാരണത്തെ കുറിച്ചും തന്റെ പ്രായം സംബന്ധിക്കുന്നതുമായ കാര്യങ്ങളും മായാ പറഞ്ഞു. ഇപ്പോള്‍ നല്ല രീതിയില്‍ വര്‍ക്കൗട്ട് ചെയ്യുന്നുണ്ട്. വ്യായാമം ചെയ്യാന്‍ തുടങ്ങിയാല്‍ തന്നെ നമ്മുടെ ശരീരത്തും മുഖത്തും ഒക്കെ മാറ്റങ്ങള്‍ വരാന്‍ തുടങ്ങും. അതുകൊണ്ടാണ് ചെറുപ്പമായി മറ്റുള്ളവര്‍ക്ക് തോന്നുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് എന്റെ തെറ്റായ പ്രായമാണ്. മനുഷ്യര്‍ സന്തോഷത്തോടെ ജീവിക്കുന്നത് കാണുമ്പോള്‍ എങ്ങനെയാണ് മറ്റുള്ളവര്‍ക്ക് നെഗറ്റീവ് കമന്റുകള്‍ പറയാന്‍ തോന്നുന്നത്.?’ എന്നാണ് മായ ചോദിക്കുന്നത്

ഈയൊരു വാർത്തയോട് ചേർത്ത് വായിക്കാൻ കഴിയുന്ന മറ്റൊരു വാർത്ത കൂടി ഉണ്ട്. അത് നടി രമ്യ സുരേഷിന്റെയും ബിഗ്‌ബോസ് താരം സെറീനയുടെയുമാണ്. ഇരുവരുടെയും ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇരുവരും ഒന്നിച്ചുള്ളൊരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. സെറീനയോട് വളരെ ദേഷ്യത്തോടെ സംസാരിക്കുന്ന രമ്യ സുരേഷിനെയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. അടുത്തിടെയായി അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ള രമ്യ സുരേഷിന്റെ പുതിയ വീഡിയോ അങ്ങ് വൈറല്‍ ആവുകയാണ്. ബിഗ് ബോസ് താരവും മോഡലുമായ സെറീന ആന്‍ഡ് ജോണ്‍ അവതാരകയായി എത്തിയ ഒരു യൂട്യൂബ് ചാനലിലെ അഭിമുഖത്തില്‍ നിന്നുള്ള വീഡിയോയുടെ ഭാഗമാണ് പുറത്ത് വന്നിരിക്കുന്നത്. സെറീനയോട് വളരെ ദേഷ്യത്തോടെ സംസാരിക്കുന്ന രമ്യയാണ് വീഡിയോയിലുള്ളത്.

‘സെറീന ഭയങ്കര സുന്ദരിയാണെന്ന ധാരണയുണ്ടോ എന്നാണ് രമ്യ ചോദിക്കുന്നത്. അങ്ങനെ ചേച്ചിക്ക് തോന്നിയോ എന്ന് സെറീന തിരിച്ചും ചോദിക്കുന്നു. അങ്ങനെ തോന്നി എന്നായിരുന്നു മറുപടി. സാധാരണ പോലെ ഞാന്‍ വസ്ത്രം ഇടുന്നു എന്നേയുള്ളൂ. ചേച്ചി ഇന്ന് സാരി ഉടുത്തു വരുമെന്നാണ് ഞാന്‍ കരുതിയത്. കഴിഞ്ഞ ഇന്റര്‍വ്യൂ ചേച്ചീനെ അങ്ങനെയാണ് കണ്ടതെന്ന് സെറീന കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഇന്റര്‍വ്യൂവില്‍ സാരിയുടുത്തു എന്ന് കരുതി പിന്നീടുള്ളതിനെല്ലാം അങ്ങനെ വരണമെന്നുണ്ടോന്ന് നടി തിരിച്ചു ചോദിക്കുന്നു. ഓരോ ഇതിനനുസരിച്ച് ഡ്രസ്സ് ചെയ്യുന്നു എന്നേയുള്ളൂ മറ്റൊന്നും ഞാന്‍ ചിന്തിച്ചില്ല, ചിലപ്പോള്‍ എന്നെ കാണുമ്പോള്‍ ജാഡയായി തോന്നുന്നതായിരിക്കുമെന്ന് സെറീന പറയുമ്പോള്‍ ജാഡ നല്ലോണം ഉണ്ടെന്നായി രമ്യ. ബിഗ് ബോസിലൂടെയൊക്കെ വന്നത് കൊണ്ട് ആവാം. എനിക്ക് ഇങ്ങനെ ജാഡ ഉള്ളവരെ കണ്ണിന് കണ്ടുകൂടാ. എന്ത് കണ്ടുകൊണ്ടാണ് ഈ ജാഡ കാണിക്കുന്നത്. വന്ന വഴി മറക്കരുത്. എന്നിങ്ങനെയാണ് രമ്യയും സെറീന തമ്മില്‍ ഉണ്ടായ സംഭാഷണം. സെറീനയുടെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയും ഇത് ഷെയര്‍ ചെയ്തിരിക്കുകയാണ്.പുതിയ സിനിമയുടെയോ ഇന്റർവ്യൂവിന്റേയോ പ്രമോഷനാണ് ഇതെന്നും മനുഷ്യരെ പറ്റിക്കാനാണ് ഇരുവരും ശ്രമിക്കുന്നതെന്നും ഇവർ കമന്റ് ചെയ്യുന്നുണ്ട്. എന്തായാലും വീഡിയോ പുറത്തുവന്നതോടെ രമ്യയെ വിമർശിക്കുന്നവരും സെറീനയെ പിന്തുണയ്ക്കുന്നവരും ധാരാളമാണ്.