
മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നാണ് ‘നരൻ’, എന്നാൽ ഈ സിനിമ പരാജയപ്പെടുമെന്ന് കണ്ടു റിലീസിന് മുൻപ് ആന്റണി പെരുമ്പാവൂർ വേണ്ടെന്നു പറഞ്ഞു. സിനിമയുടെ തിരക്കഥാകൃതി രഞ്ജൻ പ്രമോദ് പറയുന്നു. പരാജയം ആകാന്‍ പോകുന്ന സിനിമയായിരുന്നു ഇത് . നരന്‍ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ നടക്കുന്ന സമയത്തും റിലീസ് ചെയ്യുന്നതിന്റെ തലേദിവസം വരെയും അതൊരു ഹിറ്റ് സിനിമ ആയിരുന്നില്ല. കാരണം അത് ആര്‍ക്കും അങ്ങനെ വര്‍ക്ക് ആയി തോന്നിയില്ല . ജോഷി സാര്‍ ആദ്യം എഡിറ്റ് ചെയ്ത് കാണിച്ച സമയത്ത് ആന്റണി പെരുമ്പാവൂര്‍ ഭയങ്കരമായി ചൂടായി

തനിക്ക് ഈ സിനിമ വേണ്ട എന്ന് ആന്റണി തറപ്പിച്ചു പറഞ്ഞിരുന്നു. പക്ഷേ ഫുള്‍ എഡിറ്റഡ് പതിപ്പല്ല ആന്റണി കണ്ടത്, കുറച്ച് ലാഗ് ഉള്ള കട്ട് ആയിരുന്നു. അല്ലാതെ ഫൈനല്‍ ട്രിംഡ് വെര്‍ഷന്‍ ആയിരുന്നില്ല. എന്നാല്‍ പോലും അതില്‍ ഒരു പ്രതീക്ഷയുണ്ടായിരുന്നില്ല, ഇത് കണ്ട സമയത്ത് ആന്റണി പെരുമ്പാവൂർ ആകെ തകര്‍ന്നുപോയി. കാരണം അതുവരെയുള്ള ഒരു കണ്‍വെന്‍ഷണല്‍ മാസ് ഫിലിമിന് അകത്തുള്ള ഒന്നും അതിനകത്തില്ല തിരക്കഥാകൃത്ത് പറയുന്നു.

ഓരോ സിനിമയുടെ ചിത്രീകരണ സമയത്തും അണിയറക്കാർക്കിടയിൽ തർക്കങ്ങളും, അഭിപ്രായ ഭിന്നതയും ഉണ്ടാകുന്നത് വളരെ സാധാരണമാണ്. ചിത്രത്തിന്റെ ഫൈനൽ ഔട്ട് പുട്ടിനെ സംബന്ധിച്ചാകും ഇത്തരം തർക്കത്തിലധികവും, രഞ്ജൻ പ്രമോദിൻറെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത നരൻ 2005 ലെ ഓണം റിലീസ് ആയിരുന്നു. മോഹൻലാൽ മുള്ളൻകൊല്ലി വേലായുധനായി ആറാടിയ ചിത്രം തിയറ്ററുകളിൽ വൻ ഹിറ്റായിരുന്നു











